Thursday, November 14, 2019

രണ്ടു വഴികള്‍
സാമ വേദത്തില്‍ നിന്ന് അറിയേണ്ടവ
നമസ്കാരം
സാമ വേദത്തില്‍ നിന്ന് എന്ത് ആണ് തുടക്കകാരന് അറിയേണ്ടത് ?ഋഗ് ,യെജുര്‍ വേദങ്ങള്‍ അതിനു മുന്‍പേ ഇല്ലേ ?
മറ്റു വേദങ്ങള്‍ ഉണ്ട്.എന്നാല്‍ അതില്‍ എങ്ങനെ തുടങ്ങണം എന്ന് ഇല്ല. കൂടാതെ വേദങ്ങളില്‍ ഉത്തമം സാമവേദം എന്നും അത് ഭഗവാന്‍ തന്നെ എന്നും ഗീതയില്‍ പറയുന്നു.
സുവിചാരോ മഹൌഷധം .
നല്ല ചിന്തകള്‍ ആണ് സൌഖ്യം തരുന്നത് .ദുഷ് ചിന്ത ഉപേക്ഷിക്കൂ.
ശരിയായ ആത്മീയ യാത്രക്ക് വേണ്ടത് എന്ത് ആണ് എന്ന് കേള്‍ക്കൂ.
സോമം ,രാജാനം ,വരുണം അഗ്നിമനും ആരമ്ഭാമാഹെ.
ആദിത്യം ,വിഷ്ണും ,സൂര്യം ബ്രഹ്മാണം ച ബ്രുഹസ്പതിം .,,
സോമം -ഇതിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു -സൌമ്യത കൈവരിക്കുക.എളിമ ശീലം ആക്കുക
രാജാനാം -നിയമo അനുസരിച്ച് ജീവിക്കുക -പ്രകൃതി നിയമങ്ങള്‍ പാലിക്കുക
വരുണന്‍ -വരുണന്‍ എന്നാല്‍ ശ്രേഷ്ടന്‍ ആകുക.വിചാരങ്ങളില്‍ കൂടി ശ്രേഷ്ഠന്‍ ആവുക.ഇന്ദ്രിയങ്ങളെ ജയിക്കുക ,നിയന്ത്രണത്തില്‍ വരുത്തുക
അഗ്നി -അഗ്നി എന്നാല്‍ തീ ആവുക .തീ എപ്പോളും മുകളിലേക്ക് മാത്രം പോകുന്നു,ഒരിക്കലും താഴോട്ട് പോകുന്നില്ല.ആത്മീയ കാര്യത്തില്‍ മുകളിലോട്ടു മാത്രം പോവുക
ആദിത്യന്‍ -മഹാ സൂര്യന്‍ ആവുക .സൂര്യനെ പോലെ ശക്തി ദാതാവ് ആവുക.എടുക്കുന്നത് പോലെ തിരിച്ചും കൊടുക്കുക.ആദിത്യ കിരണങ്ങള്‍ ഏതു അഴുക്കു വെള്ളത്തില്‍ വീണാലും അശുദ്ധം ആകുന്നില്ല.മഹാസൂര്യന്‍ ചൂട് കൊണ്ട് വെള്ളം എടുത്താലും ആവശ്യം ഉള്ളപ്പോള്‍ മഴ ആയി തിരിച്ചു നല്‍കുന്നു .
സജ്ജേനാ ഗുണമിച്ന്തി ,ദോഷ്മിച്ചന്തി പാമാര
സജ്ജെനങ്ങള്‍ എപ്പോളും ഗുണം കാംഷിക്കുന്നു.ദുര്‍ജെനങ്ങള്‍ ദോഷം ചിന്തിക്കുന്നു.സജ്ജെനം ആകുക
വിഷ്ണു
വിഷ്ണു ആവുക ,വിഷ്ണുവിനെ മനസ്സില്‍ ആക്കുക
വിഷ്ണു എന്നാല്‍ -വിശ്വരൂപായ ച.
വിഷ്ണു എന്നാല്‍ സര്‍വ വ്യാപി ആവുക.എങ്ങിനെ നാം സര്‍വ വ്യാപി ആകും ?മനസ്സ് വിശാലം ആക്കുക.സര്‍വ വ്യാപി ആയ വിഷ്ണുവിന്റെ ചെറിയ ഭാഗം ബാത്രം ആണ് നാം എന്ന് മനസ്സില്‍ ആക്കുക.ദേശകാലങ്ങളുടെ സീമകളെ കടക്കുക
ഞാന്‍ എന്ന ഭാവം ഉപേക്ഷിക്കുക.അഖിലം ഞാന്‍ എന്ന് മനസ്സില്‍ ആക്കുക .ആദി നാരായണന്‍ ആണ് സര്‍വവും എന്ന് മനസ്സില്‍ ആക്കുക .
ഓം നമോ വാസുദേവായ നിരന്തരം ജെപിക്കുക ഓര്‍ക്കുക.
വിഷ്ണുവിനു നാല് കൈകള്‍ ഉണ്ട്.നാല് കൈകളില്‍ നാല് ആയുധങ്ങള്‍ -ശംഖു,ചക്രം ,ഗദ ,പദ്മം .
ശംഖു-എന്നാല്‍ സദ്‌ വിചാരങ്ങള്‍ എത്രയും ഉച്ചത്തില്‍ എത്രയും ദൂരെ വരെ എത്തിക്കണം .എന്ന്.സല്ക്കര്മങ്ങള്‍ ഉറച്ചു ചെയ്യുക
ചക്രം -മുന്നോട്ടു പോകുക ,വളരെ വേഗത്തില്‍ ,ഒരിക്കലും പിന്നോട്ട് ഇല്ല.സദ്മാര്ഗത്തില്‍ കൂടി അതി വേഗം മുന്നോട്ടു പോവുക.വഴിയില്‍ ഉള്ള മാര്‍ഗ തടസ്സം ഇല്ലാതെ ആക്കുക.
ഗദ -ശക്തിയുടെ പ്രതീകം -ആത്മ ശക്തി /ശരീര ശക്തിവര്‍ദ്ധിപ്പിക്കുക.കാരണം ശരീര ശക്തി യുടെ സഹായം ഇല്ലാതെ ആത്മാവിനു മോക്ഷ മാര്‍ഗം സുഗമം അല്ല.
പദ്മം -താമര
വിദ്യ ജ്ഞാനം ആര്‍ജിക്കുക .ചെളിയില്‍ ജെനിചാലും സൂര്യനെ നോക്കി വളര്‍ന്നു ജ്ഞാനം നേടുക.
സൂര്യന്‍ -സാമവേദത്തിലെ സൂര്യന്‍ കൃത്യ നിഷ്ടയെ കാണിക്കുന്നു.സൂര്യന്‍ ഒരിക്കലും അവധി എടുക്കുന്നില്ല.ഒരിക്കലും ഉദിക്കാതെയോ അസ്തമിക്കാതെയോ ഇരിക്കുന്നില്ല.സ്വ കര്‍മം മുടങ്ങാതെ ചെയ്യുന്നു.സൂര്യന്‍ സര്‍വതിനെയും ആകര്‍ഷിക്കുന്നു ,പോഷിപ്പിക്കുന്നു
സൂര്യന്‍ പ്രത്യക്ഷ ബ്രഹ്മം അതിനാല്‍ സൂര്യനെ ദിവസവും വണങ്ങുക
ഓം ആദിത്യായ നമ ദിവസവും ജെപിക്കുക -പൂര്‍വ ജെന്മ പാപങ്ങളില്‍ നിന്നും മുക്തന്‍ ആകുന്നു ,രോഗ വിമുക്തന്‍ ആകുന്നു.
വരുണന്‍ -
ഇന്ദ്രിയങ്ങളെ ജയിച്ചവന്‍ ആണ് വരുണന്‍ .അവനു സുഖ ,ദുഖങ്ങള്‍ ഇല്ല .സു എന്നാല്‍ നല്ലത്.ദു എന്നാല്‍ ചീത്ത .ഖ എന്നാല്‍ ഇന്ദ്രിയങ്ങള്‍ .സുഖം എന്നാല്‍ ഇന്ദ്രിയങ്ങള്‍ നന്നായിരിക്കുന്നത്‌ ആണ് സുഖം .ഇന്ദ്രിയങ്ങള്‍ ശിധിലം ആകുന്നതു ആണ് ദുഃഖം.ഇന്ദ്രിയങ്ങളെ ജയിച്ചവന്‍ വരുണന്‍ ആകുന്നു .അവന്‍ സുഖ ദുഖങ്ങളെ മറികടന്നു.
ബ്രാഹ്മണന്‍ ആകുക -ബ്രഹ്മത്തെ കുറിച്ച് അറിയുക.ബ്രഹ്മം എന്ന സൃഷ്ടി കര്‍ത്താവിനെ കുറിച്ച് അറിയുക.അപ്പോള്‍ സ്വയം ബ്രഹ്മം എന്ന് അറിയും.
ബ്രുഹസ്പതി -ഗുരു ആവുക .സ്വയം എങ്ങിനെ ഗുരു പദം പ്രാപിക്കും ?ബ്രുഹസ്പതി ഗുരു ആണ് .സോമം ,രാജാനം,വരുണന്‍ ,അഗ്നി ,ആദിത്യന്‍ ,വിഷ്ണു ബ്രഹ്മം എന്ത് എന്ന് അറിയുന്നവന്‍ ബ്രുഹസ്പതി ആകുന്നു.
ഇത്രയും മനസ്സില്‍ ആക്കിയവന്‍ ആത്മ ജ്ഞാനത്തിന്റെ ,ശ്രേയോ മാര്‍ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹന്‍ ആയിരിക്കുന്നു .
gowindan namboodiri

No comments: