Sunday, January 26, 2020

ശ്രീ രുദ്രം🍏
🔥 മന്ത്രം-34🔥
നമോ വന്യായ ച കക്ഷ്യായ ച
നമഃ ശ്രവായ ച പതി ശ്രവായ ച
നമഃ ആശുഷേണായ ചാശു
രഥായ ച
നമഃ ശൂരായ ചാവഭേദിനേ ച
ഋഷിഃ-കുത്സഃ,ദേവതാ -രുദ്രഃ
ഛന്ദഃ-സ്വരാഡാർഷീ ത്രിഷ്ടുപ് ,സ്വരഃ-ധൈവതഃ
അന്വയം-വന്യായ ച നമഃ
കക്ഷ്യായ ച നമഃ ശ്രവ്യായ ച പ്രതിശ്രവായ ച നമഃ ആശൂഷേണായ ച ആശു രഥായ ച നമഃ ശൂരായ ച
അവഭേദിനേ ച നമഃ.
അർത്ഥം-ശബ്ദസ്വരൂപനു
നമസ്കാരം.ഹൃദയഗുഹയി
ലിരിക്കുന്നവനു നമസ്കാരം
പരാ ,പശ്യന്തി , മധ്യമാ ,നില കളിലുള്ള ശബ്ദത്തെ തെ
ളിയിക്കുന്നവനു നമസ്കാരം
വൈഖരിയെ തെളിയിക്കുന്ന
വനു നമസ്കാരം.വേഗ ത്തിൽ എവിടേയും വ്യാപി ക്കുന്നവനു നമസ്കാരം.
മനസ്സിനേക്കാൾ വേഗ ത്തിൽ എവിടേയും എത്തു
ന്നവനു നമസ്കാരം.
ഭാഷ്യം;-വന്യായ ച നമഃ
കക്ഷ്യായ ച നമഃ. ജ്ഞാനാ
ർത്ഥമുള്ള വന് ധാതുവിൽ
നിന്നും വന്യപദം നിഷ്പാദി
പ്പിക്കൂന്നു.വേദസ്വരൂപനായി
രിക്കുന്ന പരമാത്മാവു തന്നെയാണ് വന്യൻ.കക്ഷം
ഗുഹയാണ്.സൂക്ഷ്മാതി
സൂക്ഷ്മനായ പരമാത്മാവ്
പ്രാണികളുടെ ഹൃദയഗുഹ യിൽ വസിക്കുന്നു.
ശ്രവായ ച പതിശ്രവായ ച
നമഃ--ശബ്ദത്തിന്റെ അപ്രക
ടാവസ്ഥകളാണ് പരാ, പശ്യന്തി ,മധ്യമ എന്നിവ.
ഈ അവസ്ഥകളിലുള്ള ശബ്ദം സ്വയമറിയാൻ മാത്ര
മേ കഴിയു.പരാ ,പശ്യന്തി,
മധ്യമാവസ്ഥകളിലുള്ള ശബ്ദത്തിന്റെ ബോധ മുണ്ടാക്കുന്നവനാണ് ശ്രവൻ.കേൾക്കാവുന്ന ശബ്ദമാണ് വൈഖരി.ഈ
വൈഖരിയാണ് പ്രതിശ്രവം.
വൈഖരിയിലൂടെ ശബ്ദാർ
ത്ഥബോധം നൽകുന്നവ നാണ് പ്രതിശ്രവൻ.
ആശുഷേണായ ച ആശു രഥായ ച നമഃ--ഇന്ദ്രിയങ്ങ
ളാണ് ആശുസേന.ഇന്ദ്രിയ ങ്ങൾ വിഷയങ്ങളിൽ വ്യാപി
ക്കുന്നതുപോലെ വേഗത്തി
ൽ വിശ്വത്തിലെങ്ങും വ്യാപി
ക്കുന്നവനാണ് ആവുഷേ ണൻ ആശുരഥൻ--വേഗത യേറിയ രഥമുള്ളവൻ.രഥം
ദൂരെയെത്തുന്നതിനുള്ള
വാഹനമാണ്.വേഗതയേറി
യ രഥത്തിലെന്നവണ്ണം സകലയിടത്തും വ്യാപിച്ചിരി
ക്കുന്ന സർവവ്യാപി എന്നർത്ഥം.അനേജദേകം
മനസോ ജവീയോ നൈന
ദ്ദേവാ ആപ്നുവൻ പൂർവ മർഷത്(യജു.40.4)
ശൂരായ ച അവഭേദിനേ ച
നമഃ .
ഗത്യർത്ഥമുള്ള ശൂ ധാതുവി
ൽ നിന്നും ശൂരപദം ഉണ്ടാവു
ന്നു.പ്രതിബന്ധം കൂടാതെ
എങ്ങും സഞ്ചരിക്കുന്നവനാ
ണ് ശൂരൻ.തടസ്സങ്ങളെ ഇല്ലായ്മ ചെയ്യുന്നവനാണ്
അവഭേദി.വിഘ്ന വിനാശക
നായ വിഘ്നേശ്വരൻ.
ഓം നമഃ ശിവായ

No comments: