*ശ്രീമദ് ഭാഗവതം 335*
യദുമഹാരാജാവിന്റെ കഥയാണ് ഭഗവാൻ പറയുന്നത്. യദുമഹാരാജാവ് കൊട്ടാരത്തിൽ ഒരു ദിവസം സുഖമായിട്ടിരിക്കണു.
എല്ലാ സുഖസമൃദ്ധിയും ണ്ട്. അങ്ങനെ സമൃദ്ധിയിലിരിക്കുമ്പോഴാണ് ഒരിക്കൽ ഒരു അവധൂതനെ കണ്ടു.
ജ്ഞാനവിഷയകമായ ശാസ്ത്രങ്ങളൊക്കെ കേട്ടറിഞ്ഞിട്ടുള്ള ആളാണ് രാജാവ്. എല്ലാം നല്ല വണ്ണം അറിയാം. പക്ഷേ അനുഭവത്തിൽ വരാ എന്നുള്ളത് വിഷയം വേറെ.
അപ്പോഴാണ് ഈ അവധൂതനെ കാണുന്നത്. ചെറുപ്പക്കാരൻ. നല്ല തേജസ്വി. കുറേ കുട്ടികൾ കളിച്ചു കൊണ്ട് നടക്കണു ഈ അവധൂതനുമായിട്ട്.
വസ്ത്രം പോലുമില്യ.
പക്ഷേ ആനന്ദമായിട്ടിരിക്കണു.
അങ്ങനെ ഒരു മുഖം ഇതിന് മുമ്പ് അദ്ദേഹം കണ്ടിട്ടേ ഇല്യാത്രേ. മേല് ഒക്കെ ശ്മശാനഭൂതി പൂശി, ഏകനാഥ്സ്വാമികൾ അത് വ്യാഖ്യാനം ചെയ്തു.
ലോകത്തിനെ മുഴുവൻ ചുട്ടെരിച്ച ശ്മശാനഭൂതി തന്റെ മേലെ പൂശിയിരിക്കണു!
അദ്ദേഹത്തിന്റെ ദൃഷ്ടി ഓരോയിടത്ത് വീഴുമ്പഴും അവിടെ പ്രപഞ്ചം ഇല്ലാതായിട്ട് തീരുന്നു!!
ലോകം ഇല്ലാതായിട്ട് തീരുന്നു.
ബ്രഹ്മം മാത്രേള്ളൂ.
ഭഗവാനെ ള്ളൂ.
ജഗത് മുഴുവൻ ബ്രഹ്മസ്വരൂപം!
അദ്ദേഹം ഒരാളെ നോക്കിയാൽ ആ നോക്കുന്ന ആൾക്ക് താൻ ബ്രഹ്മം ആണെന്ന അനുഭവം തത്ക്കാലത്തേയ്ക്ക് ണ്ടാവും.
ആ അവധൂതൻ ആനന്ദമായിട്ട് ഇരിക്കണു!
സാധാരണ ലോകത്തിൽ ആനന്ദമായിട്ടുള്ളവരെ കാണേ ഇല്ല്യ. വളരെ വിരളമാണ്.
എല്ലാവരും serious ആണ്.
രാവിലെ എണീറ്റ് തെരുവിലോട്ടൊന്നു നോക്കൂ. ഓഫീസിലേക്ക് പോകുന്നവരും വരുന്നവരും മുഖത്തേക്കൊന്നു നോക്കൂ അവരുടെ.
എത്ര ഗൗരവം🙁
എന്തൊക്കെയോ ചെയ്യാനുണ്ട്.
എന്തൊക്കെ ചുമതലകൾ ണ്ട്.
എന്തൊക്കെ വിഷമങ്ങൾ ണ്ട്.
ബാഗും കക്ഷത്തിലൊതുക്കി പോകുമ്പോ, ബോംബേലൊക്കെ പോയാൽ കാണാം.
Electric train ൽ ഒന്ന് പോയിട്ട് നോക്കണം. പോയിട്ടില്ലെങ്കിൽ പോകണം. അത് ഒരു അനുഭവം ആണ്. നല്ല സഹകരണം ആണ്🤭 നിന്നാൽ അവര് തന്നെ കയറ്റി വിടും.
അവര് തന്നെ ഇറക്കീം വിടും.🤭🤭
അങ്ങനെ ഒരോട്ടം ആണ്.
അങ്ങനെ ഒരു ജനമദ്ധ്യത്തിൽ ഒരു relax mood ല് വന്നു ഈ അവധൂതൻ. സ്വതന്ത്രം!!
യാതൊന്നും ചെയ്യാനില്യ.
സ സ്വരാട് ഭവതി. സർവേഷു ലോകേഷു കാമചാരോ ഭവതി. ശ്രുതി പറയണത് അവൻ സ്വരാജ്യസിംഹാസനത്തിലെ ചക്രവർത്തി ആയിട്ടിരിക്കുന്നു എന്നാണ്. കൈയ്യിൽ ഒന്നുമേ ഇല്ല്യ. ഭിക്ഷു. പക്ഷേ ആ ഭിക്ഷുവിന്റെ ഭാവം ചക്രവർത്തിയേ പോലെ ഇരിക്കണു. അവന് എവിടെ വേണങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാം. യാതൊരു വിധ തടസ്സം ഇല്ല്യ. യാതൊരു ബന്ധവും ഇല്യ. സന്തോഷമായിട്ട് വരണു.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi prasad

No comments:
Post a Comment