Saturday, January 25, 2020

*ഗുരുഗീത*

*”ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,*
*ഗുരുർ ദേവോ മഹേശ്വരാ*
*ഗുരു സാക്ഷാത് പരബ്രഹ്മം*
*തസ്മൈ ശ്രീ ഗുരു വേ നമഃ ”*

*നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ* *ചുരുക്കമാണ്.  ‘ സ്കന്ദപുരാണ’ത്തിലെ*
*‘ഗുരുഗീത ‘* *എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്.* *മഹാഭാരതത്തിലെ*
*ഭഗവദ്ഗീതപോലെ.*
*സ്കന്ദ* *പുരാണത്തിലുള്ള ഉമാമഹേശ്വര* *സംവാദത്തിൽ നിന്നും ആവശ്യാനുസരണം സംസ്കരിച്ചതാണു ഗുരുഗീത. ഒരിക്കൽ നൈമിശാരണ്യത്തിൽവച്ഛ്,ഗുരു തത്ത്വമറിയാനായി ആഗ്രഹിച്ചിരുന്ന കുറേമുനിമാരൊട് സൂത മഹർഷി ഉമാ മഹേശ്വരസംവാദം വിവരിച്ചുകൊടുക്കുന്ന രീതിയിലാണു ഗുരു ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.*

*പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, ‘ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് ‘എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.*

*പരമശിവൻ പറയുന്നു , ‘ഞാനും ബ്രഹ്മാവും* *വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ* *പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് ‘.*
*തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.*

*‘ഗുരുഗീത’ നൽകുന്ന സന്ദേശമിതാണ് :*
*‘പരബ്രഹ്മ ‘മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.*
*അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.*
*‘മാതാപിതാ ഗുരുർ ദൈവം’ എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് ‘ഗുരുഗീത’ ലോകത്തോടു പറയുന്നു, ”ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്.*

No comments: