Monday, August 12, 2019

ശ്രീരാമ തത്ത്വം
സത്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ച്ചലം സര്‍വോപാധിനിര്‍മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ.
നിര്‍മ്മലം നിരന്ജനം നിര്‍ഗ്ഗുണം നിര്‍വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരു വസ്തു പരബ്രഹ്മമീ
ശ്രീരാമന്‍ എന്നറിഞ്ഞു കൊണ്ടാലും നീ.
സര്‍വ്വകാരണം സര്‍വ്വവ്യാപിനം സര്‍വാത്മാനം
സര്‍വജ്ഞം സര്‍വ്വേശ്വരം സര്‍വസാക്ഷിണം നിത്യം
സര്‍വ്വദം സര്‍വ്വാധാരം സര്‍വ്വദേവതാമയം
നിര്‍വ്വികാരാത്മാ രാമദേവനെന്ന്‍അറിഞ്ഞാലും.

സീതാതത്ത്വം
ഞാന്‍താന്‍മൂലപ്രക്രിതിയായതെടോ!
എന്നുടെ പതിയായ പരമാത്മാവു തന്‍റെ
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു
തത്സാന്നിധ്യം കൊണ്ടെന്നാല്‍ സ്രിഷ്ടമാമവയെല്ലാം
തത്സ്വരൂപതിങ്കല്ലാക്കീടുന്നു ബുധജനം.
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്ന്‍
തത്സ്വരൂപത്തെയറിഞ്ഞവനെയറിയാവൂ.
(Adhyatma Ramayanam)

No comments: