Tuesday, January 28, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  224
അപ്പൊൾ ആദ്യം  ഈ കേൾക്കുന്ന ജ്ഞാനത്തിനെ നല്ലവണ്ണം ഗ്രഹിച്ച് കൊള്ളുക. എന്നിട്ടോ പതുക്കെ അയവിറക്കാ അകമേക്ക്. എന്നിട്ട് സ്വായത്തമാക്കാ. "ശ്രോതവ്യോമന്ദ വ്യോനിദി ധ്യാസിതവ്യ: " എന്നിട്ട്  പതുക്കെ അതിന്റെ അന്തസത്തയായിട്ടുള്ള ആത്മവിചാരത്തിലേക്ക് ഇറങ്ങുക. ആ ആത്മവിചാരത്തിന്റെ ലക്ഷ്യസ്ഥാനമാണ് ഗീതയിൽ സ്ഥിത പ്രജ്ഞൻ എന്നു ഭഗവാൻ പറയണത്. ആദ്യത്തെ അധ്യായം ഗീതയിൽ വിഷാദയോഗമാണ്. ഇതൊക്കെ വീണ്ടും പറയാണ് .ഗീതാ ഒരു നല്ല മനുഷ്യനെ വച്ച് കൊണ്ട് ആരംഭിക്കാമായിരുന്നു ഭഗവാന്. വിഷ്ണു സഹസ്രനാമം ആരംഭിക്കുമ്പോൾ " "ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം" നല്ല പദത്തോടെ ആരംഭിക്കും. ഗീതയിൽ ആരംഭിക്കുമ്പോൾ തന്നെ ഒരു നല്ല മനുഷ്യൻ സ്തോത്രത്തോടെ ആരംഭിക്കാമായിരുന്നില്ലേ ?" പാർത്ഥായ പ്രതി ബോധിക്കാം" എന്നൊക്കെ പിന്നീട് ആരോ എഴുതിച്ചേർത്തതാ. ഗീത ആരംഭിക്കുന്നത് " ധൃതരാഷ്ട്ര ഉവാചാ " എന്നാണ് . വേറെ ആരെയും കിട്ടിയില്ലെ വ്യാസന് എന്നു തോന്നും നമുക്ക്  . രണ്ടു കണ്ണും അദ്ദേഹത്തിനില്ല അകമേക്കും കണ്ണില്ല പുറമേക്കും കണ്ണില്ല മററുള്ളവര് പറഞ്ഞു കൊടുത്താലും അറിയില്ല അങ്ങനെയുള്ള ആള് . എന്തിനാ എന്നു വച്ചാൽ ഭഗവാൻ പറയണത് ലോകത്തിൽ അധികം പേരും ഇങ്ങനെ ആണ് എന്നാണ്. ധൃതരാഷ്ട്രന്മാരാണ്. എന്നാലോ ഒരു കണ്ണില്ലാത്ത ആൾക്ക് സഹായിക്കാൻ ഒരാള് വേണം. ഉണ്ടെങ്കിൽ അയാൾക്ക് എവിടെ വേണമെങ്കിലും പോവാം. ഇയാളുടെ ഭാര്യ എന്തു ചെയ്തു? അവര് സ്വയം കണ്ണ് കെട്ടി. അപ്പൊ എന്താ വഴി നടത്താൻ ആരും ഇല്ല കുട്ടികൾ ഒക്കെ എങ്ങിനെയായി നമുക്ക് അറിയാം. ഗാന്ധാരിയുടെ കഥ. ഇതും ഒരു സിംബൽ ആണ്. അതായത് ബുദ്ധി സ്വയം തന്നെ തന്നെ മറിച്ചു കളയാ. അപ്പൊ അവർക്ക് ജനിക്കുന്ന നൂറ്റി ക്കണക്കിന് ആശകളാണ്, ആഗ്രഹങ്ങളാണ് ഈ കൗരവന്മാര് മുഴുവൻ. മാത്രമല്ല കൗരവന്മാര് എവിടുന്നു ജനിച്ചു? മാംസപിണ്ഡത്തിൽ നിന്നും ഉള്ള ജനനമാണ്. എന്നു വച്ചാൽ ജഡ വസ്തുക്കളോടുള്ള, ജഡത്തിനോടുള്ള പ്രതിപത്തിയിൽ നിന്നും ഉണ്ടാകുന്ന ആഗ്രഹങ്ങളാണ് കൗരന്മാര്. ജഡത്തിൽ നിന്നും ഉള്ള ജന്മം, ചൈതന്യത്തിൽ നിന്നും ഉള്ള ജന്മമല്ല, മാംസപിണ്ഡത്തിനെ വ്യാസൻ കുറെ കുറുമ്പു കാണിച്ചു.ഇന്ന് നമ്മള് ക്ലോണിങ്ങും മറ്റെതും മറിച്ചതും ഒക്കെ പറയണപോലെ ഒരുപാടു ചെയ്തിട്ടുണ്ട് വ്യാസഭഗവാൻ. കുറെ മാംസപിണ്ഡങ്ങൾ വെട്ടിമുറിച്ചിട്ടു നൂറു കുടങ്ങളില്.എന്നിട്ട് ഒരു കഷ്ണം മാറ്റിവച്ചു . ആ നൂറു കുടത്തിലും ആൺകുട്ടികളെ സങ്കല്പിച്ചു അപ്പോഴും മനസ്സിൽ ഒരു സങ്കല്പം ഒരു പെൺകുട്ടി കൂടി വേണം എന്ന്. അപ്പോൾ വ്യാസൻ പറഞ്ഞു ഇതാ കിടക്കുണൂ ഒരു കഷ്ണം അതിനെയും ഇട്ടപ്പോഴാണ് ദുശ്ശള ഉണ്ടായത് എന്നാണ്.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: