പ്രത്യവേക്ഷ പ്രാണായാമം.
ശ്വാസോശ്വാസം ചെയ്യുമ്പോൾ സ്വന്തം ശ്വാസത്തെ ശ്രദ്ധിക്കുക.
ശ്വാസത്തെ വിശ്വസിക്കാം. സത്യം. മറ്റൊന്നിനേയും, ആരേയും ഇത്രത്തോളം വിശ്വസിക്കാനാവില്ല. ധനവും, കുടുംബവും, ഉദ്യോഗവും, പ്രണയവുമൊക്കെ അതിനു താഴേയേ നില്‍ക്കൂ. നിങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശ്വാസവും നിങ്ങളുടെ കൂടെ ഉണ്ടാകും. ഒരിക്കലും മാറാത്ത, ഇളകാത്ത ഒന്ന്. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഏറ്റവും പറ്റിയതാണ് ശ്വാസം. പൂര്‍ണമായും മനസ്സിരുത്താന്‍ പറ്റിയ ഒരു മാദ്ധ്യമം. വിശേഷിച്ചും യോഗാസനം ചെയ്യുമ്പോള്‍ ശ്വാസത്തില്‍ മനസ്സിരുത്താനായില്ലെങ്കില്‍ അതങ്ങിങ്ങ് വഴിതെറ്റി അലയാന്‍ തുടങ്ങും. അതുകൊണ്ടാണ് ശ്വാസത്തില്‍ മാത്രം ശ്രദ്ധിക്കുക എന്ന് വീണ്ടും വീണ്ടും നിര്‍ദ്ദേശിക്കുന്നത്. ശ്വാസമെടുത്തു മാറ്റിയാല്‍ നിങ്ങളും നിങ്ങളുടെ ശരീരവും രണ്ടായിത്തീരും. നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും ഒന്നിച്ചു നിര്‍ത്തുന്നത് ശ്വാസമാണ്. യോഗത്തില്‍ സൂചിപ്പിക്കുന്ന കൂര്‍മ്മനാഡി.... അതാണ് ഒരു ചരടുപോലെ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും കൂട്ടിയിണക്കി നിര്‍ത്തുന്നത്.
sadguru
No comments:
Post a Comment