Friday, January 24, 2020

ലോക കൈ എഴുത്തു ദിനത്തിൽ കൈ എഴുത്തുപ്രതി എഴുതിയ മാതൃഭുമി വാർത്ത കണ്ടപ്പോഴാണ് ഈ വിവരം കൂടി അറിയിക്കണം എന്ന തോന്നലുണ്ടായത് '2014 മുതൽ തുടർച്ചയായി കൈ എഴുത്തുശീലമാക്കിയ ഒരാളാണു ഞാനും അക്കാലത്തൊരിക്കൽ ആദ്യമായി ഹരിനാമകീർത്തനം എഴുതെണമെന്ന ഒരാഗ്രഹം ഈശ്വരേച്ഛയാൽ ഉണ്ടാവുകയും ആ വർഷത്തെ ശ്രീ ഗുരുവായൂർ ദേവസ്വം ഡയറിയിൽ ഹരിനാമകീർത്തനം പകർത്തി എഴുതുകയും ഒപ്പം ജ്ഞാനപ്പാനയും എഴുതുകയും ചെയ്തു. എല്ലാ ദിവസവും സന്ധ്യാവേളയിൽ ഇല്ലത്തെ നിലവിളക്കിൻ തിരിനാളത്തിനരികെ സാക്ഷാൽ ശ്രീ ഗുരുപവനപുരേശന്റെ വിഗ്രഹത്തിനരികിൽ ഭക്തിയോടെ കീർത്തനങ്ങളാലപിച്ച ശേഷം ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും ചൊല്ലുകയും പകർത്തി എഴുതുകയും അവ ഗുരുവായൂർ തിരുനടയിൽ സമർപ്പിക്കുകയും ചെയ്യുവാൻ ഈശ്വരാനുഗ്രഹത്താൽ എനിക്കു കഴിഞ്ഞു. തിരികെ വന്നപ്പോൾ ഭഗവാന്റെ പ്രേരണയാൽ ശ്രീമന്നാ രാ യണീയവും ദിവസം ഒരു ദശകം വീതം പാരായണം ചെയ്ത് അത് സ്വന്തം കൈപ്പടയിൽ പകർത്തി | 00 ദശകവും പാരായണം ചെയ്തു പകർത്തി എഴുതി പവനപുരേശന്റെ തിരുസന്നിധിയിൽ സമർപ്പിച്ചു പിന്നീട് ഈശ്വരേച്ഛയാൽ ഭഗവത് ഗീത ദിവസവും പാരായണം ചെയ്യുകയും അതതു ദിവസം പാരായണം ചെയ്ത ഭാഗം പകർത്തി എഴുതി ലോകൈകനാഥനായ ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു ഇപ്പോൾ രണ്ടു വർഷം കൊണ്ട് ആത്മസ്വരൂപനായ ഭഗവാൻ ശ്രീഹരിയുടെ അനുഗ്രഹത്താൽ ശ്രീമദ് ഭാഗവതം മൂലം പാരായണം ചെയ്ത് പകർത്തി എഴുതി ദശമസ്കന്ധം കഴിഞ്ഞു ഈശ്വരാനുഗ്രഹത്താൽ ഏകാദശ സ്കന്ധം കൂടി എഴുതുവാനും ജഗദീശ്വരന്റെ തൃപ്പാദപത്മങ്ങളിൽ സമർപ്പിക്കുവാനും കഴിയണേ എന്ന പ്രാർത്ഥനയോടെ ഉഷാ അന്തർജ്ജനം തോട്ടത്തിൽ ഇല്ലം വെട്ടിക്കോട്🙏🙏🙏

No comments: