വാവുകളിൽ സാധാരണയിൽ കൂടുതൽ മരണമുണ്ടാവുന്നതു എന്തുകൊണ്ട്*⚜
അമൃതകിരണവീര്യാദ്വീര്യമാശ്രിത്യ സര്‍വേ
വിദധതി ഫലമേതെ ഖേചരാസ്സാധ്വസാധു
നിജനിജവിഷയെഷു വ്യാപ്രിയന്തേ യഥാമു-
ന്യലമിഹമനസൈവാധിഷ്ടിതാനീന്ദ്രി യാണി…
*എന്ന പ്രമാണം അനുസരിച്ച്*
*മനുഷ്യാദി സകല* *ജീവജാലങ്ങളുടെയും ശരീരത്തില്‍ കാണുന്ന ഓജസ്സ് ചന്ദ്രഗോളത്തില്‍ നിന്നും വന്നുചേര്‍ന്നതാണ്*. *ഈ വിശ്വ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും, അവയുടെ ജീവന്‍ സ്വഭാവപ്രകരമായ ഭാവഭേദങ്ങള്‍ പ്രകടിപ്പിക്കുന്നത് വാവുകള്‍ക്കത്രേ*.
*നവഗ്രഹ സ്വാധീനംമൂലം സംഭവിക്കുന്ന വൈകാരിക അവസ്ഥകളുടെ പരിണിത ഫലമത്രെ ഇത്*. *ദുര്‍മ്മരണങ്ങളും അകാലമരണങ്ങളും, അവിചാരിത മരണങ്ങളും, നടമാടുന്നത് വാവുകളിലും, അടുത്ത ദിവസങ്ങളിലുമായാണ്*. *ആസ്ത്മ അസുഖങ്ങള്‍ മൂര്ച്ച്ചിക്കുന്നതും, മാറാ രോഗങ്ങള്‍ ബാധിക്കുന്നതും, കൊടുംകാറ്റ്, പ്രളയം, ഭൂമികുലുക്കം, സുനാമി, ഇവയൊക്കെ സംഭവിക്കുന്നതും വാവുകള്‍ക്കത്രേ*.
*ഭൂമിയുടെതുപോലെ മനുഷ്യ ശരീരത്തിലെയും ജലാംശം 70% ആണ്*.
*അമാവാസിയിലും, പൌര്‍ണമികളിലും നവഗ്രഹസ്വാധീനം മൂലം വേലിയേറ്റവും, വേലിയിറക്കവും അടക്കം വിവിധ ഗതിവിഗതികള്‍ക്ക് ഭൂമി വിധേയപെടുന്നത് പോലെ, ശരീരത്തിന്റെ 70% ജലമടങ്ങിയ മനുഷ്യന്‍റെ ജീവിതഗതി നവഗ്രഹങ്ങളാല്‍ പന്താടപ്പെടുന്നു. അമാവാസിയിലും, പൌര്‍ണമികളിലും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ന്യായയുക്തമായി നിജപ്പെടുത്തിയാല്‍ നവഗ്രഹങ്ങളുടെ ദോഷൈക ആകര്‍ഷണ സാധ്യത കുറയ്ക്കാനും, ഗുണാകര്‍ഷണത കൂട്ടുവാനും കഴിയുന്നു*.
*കാരിക്കോട്ടമ്മ*
No comments:
Post a Comment