ശങ്കരാചാര്യരുടെ വേദാന്തവിചാരം
Wednesday 29 January 2020 4:30 am IST
ശങ്കരാചാര്യരുടെ തന്നെ അഭിപ്രായത്തില്‍, ഒന്നാമധ്യായത്തിലെ ആദ്യത്തെ നാലു സൂത്രങ്ങളും രണ്ടാമധ്യായത്തിലെ ആദ്യത്തെ രണ്ടു പാദങ്ങളുമൊഴിച്ചാല്‍ ബാക്കി സൂത്രങ്ങളെല്ലാം ഉപനിഷദ്വാക്യങ്ങലുടെ വ്യാഖ്യാനങ്ങളാണ്. അദ്വൈതവേദാന്തമതത്തെ വിശദീകരിക്കുവാന്‍ ശങ്കരാചാര്യര്‍ സ്വീകരിച്ച പദ്ധതി, എല്ലാ തരത്തിലും പൂര്‍ണ്ണവും സുഘടിതവുമായ ഒരു ഭൗതികാതീതസിദ്ധാന്ത (ാലമേുവ്യശെര)െ മാണ് വേദാന്തം എന്നു തെളിയിക്കാനുള്ള തരമല്ലായിരുന്നു. മറിച്ച് ഉപനിഷദ്വാക്യങ്ങളെല്ലാം,
ബ്രഹ്മം ആത്മാവാണെന്നും അതു മാത്രമാണ് ഏകസത്യം എന്നും, സമര്‍ത്ഥിക്കുന്നവയാണെന്ന തരത്തില്‍ വ്യാഖ്യാനിക്കലായിരുന്നു. രണ്ടാം അധ്യായത്തിലെ ഒന്നാം പാദത്തില്‍, അദ്ദേഹം, തന്റെ അദ്വൈതമതത്തിനെതിരായി സാംഖ്യപക്ഷത്തു നിന്നും വരാവുന്ന എതിര്‍പ്പുകള്‍ക്കു മറുപടി നല്‍കാന്‍ ശ്രമിക്കുന്നു. അദ്വൈതമതസ്ഥാപനത്തിനു തടസ്സമായിത്തോന്നുന്ന ചില പ്രശ്‌നങ്ങള്‍ സത്യത്തില്‍ അങ്ങനെയല്ല എന്നും കാണിക്കുന്നു. രണ്ടാം അദ്ധ്യായത്തിനെ രണ്ടാം പാദത്തില്‍ അദ്ദേഹം സാംഖ്യം, യോഗം, ന്യായവൈശേഷികം, ബൗദ്ധം, ജൈനം, ഭാഗവതം, ശൈവം എന്നിവയെ നിരാകരിക്കാന്‍ ശ്രമിക്കുന്നു. ഈ രണ്ട് അധ്യായങ്ങളുടെയം ആദ്യത്തെ നാലു സൂത്രങ്ങളുടേയും ഭാഷ്യഭാഗങ്ങളില്‍ ശാങ്കരസിദ്ധാന്തത്തിന്റെ പ്രധാനമര്‍മ്മങ്ങള്‍ ഉള്ളടങ്ങുന്നു. ശേഷം ഭാഗങ്ങള്‍ പ്രധാനമായും സൂത്രങ്ങളുടെ നിഗമനം ഉപനിഷത്സിദ്ധാന്തങ്ങളുമായി തീര്‍ത്തും ഏകതാനമാണ് എന്നു കാണിക്കുകയാണ് ചെയ്യുന്നത്.
യുക്തിക്ക് ശങ്കരാചാര്യര്യര്‍ തന്റെ ചിന്താപദ്ധതിയില്‍ പരമപ്രാധാന്യം നല്‍കുന്നില്ല ; വെളിപ്പെട്ട വേദഭാഗങ്ങളായ ഉപനിഷത്തുകളുടെ ശരിയായഅര്‍ത്ഥം ബോധ്യപ്പെടുത്തുവാന്‍ ഉള്ള സഹായി എന്ന നിലക്കുള്ള രണ്ടാം സ്ഥാനമേ അതിനു നല്‍കിക്കാണുന്നുള്ളൂ എന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. യുക്തികൊണ്ടു മാത്രം പരമസത്യത്തെ അറിയുവാന്‍ കഴിയില്ല. ഒരു വാദി യുക്തിസഹം എന്നു ബോധ്യപ്പെടുത്തുന്ന ഒന്നിനെ കൂടുതല്‍ കഴിവുള്ള മറ്റൊരു വാദി യുക്തിവിരുദ്ധമാണതെന്നു തെളിയിക്കുന്നു. അതിനെ മറ്റൊരു വാദിക്കു തെറ്റെന്നു സമര്‍ത്ഥിക്കാനും കഴിയുന്നു. തന്മൂലം യുക്തിയും വാദവും കൊണ്ട് ഒരു തീര്‍ച്ചയിലെത്താന്‍ കഴിയുകയില്ല. ഉപനിഷദ്വാക്യങ്ങളില്‍ മാത്രമേ പരമസത്യം കാണാന്‍ കഴിയൂ. ഹേതു, വിശകലനം,നിഗമനം എന്നിവ ഉപനിഷത്തുകളുടെ ശരിയായ അര്‍ത്ഥത്തെ അറിയാന്‍ ഉപയോഗിക്കുകയാണു വേണ്ടത്.
ആചാര്യരുടെ ഈ നിലപാടുപ്രകാരം വേദാന്തം യുക്തിഭദ്രമായ ഒരു ഭൗതികാതീതസിദ്ധാന്ത (ാലമേുവ്യശെര)െ മാണ് എന്നു തെളിയിക്കേണ്ട ബാധ്യതഅദ്ദേഹത്തില്‍ നിക്ഷിപ്തമായില്ല. അതിന്റെ സത്യത്വം യുക്തിഭദ്രതയെ അല്ല മറിച്ച് ഉപനിഷത്തുകളുടെ പ്രാമാണികതയെ ആണ് ആശ്രയിക്കുന്നത്. പക്ഷേ സത്യം ഒരിക്കലും അനുഭവത്തിനു വിരുദ്ധമാകില്ല. അതുകൊണ്ട് ആചാര്യരുടെ ഉപനിഷദ്‌വ്യാഖ്യാനം ശരിയെങ്കില്‍ അവ അനുഭവവിരുദ്ധമാകാന്‍ തരമില്ല.
അങ്ങനെ തന്റെ ഉപനിഷദ്വ്യാഖ്യാനം യുകതിസഹവും അനുഭവത്തിന് അവിരുദ്ധവുമാണ് എന്നു കാണിക്കേണ്ട ചുമതല അദ്ദേഹത്തിനുമേല്‍ വന്നു. തന്റെ വ്യാഖ്യാനം മാത്രമാണ് ഉപനിഷത്തുകളോടു തികച്ചും നീതി പുലര്‍ത്തുന്നത് എന്നു ബോധ്യപ്പെടുത്തുന്നതിലും, ആ വ്യാഖ്യാനത്തിന് അനഭവവുമായി ഉണ്ടെന്നു തോന്നുന്ന ചില പൊരുത്തക്കേടുകളെ ഏതെങ്കിലും തരത്തില്‍ വിശദീകരിച്ചു കാണിക്കുന്നതിലും കൂടുതലൊന്നും താന്‍ ചെയ്യേണ്ടതായിട്ടില്ല എന്നു ശങ്കരാചാര്യര്‍ കരുതി. ആധുനികനിര്‍വചനപ്രകാരമുള്ള ഒരു തത്വചിന്ത
എഴുതുകയോ, സമര്‍ത്ഥനായ ഒരു ചിന്തകനെപ്പോലെ ശരിയെന്നു തെറ്റിദ്ധരിപ്പിക്കുംവിധം ഒരു പദ്ധതി നെയ്‌തെടുക്കുകയോ അല്ല അദ്ദേഹം ചെയ്തത് മറിച്ച് ഉപനിഷത്തുകളില്‍ പഠിപ്പിക്കുകയും വെളിവാക്കുകയും ചെയ്ത മുഴുവന്‍ സത്യത്തേയും നമുക്കു നല്‍കുകയാണ് ശങ്കരാചാര്യര്‍ചെയ്തത് എന്നു ദാസ്ഗുപ്ത വിലയിരുത്തുന്നു. ആത്യന്തികപ്രാമാണ്യം യുക്തിയിലല്ല വേദത്തിലാണ് കുടികൊളളുന്നത്.
No comments:
Post a Comment