ഗുരുവായൂരിൽ നിത്യേന അഞ്ചു പുജകളും മൂന്നു ശീവേലികളുമുണ്ട്. പുലർച്ചെ മൂന്ന് മണിക്കാണ് നട തുറക്കുന്നത്. ശംഖ നാദവും തകിലും നാദ സ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. എഴുത്തച്ഛൻ രചിച്ച ഹരിനാമ കീർത്തനത്തിന്റെയും മേൽപ്പത്തൂർ രചിച്ച നാരായണീയത്തിന്റെയും പൂന്താനം രചിച്ച ജ്ഞാനപ്പാനയുടെയും ആലാപനം ആ സമയം ഉയർന്നു കേൾക്കാം. തലേന്ന് ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവനെ ദർശിച്ച് ഭക്ത ജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനമെന്ന് പറയുന്നു. തലേന്നത്തെ മാലകൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണ കൊണ്ട് അഭിഷേകം നടത്തുന്നു. തലേന്നത്തെ മാലകളും ആടിയ എണ്ണയും ഭക്തർക്ക് പ്രസാദമായി നൽകുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചു മാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു, വാക ചാർത്ത് ഇതാണ്. അതിന് ശേഷം ശംഖാഭിഷേകം നടത്തുന്നു, തീർത്ഥം ശംഖിൽ നിറച്ച് മന്ത്രപൂരിതമായഭിഷേകം നടത്തുന്നതാണ് ശംഖാഭിഷേകം. അതിന് ശേഷം സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേക ചടങ്ങുകൾ സമാപിക്കുന്നു, ഭഗവാന്റെ പള്ളി നീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ, ശർക്കര, കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. മലർ നിവേദ്യത്തെ തുടർന്ന് ഉഷ പൂജയായി, ഇതിന് അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ് പായസം, വെണ്ണ, കദളി പഴം, പഞ്ചസാര, വെള്ള നിവേദ്യം എന്നിവയാണ് ഉഷ പൂജയുടെ നിവേദ്യങ്ങൾ. ഇതോടെ ആദ്യ പൂജകൾ അവസാനിക്കുന്നു.
എതിർത്ത് പൂജ (എതിരേറ്റ് പൂജ) സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ബാല ഭാസ്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവത് ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതി ഹോമം നിർവഹിക്കപ്പെടുന്നു. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ് ശാന്തിമാർ പൂജ നടത്തുന്നു. ഗണപതിക്കും അയ്യപ്പനും വെള്ള നിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ എല്ലാ ഉപ ദേവന്മാർക്കും നിവേദിക്കപ്പെടുന്നു.
കാലത്തെ ശീവേലി - തന്റെ ഭൂത ഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുന്ന ചടങ്ങാണ് ശീവേലി എന്നും ശ്രീബലി എന്നും പേരുള്ള ശ്രീഭൂതബലി. ദ്വാരപാലകരും ഭൂത ഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജല ഗന്ധ പുഷ്പാദികളുമായി മേൽ ശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ് ശാന്തിയും നടക്കുന്നു. ഭൂതങ്ങളെ പ്രതിനീധീകരിക്കുന്ന കല്ലുകളിന്മേലാണ് ബലി തൂവുക. നാലമ്പലത്തിന് വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ് ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്നാമത്തെ ശീവേലി പ്രദിക്ഷണം വായു കോണിലെത്തുമ്പോൾ പ്രദിക്ഷണം കുറച്ചു നേരം നിർത്തും. ആ സമയം ദേവകൾ പൂജ നടത്തുമത്രേ. ശേഷം ഒരു പ്രദിക്ഷണം ദേവന്മാരോടോത്താണ്. അപ്പോൾ മനുഷ്യ വാദ്യങ്ങളായ മദ്ദളം, കൊമ്പ്, കുഴൽ എന്നിവ മാറ്റി ദേവ വാദ്യങ്ങളായ ഇടയ്ക്ക, ശംഖ്, നാദ സ്വരം, ചേങ്ങില തുടങ്ങിയവ ഉപയോഗിക്കും. അടുത്ത പ്രദിക്ഷണം അസുരന്മാരോടോത്താണ് അപ്പോൾ പിന്നെയും വാദ്യങ്ങൾ മാറ്റും. അസുര വാദ്യമായ ചെണ്ട കൊട്ടി തുടങ്ങും. ആ പ്രദിക്ഷണം വടക്ക് വശത്ത് ശാസ്താവിന്റെ നടയിലെത്തുമ്പോൾ ഭൂത നാഥനായ ശാസ്താവും ഭൂത പരിവാരങ്ങളും കൂടെ ചേരും. തെക്ക് വശത്ത് എത്തുമ്പോൾ മമ്മിയൂരപ്പനും പാർവ്വതി ദേവിയും കൂടെ ചേരും. പ്രദിക്ഷണം കിഴക്കേ നടയിലെത്തിയാൽ ഭൂത ഗണങ്ങളും അസുരന്മാരും മറ്റുള്ള ദേവന്മാരും പിന്മാറുകയും ശിവനും പാർവ്വതിയും കൂടി ഗുരുവായൂരപ്പനെ ശ്രീകോവിലിലേയ്ക്ക് എഴുന്നുള്ളിക്കുകയും ചെയ്യുമെന്നാണ് വിശ്വാസവും ആചാരവും. മേൽപറഞ്ഞവ ശീവേലി പ്രദിക്ഷണം കാണുമ്പോൾ വേർതിരിച്ചറിയാൻ പറ്റും. പെട്ടന്ന് മാറുന്ന കൊട്ടും പാട്ടും നല്ല വേഗത്തിൽ പോകുന്ന പ്രദിക്ഷണം പെട്ടന്ന് നിൽക്കുന്നതും മറ്റും കാണുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്തിൽ എത്തിപ്പെട്ടത് പോലെ തോന്നും. അതാണ് ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ!
ശീവേലിക്ക് ശേഷം രുദ്ര തീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. വിഗ്രഹത്തിന്മേൽ ഇളനീരും പനിനീരും പശുവിൻ പാലും കൊണ്ട് അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളി കലശങ്ങളിൽ തീർത്ഥം നിറച്ച് അഭിഷേകം ചെയ്യുന്നതിനെയാണ് നവകാഭിഷേകം എന്ന് പറയുന്നത്. തുടർന്ന് ബാല ഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു. നിഴലിന് പന്ത്രണ്ട് അടി നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് എട്ട് മണിക്കും ഒമ്പതുമണിക്കും ഇടയ്ക്കായിരിക്കുമിത്. അപ്പോൾ നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്. ഉച്ച പൂജ ദേവനും ഉപദേവകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണ് നടയടച്ചുള്ള പൂജയാണിത്. ഈ സമയത്ത് ഇടയ്ക്ക കൊട്ടി അഷ്ടപദി ആലപിക്കുന്നു. ഇടിച്ചു പിഴിഞ്ഞ പായസമാണ് നിവേദ്യം. ഉച്ച പൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു.
സായം സന്ധ്യയാകുമ്പോൾ ദീപ സ്തംഭങ്ങൾ അടിമുടി ദീപാലംകൃതങ്ങളാകുന്നു നാലമ്പലത്തിനുള്ളിലും പുറത്തും ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളി വിളക്കുകൾ കത്തിച്ചു കൊണ്ട് മേൽ ശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂര ദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞ് ദീപാരാധന നടത്തപ്പെടുന്നു. ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഇലയട, പാലട പ്രഥമൻ, പാൽ പായസം, ഉണ്ണിയപ്പം, വെറ്റില, അടയ്ക്ക എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴ പൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി രാത്രി ശീവേലിക്ക് തുടക്കം കുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവ ഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവ് ചിലവ് കണക്കുകൾ എഴുതിയ ഓല വായിച്ചതിന് ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് പന്ത്രണ്ട് ദർശനങ്ങൾ എന്നു പറയുന്നു. മാസത്തിൽ പത്തോളം ഉദയാസ്തമന പൂജകൾ ഉണ്ടാകും, ആ ദിവസങ്ങളിൽ ആകെ ഇരുപത്തൊന്ന് പൂജ. ഉദയ അസ്തമന പൂജയുള്ള ദിവസം നടയടക്കുമ്പോൾ അർദ്ധ രാത്രിയോടടുക്കും, ആ ദിനങ്ങളിൽ വിളക്ക് കഴിഞ്ഞാണ് തൃപ്പുക. ഉദയാസ്തമന പൂജയുള്ള ദിനങ്ങളിൽ രാവിലെ ശീവേലിക്കു ശേഷം പന്ത്രണ്ട് വരെ നട അടച്ചും തുറന്നും ഇരിക്കും. പന്ത്രണ്ട് മണിക്കു ശേഷം അലങ്കാര രൂപിയായ ഭഗവാനെ കാണുന്നതാണ് ഉത്തമം. മാസത്തിൽ രണ്ട് ദിവസമാണ് ശുദ്ധി, ആദ്യ ദിവസം ദീപാരാധനക്ക് ശേഷം അത്താഴ പൂജ വരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ചുറ്റമ്പലത്തിൽ നിന്ന് ഭഗവാനെ ദർശിക്കാം. ഇത്രയും എഴുതിയതിൽ നിന്ന് ചില സമയങ്ങളിലും, ചില ദിവസങ്ങളിലും ഭക്ത ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് കാരണം മനസ്സിലായി കാണുമല്ലോ. ഇത്രയും ചടങ്ങുകൾ എന്തിനെന്ന് ചോദിച്ചാൽ ഇങ്ങിനെ സംഗ്രഹിക്കാം. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ക്ഷേത്രങ്ങൾ ഭൂമിയിലെ കാന്തിക വലയങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. വലയങ്ങൾക്ക് വിഘ്നം വരാതെ ഇരിക്കാൻ പ്രതിഷ്ഠാ കലശ സമയത്തുണ്ടാക്കിയ അനുഷ്ടാനങ്ങൾ കർശനമായി പാലിക്കണം. അവയിൽ വരുന്ന ചെറിയ പിഴവുകൾ പോലും പ്രകൃതിയുടെ താളം തെറ്റിക്കാം.
ഭക്തിപ്രധാനമായ പ്രാചീനക്ഷേത്രകലാരൂപമാണ് കൃഷ്ണനാട്ടം. ഗുരുവായൂരപ്പ ഭക്തനും പണ്ഡിത ശ്രേഷ്ഠനുമായ കോഴിക്കോട് മാനവേദൻ രാജാവാണ് ഈ ദൃശ്യ കലയുടെ രചയിതാവും പ്രയോക്താവും. മാനവേദൻ രാജാവ് 1595ൽ കോഴിക്കോട് സാമൂതിരി കോവിലകത്ത് ജനിച്ചു. യോഗം, സംഗീതം, തർക്കം, വ്യാകരണം എന്നിവയിൽ പ്രഗത്ഭനായ അദ്ദേഹത്തിന്റെ കൃഷ്ണ ഗീതി എന്ന കൃതിയിൽ നിന്നാണ് കൃഷ്ണനാട്ടം പിറവി കൊണ്ടത്. സാമൂതിരി കോവിലകത്ത് മാത്രം നടന്നു വന്ന കൃഷ്ണനാട്ടം വിജയ ദശമിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വന്നു കളിക്കുകയായിരുന്നു പതിവ്. ഇന്ന് വർഷത്തിൽ എട്ട് മാസവും കളിച്ചു വരുന്നു (ചൊവ്വാഴചകളിലും ജൂൺ മുതൽ സെപ്തംബർ വരേയും നടത്താറില്ല). രാത്രി തൃപ്പുകയ്ക്കു ശേഷം ക്ഷേത്ര നട അടച്ചു കഴിഞ്ഞ് വടക്ക് ഭാഗത്താണ് കളി നടക്കുക. പുലർച്ചെ മൂന്നിന് നട തുറക്കും മുമ്പെ കഴിയും. ഭഗവാന്റെ അവതാര ലീലകൾ എട്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. കൃഷ്ണനാട്ടം നടത്തുന്നത് വഴിപാടായാണ്. മാനവേദൻ രാജാവ് കൃഷ്ണനാട്ടം അവതരിപ്പിച്ചതറിഞ്ഞ കൊട്ടാരക്കര തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചു തരണം എന്ന് ആവശ്യപ്പെട്ടു. കൃഷ്ണനാട്ടം കണ്ട് മനസ്സിലാക്കാനുള്ള പ്രാപ്തി തെക്കുള്ളവർക്കില്ലെന്നും പറഞ്ഞ് കൊട്ടാരക്കര തമ്പുരാന്റെ അപേക്ഷ മാനവേദൻ നിരസിച്ചു, ഇതിൽ വാശി തോന്നിയാണ് കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം നിർമ്മിച്ചതെന്ന് ഐതീഹ്യം. വരേണ്യഭാഷയായ സംസ്കൃതമായിരുന്നു കൃഷ്ണനാട്ടത്തിന്റെതെങ്കിൽ സാധാരണ ജനങ്ങളുടെ ഭാഷയായ മലയാളമായിരുന്നു രാമനാട്ടത്തിന്റെ ഭാഷ. ഇത് രാമനാട്ടത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നതിന് കാരണമായി. പിന്നീട് രാമനാട്ടം പരിഷ്കരിക്കപ്പെട്ട് ലോക പ്രസിദ്ധമായ കഥകളിയായി. കൃഷ്ണനാട്ടം പരിഷ്കരിക്കപ്പെട്ടാണ് കഥകളിയായതെന്നും വാദമുണ്ട്. രണ്ടും ശരിയായിരിക്കും കാരണം കഥകളിയ്ക്ക് വെട്ടത്ത് സമ്പ്രദായം (തെക്ക്) എന്നും കപ്ലിങ്ങോടൻ സമ്പ്രദായം (വടക്ക്) എന്നും വ്യക്തമായ രണ്ടു ചേരി തിരുവുകൾ ഉണ്ട്.
കൃഷ്ണനാട്ടം ഫലശ്രുതി
അവതാരം : സന്താനലബ്ധി
കാളിയ മർദ്ദനം : വിഷബാധാശമനം
കംസ വധം : കന്യകമാരുടെ ശ്രേയസ്, ദാമ്പത്യകലഹം തീരൽ
സ്വയം വരം : വിവാഹം, വിദ്യാഭ്യാസം, അപവാദ ശമനം
ബാണ യുദ്ധം : അഭീഷ്ടപ്രാപ്തി, ശങ്കരനാരായണ പ്രീതി
വിവിദ വധം : കൃഷി, വാണിജ്യാഭിവൃദ്ധി, ദാരിദ്ര്യ ശമനം
സ്വർഗാരോഹണം : മോക്ഷപ്രാപ്തി
2018 ലെ വഴിപാട് നിരക്കനുസരിച്ച് സ്വർഗാരോഹണം ഒഴിച്ച് മറ്റ് കളികൾക്ക് 2000 രൂപയാണ് നിരക്ക്. സ്വർഗാരോഹണം കളിക്ക് ശേഷം അവതാരം കൂടി നടത്തണം. അത് കൊണ്ട് സ്വർഗ്ഗാരോഹണം കളിയ്ക്ക് 2300 രൂപയാകും.
ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ വെണ്ണ, പഞ്ചസാര, ത്രിമധുരം, അപ്പം, അട, പഴം, കളഭാഭിഷേകം, ഉദയാസ്തമനപൂജ, പാൽപായസം എന്നിവയാണ്. ഗണപതി ഹോമം അപ്പം മോദകം എന്നിവ ഗണപതിയ്ക്കും, നീരാഞ്ജനം നെയ്യഭിഷേകം അഷ്ടാഭിഷേകം എന്നിവ അയ്യപ്പനും, അഴൽ വെടി വഴിപാട് മഞ്ഞൾ കുങ്കുമം പ്രസാദം എന്നിവ ഭഗവതിക്കും പ്രധാന വഴിപാടുകളാണ്. വളരെ പണ്ട് ഇല്ലാതിരുന്ന പാൽ പായസ വഴിപാട് തുടങ്ങുവാൻ കാരണത്തെ പറ്റി ഒരു ഐതീഹ്യമുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഭഗവത് വിഗ്രഹം കുറച്ചു നാൾ അമ്പലപ്പുഴയിൽ സൂക്ഷിച്ചിരുന്നു. അന്നൊരു ദിവസം അമ്പലപ്പുഴ പാൽ പായസം ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ ഒരു കൊച്ചു കുട്ടി ചിരട്ടയുമായി കുറച്ച് പായസം തരുമോ എന്ന് ചോദിച്ചു ചെന്നു. കീഴ് ശാന്തിമാർ കുട്ടിയെ ആട്ടി ഓടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇളക്കി കൊണ്ടിരുന്ന പായസം അസാധാരണമായ രീതിയിൽ കുറുയുവാൻ തുടങ്ങി. പരിഭ്രാന്തരായ കീഴ് ശാന്തിമാർ തന്ത്രിയെയും മേൽ ശന്തിയെയും വിളിച്ചു കൊണ്ട് വന്നു. അവർ വന്നപ്പോൾ കണ്ടതോ ഒരു മുതിർന്ന കുട്ടി തിളച്ചു കൊണ്ടിരുന്ന പാൽ പായസം കൈ കൊണ്ട് കോരി ആദ്യം വന്ന കുട്ടിയുടെ ചിരട്ടയിൽ ഒഴിച്ച് കൊടുക്കുന്നു, കൊച്ചു കുട്ടി ആസ്വദിച്ചു കുടിക്കുന്നു. പാൽ പായസ കൊതിയനായ ഗുരുവായൂർ കണ്ണന്, അമ്പലപ്പുഴ കണ്ണൻ കോരി കൊടുത്തതാണ് എന്ന് മനസ്സിലായി കാണുമല്ലോ. പടയോട്ടം കഴിഞ്ഞ് ഗുരുവായൂരപ്പനെ തിരികെ കൊണ്ടു വന്നപ്പോൾ മുതൽ ഗുരുവായൂരും പാൽ പായസ വഴിപാട് തുടങ്ങി.
കുംഭത്തിലെ പൂയത്തിനാരംഭിക്കുന്ന പത്ത് ദിവസത്തെ ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിക്കുന്നു. ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മ കലശ ചടങ്ങുകൾ നടത്തപ്പെടുന്നു. ഒന്നാം നാൾ ആനയില്ലാതെ ശീവേലിയും, ഉച്ച കഴിഞ്ഞ് ആനയോട്ടവും, വൈകീട്ട് ആചാര്യ വരണ്യവും, കൊടി പൂജയും, കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യ വരണ്യം. കിഴക്കേ നടപ്പുരയ്ക്ക് അകത്തു തന്നെയുള്ള ഭഗവദ് വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണ കൊടി മരത്തിൽ രാത്രിയോടെ ഉത്സവത്തിനായി കൊടി കയറും. ഉത്സവത്തിന് മുളയിടൽ ചടങ്ങ് ഉണ്ട്, നവധാന്യങ്ങൾ വെള്ളി കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ (വാതിൽ മാടം) സൂക്ഷിക്കുന്നു, പള്ളിവേട്ട കഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിലാണ്. അന്നത്തെവിളക്കിന് കൊടി പുറത്ത് വിളക്കെന്ന് പറയുന്നു. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. ഉൽസവ കാലത്ത് എല്ലാ ദിവസവും രാത്രി അത്താഴ പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്ക് ഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാ മണ്ഡപത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളിയിരിക്കലുണ്ടാകും. എട്ടാം ദിവസം മുപ്പത്തി മുക്കോടി ദേവ ഗണങ്ങൾക്കും ഭഗവാനെ സാക്ഷി നിർത്തി പാണി കൊട്ടി പൂജയോടു കൂടി ബലി ഇടുന്നു. ഉത്സവ കാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്. എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്ന ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണി കിടക്കരുതന്നാണ് വിശ്വാസം. ഒമ്പതാം നാൾ പള്ളി വേട്ടയാണ്, അന്ന് ഭഗവാൻ നഗര പ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗര പ്രദക്ഷിണ ശേഷമാണ് പള്ളി വേട്ട. പിഷാരടി പന്നി മാനുഷങ്ങളുണ്ടോ എന്ന് ചോദിക്കുന്നതോടെ പള്ളിവേട്ട തുടങ്ങും. ഭക്തർ നാനാജാതിമൃഗങ്ങളുടെ വേഷം അണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) ഒമ്പത് പ്രദക്ഷിണം നടത്തുന്നു. ഒമ്പതാം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്, പള്ളി വേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേന്ന് ആറു മണിക്ക് ഉണരുന്നു. ഉഷ പൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവ വിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗര പ്രദക്ഷിണം രുദ്ര തീർഥ കുളത്തിന്റെ വടക്ക് ഭാഗത്ത് എത്തുമ്പോൾ സകല വാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ ഓർമ്മ പുതുക്കുന്നു. പട്ടത്തെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ച ശേഷം എഴുന്നെള്ളിപ്പ് തുടരും. അതിന് ശേഷം ആറാട്ട് കടവിലെത്തുന്നു. ഇരിങ്ങപ്പുറത്തെ തമ്പുരാൻ പടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്ത ജനങ്ങളും ഇളനീർ കൊണ്ടു വന്നിട്ടുണ്ടാവും. തിടമ്പിൽ മഞ്ഞളും ഇളനീരും കൊണ്ട് അഭിഷേകം നടത്തുന്നു. തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്ര തീത്ഥത്തിലേയ്ക്ക് ആവാഹിക്കും. അതിന് ശേഷം തീർഥ കുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി തന്ത്രിയും ഓതിക്കന്മാരും കീഴ് ശാന്തിക്കാരും മൂന്നു പ്രാവശ്യം മുങ്ങുന്നു. ശേഷം ഭഗവതി അമ്പലത്തിൽ പതിനൊന്ന് മണിയോടെയാണ് ഉച്ച പൂജ. ആറാട്ട് ദിവസം മാത്രമെ ഭഗവാന് ശ്രീലകത്തിന് പുറത്ത് ഉച്ച പൂജ പതിവുള്ളു. അതിന് ശേഷം പതിനൊന്ന് വട്ടം ഓട്ട പ്രദക്ഷിണം, അവസാനം കൊടിയിറക്കം. കലശം തുടങ്ങി ഉൽസവം കഴിയുന്നത് വരെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിക്കുകയില്ല.
ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാ മതിലകത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടു വന്നിരുന്നത്. എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ഒരിയ്ക്കൽ അവിടുത്തെ ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഉച്ച തിരിഞ്ഞപ്പോൾ ഒരു കൂട്ടം ആനകൾ മതിലകം ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേക്ക് ഓടി വന്ന് എന്നാണ് ഐതീഹ്യം. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായണത്രേ ആനയോട്ടം നടത്തുന്നത്. മതിലകം ശിവ ക്ഷേത്രം ഡച്ചുകാർ തകർത്തത് പതിനെട്ടാം നൂറ്റാണ്ടിലാണ്, അത് കൊണ്ട് ഈ ഐതീഹ്യം സത്യമാണെങ്കിൽ ആനയോട്ടം തുടങ്ങിയത് 1700കളിലാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആന ഒട്ടം അമ്പലത്തിനുള്ളിൽ ഏഴ് പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടി മരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുകയും ആ ആനയെ ആയിരിക്കും പത്ത് ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.
വൃശ്ചികം ഒന്നിനാണ് മണ്ഡല കാലം തുടങ്ങുന്നത്. ഈ ദിവസങ്ങളിൽ പഞ്ച ഗവ്യ അഭിഷേകം ഗുരുവായൂരപ്പന് നടത്തപ്പെടുന്നു. മണ്ഡല കാലത്തിന്റെ അവസാന നാൾ ഗുരുവായൂരപ്പന് കളഭം ആടുന്നു. ഏകാദശി, നാരായണീയ ദിനം, മേല്പത്തൂർ പ്രതിമ സ്ഥപനം എന്നിവ മണ്ഡല കാലത്തുള്ള വിശേഷ ദിവസങ്ങളാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ആണ്ടു വിശേഷങ്ങളിൽ പ്രാധാന്യമേറിയതാണ് ഏകാദശി. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഇതു തന്നെയാണ് ഉത്ഥാന ഏകാദശി എന്ന പേരിലും പ്രസിദ്ധമായത്. ഗുരുവായൂരിലെ പ്രതിഷ്ഠാ ദിന ആചരണം നടത്തുന്നത് അന്നാണ്. കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച് അർജ്ജുനന് ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന് ഉണ്ട്. ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി വിവിധ പരിപാടികളോടെയാണ് ക്ഷേത്രത്തിൽ ആഘോഷിക്കുക. ഏകാദശി വിളക്ക് ഗംഭീരമാക്കാൻ കാഴ്ച ശീവേലിയും, ഓഡിറ്റോറിയത്തിൽ കലാ പരിപാടികളും ഉണ്ടാകും. ഗുരുവായൂർ ഏകാദശി ഗീതാ ദിനമായും, നാരായണീയം സമർപ്പിച്ച ദിനമായും ആചരിക്കുന്നു. ഗജരാജ അനുസ്മരണം, അക്ഷര ശ്ലോക മത്സരം, സംഗീതോത്സവം എന്നിവ കൊണ്ടും ഏകാദശി മഹോത്സവം ഗംഭീരമാകുന്നു. ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഭക്തലക്ഷങ്ങളാണ് എത്തുക. സൂര്യോദയത്തിന് ദശമി ബന്ധമുള്ളതിന് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ളതിന് ആനന്ദ പക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാന ഭാഗവും ദ്വാദശിയുടെ ആദ്യ ഭാഗവും (അതായത് ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യ 15 നാഴികയും) കൂടിയ 30 നാഴികയ്ക്ക് ഹരിവാസരമെന്ന് പറയുന്നു. എല്ലാ ഏകാദശി വ്രതങ്ങളും പ്രാധാന്യമുള്ളവയാണെങ്കിലും ഗുരുവായൂർ ഉത്ഥാന ഏകാദശി, തമിഴകത്തെ വൈകുണ്ഠഏകാദശി, മഹാരാഷ്ട്രയിലെ ആഷാഢ ഏകാദശി, ശയനൈകാദശി എന്നിവയും കേരളത്തിൽ നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ, തിരുവില്ല്വാമല എന്നീ ഏകാദശികളും പ്രാധാന്യമുള്ളവയായി കരുതുന്നു.
ഏകാദശി മറ്റു വ്രതങ്ങളിൽ നിന്ന് വ്യത്യസ്തവും ശ്രേഷ്ഠവും വർണ്ണ ആശ്രമ ലിംഗ ഭേദമില്ലാതെ ഏവർക്കും അനുഷ്ഠിക്കാവുന്നതുമാണ്. ഏകാദശി മഹത്വം ഉൾക്കൊള്ളുന്ന ഒരു കഥ പത്മ പുരാണത്തിലുണ്ട്. ഒരിക്കൽ വിഷ്ണു യമപുരിയിൽ ചെന്നപ്പോൾ യമനും മറ്റുള്ളവരും ബഹുമാനത്തോടെ സ്വീകരിച്ചു. ഈ സമയം നരക യാതനകൾ അനുഭവിക്കുന്ന പാപികളുടെ നിലവിളികൾ കേട്ടു. ആ ഹതഭാഗ്യരെ കാണുവാൻ ചെന്ന വിഷ്ണു അവരെ ദുരിതത്തിൽ നിന്നും രക്ഷിക്കുവാൻ എന്താണ് മാർഗ്ഗമെന്ന് ചിന്തിച്ചു. അന്നൊരു ഏകാദശി ആയിരുന്നു. 'ഏകാദശി' എന്ന ശബ്ദം കേട്ടതോടെ അവരുടെ പാപങ്ങളെല്ലാം നീങ്ങിക്കഴിഞ്ഞിരുന്നു.
ഏകാദശിയുടെ മാഹാത്മ്യത്തെ കുറിച്ചുള്ള മറ്റൊന്ന് രുക്മാഗദ ചരിതമാണ്. പ്രജാ തത്പരനായിരുന്ന രുക്മാഗദനെ കുറിച്ച് ഇന്ദ്രനറിഞ്ഞു പറഞ്ഞു. രുക്മാഗദന്റെ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയുവാനായി ഇന്ദ്രൻ നാരദരെ അങ്ങോട്ട് അയച്ചു. മഹർഷിയെ കണ്ട രുക്മാഗദൻ പാദ പൂജ ചെയ്ത് പ്രത്യേക തരം പൂക്കൾ ഉപയോഗിച്ചുണ്ടാക്കിയ പുഷ്പഹാരം അണിയിച്ചു. നാരദർ പുഷ്പഹാരവുമായി ഇന്ദ്ര സവിധത്തിലെത്തി. ഹാരത്തിലെ പൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രൻ രുക്മാഗദന്റെ തോട്ടത്തിൽ നിന്നും പറിച്ചു കൊണ്ടു വരുവാൻ ഭടന്മാർക്ക് ഉത്തരവ് നൽകി. തോട്ടത്തിൽ നിന്ന് പൂക്കൾ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദൻ തോട്ടത്തിന് മുന്നിൽ കാവൽ നിർത്തി. ദേവ ലോക പാലകരെ രുക്മാഗദന്റെ ഭടന്മാർക്ക് കാണാൻ പറ്റാഞ്ഞ കാരണം മോഷണം നിർബാധം തുടർന്നു. അവസാനം അവിടെ ഉണ്ടായിരുന്ന വെള്ളൂള്ളി ചെടികൾക്ക് ദ്വാരപാലകർ തീ കൊളുത്തി. ദേവന്മാരുടെ ശക്തികളെ കുറയ്ക്കാൻ കഴിവുള്ള വെള്ളൂള്ളിയുടെ രൂക്ഷ ഗന്ധം കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ ശരീരത്തിൽ പ്രവേശിച്ച് അവരുടെ ശക്തി ക്ഷയിപ്പിച്ചു. അതോടെ തോട്ടത്തിൽ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്ര ഭടന്മാരെ രുക്മാഗദന്റെ ദ്വാരപാലകർ കണ്ടു പിടിച്ചു. തങ്ങൾ ദേവ ലോകത്തുള്ളവരാണെന്നും ഇന്ദ്ര ആജ്ഞയനുസരിച്ചാണ് മോഷണത്തിന് തയ്യാറായതെന്നും അവർ രുക്മാഗദനെ അറിയിച്ചു. ഇത് കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാൽ കാറ്റിലൂടെ പരന്ന രൂക്ഷ ഗന്ധമേറ്റ് ദേവലോകത്തിൽ ഉള്ളവരുടെ ശക്തി ക്ഷയിച്ചു. ഏകാദശി നോക്കുന്ന ഒരാൾക്ക് മാത്രമേ അവരെ രക്ഷിയ്ക്കാൻ സാധിയ്ക്കുമായിരുന്നുള്ളൂ ഏകാദശി നോക്കുന്ന ഭക്തന് വേണ്ടി രുക്മാഗദൻ രാജ്യമാകെ അലഞ്ഞെങ്കിലും ഒരാളെപ്പോലും കണ്ടെത്താൻ സാധിച്ചില്ല. അങ്ങിനെ നോക്കി നടന്നപ്പോഴാണ് വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭർത്താവ് ഗ്രാമവാസികളുമായി വഴക്കുണ്ടാക്കിയത് കൊണ്ട് ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് കണ്ടത്. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു, ഭർത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേ ദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്ര മാത്രം. ആ സ്ത്രീയുടെ മുന്നിൽ ചെന്ന് നടന്ന സംഭവമെല്ലാം പറയുകയും ഏകാദശി നോറ്റതിന്റെ പുണ്യം രുക്മാഗദൻ യാചിയ്ക്കുകയും ചെയ്തു. ആ സാധു അതംഗീകരിയ്ക്കുകയും, വ്രത പകുതി ദേവകൾക്കായി നൽകുകയും ചെയ്തു. രുക്മാഗദനിലൂടെ ഏകാദശി മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാൻ ഇവിടെ. സൂര്യ വംശ രാജാവായ രുക്മാഗദന് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം അത്ഭുതനാരായണ മൂര്‍ത്തി ക്ഷേത്രത്തിൽ വച്ച് മഹാ വിഷ്ണു ദർശനം നൽകിയിട്ടുണ്ട് എന്നൊരു ഐതിഹ്യവുമുണ്ട്. ഏകാദശി വ്രതത്തിന്റെ നിയമങ്ങൾ, ശാല്യാന്നം ഭക്ഷിക്കരുത്, ദശമിയ്ക്ക് ഒരിക്കൽ ഭക്ഷണം കഴിക്കുക, ഏകാദശി ദിവസം ശുദ്ധോപവാസം, ദ്വാദശി ദിവസം പകൽ ഒരു നേരം ഭക്ഷണം. ഇങ്ങിനെ മൂന്ന് ദിവസം രാത്രി ഭക്ഷണം ഉപേക്ഷിക്കണം. പകൽ ഉറക്കം പാടില്ല. വ്രതാനുഷ്ഠാനം പാരണയ്ക്ക് ശേഷം മാത്രമേ പൂർത്തിയാകൂ.
അഷ്ടമി, നവമി, ദശമി, ഏകാദശി എന്നീ ദിവസങ്ങളിലെ വിളക്കെടുപ്പിന് മനോഹരമായ സ്വർണ്ണക്കോലത്തിലാണ് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കുക. മേൽ പറഞ്ഞ ദിവസങ്ങളിലെ വിളക്കുകളും വിശേഷപ്പെട്ടതാണ്. അഷ്ടമി പുളിക്കീഴേ വാരിയ കുടുംബവും, നവമി നെയ് വിളക്ക് കൊളാടി കുടുംബവും, ദശമി ദിവസം ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റും ഏകാദശി നാളിലെ ഉദയാസ്തമന പൂജയും വിളക്കും ഗുരുവായൂർ ദേവസ്വവുമാണ് നടത്തിവരുന്നത്. ദശമി ദിവസം ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിനകത്ത് മണി കിണറിന് സമീപം ഗണപതി നിവേദ്യം ചെയ്ത് അരി അളക്കൽ എന്ന ചടങ്ങ് നടക്കുന്നു. തുടർന്ന് അത്താഴ പൂജ. ഏകാദശിയോടനുബന്ധിച്ച് വേറെ ഒരു പ്രത്യേകത കൂടി ക്ഷേത്രത്തിൽ ഉണ്ട്. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാൽ ശ്രീകോവിലിന്റെ നട അടച്ചിരിക്കും. എന്നാൽ ഏകാദശിയോട് അനുബന്ധിച്ച് വരുന്ന നവമി ദിവസം രാത്രി വിളക്ക് എഴുന്നള്ളിപ്പ് സമയം ശ്രീകോവിലിന്റെ നട തുറന്നിരിക്കും. നാലമ്പലത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല, ഭക്ത ജനങ്ങൾക്ക് പുറമേ നിന്ന് ദർശനം കിട്ടും. പിന്നെയുള്ള പ്രത്യേകത ദശമി ദിവസം കാലത്ത് മൂന്ന് മണിക്ക് ക്ഷേത്ര നട തുറന്നു കഴിഞ്ഞാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം കാലത്ത് ഒമ്പത് മണിക്കേ നട അടയ്ക്കൂ എന്നതാണ്. ഇത്രയും നേരം തുടർച്ചയായി നട തുറന്നിരിക്കുന്ന കാലവും ഇതു മാത്രം. ഏകാദശി ദിവസം ക്ഷേത്രത്തിൽ കാലത്ത് കാഴ്ച ശീവേലി എട്ടര മണിയോടു കൂടി കഴിയും, അതിനു ശേഷം ഉദയാസ്തമന പൂജ ആരംഭിക്കും. അന്നേ ദിവസം ഉച്ച പൂജ ഏകദേശം ഉച്ച തിരിഞ്ഞ് മൂന്ന് മണിയാകും. ഉച്ച പൂജ കഴിഞ്ഞാൽ ശീവേലി, പിന്നെ വിശേഷാൽ ഒന്നുമില്ല. സന്ധ്യയ്ക്ക് ദീപാരാധന, തുടർന്ന് രാത്രി എട്ട് മണിയോടു കൂടി അത്താഴ പൂജ. ശേഷം ശീവേലിയാകുന്നത് വരെ ദർശനം. ശീവേലി പുറത്തേക്കെഴുന്നള്ളിച്ചാൽ വീണ്ടും ദർശനം സൗകര്യമുണ്ട്.
ഏകാദശി ദിവസം ഭക്തജനങ്ങൾക്ക് അരി ഭക്ഷണമില്ല. ഭഗവാനാണെങ്കിൽ സാധാരണ ദിവസം പോലെയാണ് ഏകാദശിയും. പായസവും, ഗോതമ്പ് ചോറും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്രയുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിനു നെയ് വിളക്കുകളാണ് അന്ന് തെളിയുക. രാത്രി വിളക്ക് എഴുന്നുള്ളിപ്പാണ് മറ്റൊരു ചടങ്ങ്, ഭഗവാൻ നാലാം പ്രദക്ഷിണത്തിൽ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണ കോലം ഗുരുവായൂർ കേശവനവകാശപ്പെട്ടതായിരുന്നു (പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരന് സ്വന്തം). പുലർച്ചയോടെ കൂത്തമ്പലത്തിൽ ദ്വാദശി പണ സമർപ്പണം ആരംഭിക്കും. ഇത് ദ്വാദശി ദിവസം കാലത്ത് ഒമ്പത് മണി വരെ തുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ വൈകുന്നേരമേ തുറക്കാള്ളൂ. കാലത്ത് ഒമ്പത് മണിക്ക് നട അടച്ചുകഴിഞ്ഞാൽ ക്ഷേത്രം അടിച്ചു തളിച്ച് വൃത്തിയാക്കിയതിനു ശേഷം കുളം പുണ്യാഹവും കിണർ പുണ്യാഹവുമുണ്ടാകും. അതിന് ശേഷം ക്ഷേത്രത്തിൽ പുണ്യാഹം കഴിച്ചതിനു ശേഷം നിവേദ്യങ്ങൾ പാകം ചെയ്താണ് ദ്വാദശി ദിവസത്തെ ചടങ്ങുകൾ ആരംഭിക്കുക. ആദ്യം ശീവേലി, അതിന് ശേഷം പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ തുടർന്ന് ഉച്ച പൂജയ്ക്ക് മുമ്പായി പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം തുടർന്ന് ഉച്ച പൂജ. ഈ സമയമത്രയും ദർശന സൗകര്യം ഉണ്ടായിരിക്കില്ല. ഏകാദശി ദിവസത്തെ സദ്യയും ദ്വാദശി ഊട്ടും ത്രയോദശി ഊട്ടും ദേവസ്വം വകയാണ്. ത്രയോദശി ദിവസം പരദേശി സമ്പ്രദായത്തിലുള്ള സദ്യയാണ് പതിവ്. ത്രയോദശിയോടു കൂടി ഏകാദശിയുടെ ക്ഷേത്രച്ചടങ്ങുകൾ സമാപിക്കും. ഭഗവാന്റെ ജന്മദിനമായ അഷ്ടമി രോഹിണി വളരെ വിപുലമായി ഗുരുവായൂർ ആഘോഷിക്കുന്നു. ദേവസ്വം നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിലെ ശ്രീകൃഷ്ണാവതാര പാരായണം ഈ ദിവസമാണ്. അന്നത്തെ പ്രസാദ ഊട്ട് പിറന്നാൾ സദ്യയാണ്. ഉറിയടി നൃത്തമാണ് ജന്മാഷ്ടമി നാളിലെ മറ്റൊരു ആകർഷണം.
മേട വിഷുവിന് ഭഗവാനെ കണി കാണാൻ ആയിരങ്ങൾ എത്തുന്നു. എല്ലാ ദിവസവും മൂന്നു മണിക്ക് തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം വിഷുവിന് രണ്ടരയ്ക്ക് തുറക്കുന്നു. അതിനു മുമ്പായി മേൽ ശാന്തിയും കീഴ് ശാന്തിക്കാരും മറ്റും രുദ്ര തീർത്ഥത്തിൽ കുളിച്ച് വന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ശ്രീകോവിലിന്റെ മുഖ മണ്ഡപത്തിൽ അഞ്ചു വെള്ളി കവര വിളക്കുകൾ കത്തുന്നതിന്റെ തെക്കു വശത്താണ് കണി ഒരുക്കുന്നത്. സ്വർണ്ണ സിംഹാസനത്തിൽ ആന തലേക്കെട്ട് വച്ച് അതിന്മേൽ സ്വർണ്ണ തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിന് മുന്നിലായി ഒരു ഉരുളിയിലാണ് കണി ഒരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങല്ലരിയും നെല്ലും) നിരത്തി, അതിന്മേൽ അലക്കിയ മുണ്ട്, ഗ്രന്ഥം, വാൽ കണ്ണാടി, കണി വെള്ളരി, കണി കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടു മുറി നാളികേരത്തിൽ നെയ് നിറച്ച് തിരിയിട്ട് കത്തിച്ചു വെച്ചത് എന്നിവയാണ് കണിക്കോപ്പുകൾ. കണി സമയത്തിന് മുമ്പ് മേൽ ശാന്തിയും കൂട്ടരും ശ്രീലകത്ത് പ്രവേശിച്ച് നെയ് വിളക്കുകളെല്ലാം കത്തിച്ചു വെയ്ക്കും. സോപാനത്തും അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ടാവും. മേൽ ശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ച ശേഷം രണ്ടരയ്ക്ക് തന്നെ ശ്രീകോവിലിന്റെ നട ഭക്തർക്കായി തുറക്കും. കണ്ണടച്ചും കണ്ണ് കെട്ടിയും നിൽക്കുന്ന ഭക്തർ ശ്രീകോവിലിന് മുന്നിലെത്തി കണ്ണ് തുറന്ന് കണി കണ്ട് കാണിക്കയർപ്പിക്കും (ആദ്യമെത്തുന്ന കുറച്ചു പേർക്ക് മേൽ ശാന്തിയിൽ നിന്ന് കൈനീട്ടം കിട്ടും). നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച്, ഗണപതിയെ വണങ്ങി, അയ്യപ്പനേയും ഭഗവതിയേയും തൊഴുത് പുറത്ത് കടന്നാൽ കണി ദർശനം മുഴുവനാകും.
മേടത്തിലെ കറുത്ത വാവ് കഴിഞ്ഞാൽ വൈശാഖ പുണ്യകാലം ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂരിൽ ഭക്ത ജന തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ടു പുരയിൽ വച്ച് ഭാഗവത സപ്താഹ പാരായണം നടക്കുന്നു. വൈശാഖത്തിലെ ആദ്യ തൃതീയ (അക്ഷയ തൃതീയ, വെളുത്തപക്ഷത്തിലെ തൃതി) ബലരാമ ജയന്തിയായി ആചരിക്കപ്പെടുന്നു. ഗുരുവായൂർ അമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമ ക്ഷേത്രത്തിലും അതി ഗംഭീരമായി ആഘോഷിക്കുന്നു. ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി കൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. അനേകായിരം ഭക്തന്മാർ തങ്ങളുടെ ദാരിദ്ര നിർമ്മാർജനത്തിനായി അവിലുമായി ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തുന്നു.
കടപ്പാട്

No comments:
Post a Comment