Tuesday, November 05, 2019

*ശ്രീമദ് ഭാഗവതം 326*

ഉച്ഛിഷ്ടഭോജിനോ ദാസാ:
ഭഗവാനേ!ഞാൻ അവിടുത്തെ ദാസനാണ്.🙏

നമ്മുടെ അഹങ്കാരത്തിനെ ഒന്ന് മെരുക്കിയെടുക്കാൻ വേണ്ടീട്ടാണ് ഈ ഉച്ഛിഷ്ടഭോജനം, ഈ ഭാവങ്ങളൊക്കെ.
തവ മായാം ജയേമഹി
ഭഗവാന്റെ സാന്നിദ്ധ്യപ്രാബല്യം!
ഒരു സദ്ഗുരു സാന്നിദ്ധ്യത്തിൽ നമ്മളുടെ അഹങ്കാരം അടങ്ങിയിരിക്കും.
എപ്പോഴൊക്ക അഹങ്കാരം മൂലത്തിൽ അടങ്ങുന്നുവോ, അപ്പോഴൊക്കെ നമുക്ക് ഒരു സുഖണ്ടാവും.

പ്രബലമായ ഒരു സന്നിധിയിൽ ഇരിക്കുമ്പോ അഹങ്കാരം തനിയെ അടങ്ങും. അതുകൊണ്ടാണ് ഒരു സുഖം കിട്ടണത്. എപ്പോൾ അഹങ്കാരം അഥവാ ഞാൻ എന്ന വ്യക്തി ബോധം ഉദിക്കുന്ന സ്ഥലത്ത് ലയിക്കുന്നുവോ,
അപ്പോഴൊക്കെ നമ്മൾ ബ്രഹ്മസ്വരൂപികളാണ്.

നാനുദിയാതുള്ളനിലയ് നാമതുവായുള്ളനിലയ്.
(ഭഗവാന്റെ 'ഉള്ളത് നാർപത്.) ആത്മസാക്ഷാത്ക്കാരത്തിന്റെ definition ഇങ്ങനെയാണ്. ഞാൻ ഉദിക്കാതിരിക്കുന്നത് എവിടെ ആണോ അതാണ് പൂർണവസ്തു! ബ്രഹ്മം!

സത്സംഗത്തിൽ ഇരിക്കുമ്പോ ഞാൻ എന്ന അഹങ്കാരം ഉദിക്കാതെ കുറച്ച് നേരം ഇരിക്കുമ്പോ അതായിട്ടിരിക്കും. കുറച്ച് നിമിഷത്തേക്ക് നമ്മൾ ബ്രഹ്മസ്വരൂപത്തിൽ  ഇരുന്നു. നിശ്ചലമായിട്ട് ഇരുന്നു. 
നിശ്ചലത്തിൽ ഇരുന്നപ്പോ  സുഖം കിട്ടി.

നമ്മൾ എന്തെങ്കിലുമൊക്കെ പ്രവർത്തിക്കുന്ന നിമിഷം അഹങ്കാരം പൊങ്ങുന്നു. അപ്പോ ഈ നിശ്ചലത കിട്ടില്ല്യ. അതാണ് ചിലര് പറയും സത്സംഗത്തിൽ ഇരിക്കുമ്പോഴോ അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ മുമ്പില് നില്ക്കുമ്പോഴോ കിട്ടുന്ന സുഖം ഞങ്ങളായിട്ട് ധ്യാനിക്കുമ്പഴോ ജപിക്കുമ്പോഴോ കിട്ടണില്യാത്രെ.

എന്താ കാരണം?
ഞാൻ ജപിക്കണൂ ഞാൻ ധ്യാനിക്കണൂ എന്ന വിചാരം ഉള്ളില് വരണു. ഒരു പ്രബലമായ സന്നിധിയിൽ നില്ക്കുമ്പോ,
നമ്മളുടെ അഹങ്കാരം അടങ്ങി നില്ക്കും.

അതും ശാശ്വതമല്ല.
ചിലർക്ക് ആ സന്നിധിയിൽ തന്നെ കുറച്ചു കഴിയുമ്പോ അഹങ്കാരം വീണ്ടും പൊന്തും. വൈകുണ്ഠത്തിൽ ജയവിജയന്മാർക്ക് പൊന്തിയില്ലേ. ഗുരുവായൂരപ്പന്റെ സന്നിധിയിൽ തന്നെ നോക്കാ. പുതിയതായിട്ട് വന്നിട്ടുള്ള ഭക്തന്മാർക്ക് അടങ്ങും.
അവിടെ തന്നെ ഇരിക്കുന്നവർക്കോ? എവിടെയാണെങ്കിലും കുറച്ച് കഴിയുമ്പോ അഹങ്കാരം പൊന്തും.

ഈ സന്നിധിയെ ആശ്രയിച്ചു കൊണ്ട്,
ഒരു ഗുരുവിനെയോ അല്ലെങ്കിൽ ഭഗവാന്റെ സാന്നിധ്യത്തിനെയോ ആശ്രയിച്ചുകൊണ്ട് നമുക്ക് കിട്ടുന്ന അനുഭൂതി ണ്ടാവുമ്പോ യഥാർത്ഥത്തിൽ നമ്മുടെ സ്വരൂപം എന്താണെന്ന് ഒന്നു കാണിച്ചു തരാണ്.

ഒരു ആചാര്യൻ പറയും. പാസ്പോർട്ട്,
വിസ ഒന്നുമില്ലാതെ വിദേശത്തേക്ക് പോകുന്നപോലെയാണെന്നാണ്. അറിഞ്ഞുകഴിഞ്ഞാൽ അപ്പോ പുറന്തള്ളപ്പെടും. ശരിയായ process ലൂടെ തന്നെ  പോകണം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: