*വൃക്ഷങ്ങളുടെ സ്ഥാനങ്ങളും ശാസ്ത്രീയതയും*
==========================
മുല്ല, തുളസി, ചെമ്പകം, പിച്ചകം, വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നിവ വസ്തുവില്‍ എവിടെയും നട്ടുവളർത്താം.
വെറ്റിലക്കൊടി, മുരിങ്ങ, കടപ്പിലാവ്, പൂള തുടങ്ങി ബലമില്ലാത്തയിനങ്ങൾ വീടിനു സമീപത്ത് വയ്ക്കുന്നത് നന്നല്ല.
വൃക്ഷങ്ങളെ പ്രധാനമായും നാലായി തിരിക്കാം.
1) സർവ്വസാര:മുഴുവൻ കാതലുള്ളവ- തേക്ക്, പുളി
2) അന്തഃസാര:തടിക്കുള്ളിൽ കാതലുള്ളവ- പ്ലാവ്, മാവ്
3) നിസ്സാര:കാതൽ തീരെയില്ലാത്തവ- മുരിങ്ങ, ഏഴിലംപാല, പൂള
4) ബഹിർസാര: പുറംതോടിന് ബലമുള്ള വൃക്ഷങ്ങൾ- തെങ്ങ്, കവുങ്ങ്
ഇവയിൽ മൂന്നാമത്തെ വിഭാഗത്തിൽ പെട്ടവ വീടിനു സമീപം വച്ചു പിടിപ്പിക്കുന്നത് ഉത്തമമല്ല. അതേസമയം കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവരി, താന്നി, പീലുവേപ്പ്, എരുമക്കള്ളി, മുരിങ്ങ, കള്ളി, പിശാച വൃക്ഷം (ഭൂതാദിവാസമുള്ള വൃക്ഷങ്ങൾ എന്ന് സങ്കൽപിക്കുന്നവ) എന്നീ വൃക്ഷങ്ങൾ ഗൃഹത്തിന്റെ വാസ്തുവിനകത്ത് വളർത്താൻ പാടില്ല.
അതായത് ഗൃഹം വാസ്തു തിരിച്ച് നിർത്തിയാൽ ശേഷിക്കുന്ന പറമ്പിൽ (പുറംപറമ്പ്) ഏതു തരം വൃക്ഷങ്ങളും വളർത്താവുന്നതാണ്. പുഷ്പ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും ഗൃഹത്തിന്റെ ഏതു ദിക്കിലും എത്ര കുറഞ്ഞ ദൂരത്തിലും വളർത്താവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കാൻ, പൊന്നു കായ്ക്കുന്ന മരമായാലും വീടിനോട് അടുത്തു വയ്ക്കാൻ പാടില്ല. വൃക്ഷത്തിന്റെ ഉയരത്തിന്റെ ഇരട്ടി അകലത്തിൽ വയ്ക്കണമെന്നാണ് ശാസ്ത്രം. ഇരട്ടിയില്ലെങ്കിലും ഉയരത്തിന്റെ അകലമെങ്കിലും പാലിച്ചാൽ നന്ന്.
'നട്ട നാരകവും കെട്ട കൂവളവും'
'നാരകം നട്ടിടം, കൂവളം കെട്ടിടം'
ഇങ്ങിനെ ഒക്കെ കേട്ടിട്ടില്ലേ സത്യത്തില്‍ ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?
ആഞ്ഞിലി തെക്കുഭാഗത്ത് വളർത്താം.
ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നതിനാല്‍ വസ്തുവില്‍ എവിടെയും വളർത്താം.
അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നു.
നാഗവൃക്ഷവും പ്ലാവും വടക്കേദിക്കില്‍ ശുഭപ്രദം. വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈർപ്പത്തെ വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയുടെ കൊടുംതണുപ്പിനെ ലഘൂകരിക്കാനും ഉപകാരപ്രദം.
കാഞ്ഞിരം വളർത്തിയാല്‍ കിണറിലെ വെള്ളം വിഷബാധയുള്ളതാക്കും. ആകയാല്‍ ശ്രദ്ധിക്കണം.
മാവ് എവിടെയുമാകാം. പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് അത്യുത്തമം.
തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളി, മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ എന്നിവ അത്യുത്തമം. കണിക്കൊന്ന, ഇലഞ്ഞി എന്നിവ ഗുണപ്രദം.
തെക്കുപടിഞ്ഞാറ് ഭാഗത്തെ വൃക്ഷങ്ങള്‍ വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്സൂണില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുന്നു.
ഒരു വസ്തുവില്‍ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നത് അതീവ ഭാഗ്യദായകമാകുന്നു.
കൂവളത്തിന്റെ ഔഷധഗുണം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.
മുള തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വളർത്താം . എന്നാല്‍ ഇഴജന്തുകളുടെ ശല്ല്യമുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ വീടുകളില്‍ മുള പൊതുവേ ആരും വളർത്താറില്ല. എന്നാല്‍ ചൈനീസ് ബാംബൂ വളർത്തി വരുന്നുണ്ട്.
*ദോഷപ്രദമായ വൃക്ഷസ്ഥാനങ്ങള്‍* :-
നാല്പാമരങ്ങള്‍ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) എന്നിവ ദേവാലയത്തില്‍ അല്ലാതെ, താമസസ്ഥലത്ത് അസ്ഥാനത്ത് നില്ക്കാന്‍ പാടുള്ളതല്ല.
വടക്ക് അത്തി പാടില്ല.
തെക്ക് ഇത്തി പാടില്ല.
കിഴക്ക് അരയാല്‍ പാടില്ല.
പടിഞ്ഞാറ് പേരാല്‍ പാടില്ല.
തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് പ്രധാനമായും വീടിനു ചുറ്റും നട്ടു പിടിപ്പിക്കാവുന്ന ഫലവൃക്ഷങ്ങൾ. കിഴക്കു ഭാഗത്ത് സ്ഥാനം പ്ലാവിനാണ്, തെക്ക് കവുങ്ങിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു.
അതേസമയം, ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങൾ എവിടെ വെച്ചാലും ദോഷമില്ലെന്നു സാരം. എന്നാൽ പ്രത്യേക സ്ഥാനങ്ങളിൽ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്.
പേരാൽ വീടിന്റെ കിഴക്കു ഭാഗത്ത് മാത്രമേ നട്ടു പിടിപ്പിക്കാൻ പാടുള്ളൂ. തെക്ക് അത്തിയും പടിഞ്ഞാറ് അരയാലും വടക്ക് ഇത്തിയും മാത്രമേ വച്ചു പിടിപ്പിക്കാവൂ. ഇവയെ നാലെണ്ണത്തേയും കൂടി നാൽപാമരം എന്നും പറയാറുണ്ട്. ഇവ നാലും സ്ഥാനം തെറ്റിയാൽ വിപരീത ദോഷങ്ങളുണ്ടാകും.
കിഴക്ക് പൂവരിഞ്ഞി, തെക്ക് പുളി, പടിഞ്ഞാറ് ഏഴിലംപാല, വടക്ക് പുന്ന എന്നിവ ഉത്തമമാണ്. കുമിഴ്, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്റെ ഇരുവശങ്ങളിലായും (ഇടതു, വലതുവശം) നടാം.
നാഗവൃക്ഷവും പ്ലാവും വീടിന്‍റെ വടക്കേദിക്കില്‍ നല്ലതാണ്. നിങ്ങളുടെ ഭൂമിയുടെ വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈര്‍പ്പത്തെ വലിച്ചെടുത്ത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയും തണുപ്പും ലഘൂകരിക്കാനും ഇത് ഉപകരിക്കും. കാഞ്ഞിരം വീടിനടുത്ത് വേണ്ട. കിണറിന്റെ അരികിൽ കാഞ്ഞിരം വളര്‍ത്തുന്നത് കിണറ്റിലെ വെള്ളം വിഷബാധയുള്ളതാക്കും.
മാവ് ഗൃഹത്തിന്‍റെ ഏതുഭാഗത്തും നട്ടുവളര്‍ത്താം. പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വീടിന്‍റെ വടക്ക്കിഴക്ക് ഭാഗത്ത് തേന്മാവ് നിൽക്കുന്നത് വളരെ നല്ലതാണ്. ഭൂമിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് പുളിയോ മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ നല്ലതാണെന്നും പറയപ്പെടുന്നു. വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവസ്ഥയില്‍ നിന്നും ഇത് നിങ്ങളുടെ വീടിന് സംരക്ഷണം നൽകും. ആ ദിക്കില്‍ കണിക്കൊന്നയും ഇലഞ്ഞിയും വെയ്ക്കുന്നതും നല്ലതാണ്.
വസ്തുവില്‍ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നതും നട്ട് വളര്‍ത്തുന്നതും വളരെ ഐശ്വര്യപ്രദമാണെന്നും പറയുന്നു. *'നാരകം നട്ടിടം, കൂവളം കെട്ടിടം' എന്നൊക്കെ പറയുന്നത് പ്രാസം ഉപയോഗിച്ച് ആരെങ്കിലും പറഞ്ഞുതുടങ്ങിയതായിരിക്കാം*. അത് തെറ്റായ ഒരു പ്രചാരണമാണോ എന്നറിയില്ല എന്തായാലും അതിന്‍റെ ശാസ്ത്രീയത എന്താണെന്ന് ഒരു ഗ്രന്ഥങ്ങളിലും കാണുന്നില്ല, കൂവളത്തിന്‍റെ ഔഷധഗുണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?
വടക്കുപടിഞ്ഞാറ് ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തും മുള വളര്‍ത്തുന്നതും നല്ലതാണെന്ന് കാണുന്നു. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല്പാമരങ്ങള്‍ ദേവാലയത്തില്‍ അല്ലാതെ താമസസ്ഥലത്ത് വളര്‍ത്താന്‍ പാടില്ല. വടക്ക് അത്തി പാടില്ല, തെക്ക് ഇത്തി പാടില്ല , കിഴക്ക് അരയാല്‍ പാടില്ല, പടിഞ്ഞാറ് പേരാല്‍ പാടില്ല എന്നിങ്ങനെയും നമ്മുടെ പരമ്പരാഗത ശാസ്ത്രമനുസരിച്ച് പറയപ്പെടുന്നു. നാരകം നടാന്‍ പാടില്ല എന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും അതിന്‍റെ ശാസ്ത്രീയമായ യുക്തി എങ്ങും പറയുന്നില്ല.
കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലി, താന്നി, ഊകമരം, കറിവേപ്പ്, കളളിപ്പാല, കറുമൂസ്സ് , സ്വര്‍ണ്ണക്ഷീരി ഇവ ഗൃഹത്തിന്റെ അതിര്‍ത്തിക്കുളളില്‍ വന്നാല്‍ ഐശ്വര്യക്ഷയം, ആപത്ത് എന്നിവയാണു ഫലം. ഇവയില്‍ ചിലവയ്ക്കും ഔഷധമൂല്യമുണ്ടെങ്കിലും ചില ദിക്കുകളിലേക്കുള്ള വേരുകള്‍ക്ക് വിഷാംശം കൂടുതലാണ്. മണ്ണ് മലിനമാക്കുന്നതിനോടൊപ്പം ഇവര്‍ക്ക് വേരുകള്‍ കിണറിലേക്കിറങ്ങിയാല്‍ ജലം വിഷമയമാകാനും ഇടയുണ്ട്. അതിനാല്‍ ഈ വൃക്ഷങ്ങള്‍ മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്ന് അകലെ ആക്കേണ്ടതാണ്.
നമ്മുടെ ചുറ്റുപാടുകള്‍ക്ക് ജീവിതത്തില്‍ നിര്‍ണായകമായ പങ്കുണ്ടെന്നു നമുക്കറിയാം. പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെയൊരു വിശ്വാസം രൂപപ്പെട്ടിരിക്കുന്നത്. വാസ്തുശാസ്ത്രമനുസരിച്ച് വീടിനു സമീപമുള്ള വൃക്ഷങ്ങള്‍ നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് ശുഭാശുഭ ഫലങ്ങള്‍ പ്രദാനം ചെയ്യാനുള്ള കഴിവുകളുള്ള വൃക്ഷങ്ങള്‍ എതൊക്കെയാണെന്നും ഭാഗ്യാനുഭവങ്ങള്‍ക്കായി നട്ടുവളര്‍ത്തേണ്ട വൃക്ഷങ്ങള്‍ ഏതെന്നും ചുവടെ പറയുന്നു.
*ശുഭകരമായ വൃക്ഷങ്ങള്‍*
കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം എന്നിവ ഗൃഹത്തിന്റെ ഏത് ഭാഗത്തും ഏതു ദിക്കിലും നില്‍ക്കുന്നതു ഗൃഹവാസികള്‍ക്ക് ഐശ്വര്യമേകും. ആയുര്‍വേദമനുസരിച്ച് ഈ വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യമുള്ളതിനാല്‍ ഇവ നില്‍ക്കുന്ന ഭൂമിയെയും അന്തരീക്ഷത്തെയും ഒരു പോലെ ശുദ്ധീകരിക്കും.
*അശുഭഫലദായക വൃക്ഷങ്ങള്‍*

*ഗൃഹത്തിന് സമീപം വളര്‍ത്താവുന്ന വൃക്ഷങ്ങള്‍*
കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും, പേരാലും ഉത്തമമാണ്.
തെക്ക് ദിക്കില്‍ അത്തിമരവും, പുളിമരവും ഉത്തമമാണ്.
പടിഞ്ഞാറ് ഏഴിലം പാലയും, അരയാലും ഉത്തമമാണ്.
വടക്ക് ദിക്കില്‍ നാഗമാവും, ഇത്തിമരവും , മാവും ഉത്തമമാണ്.
മേല്‍പ്പറഞ്ഞ രീതിയില്‍ വീട്ടില്‍നിന്നു നിര്‍ദ്ദിഷ്ട അകലം പാലിച്ച് വൃക്ഷങ്ങള്‍ നടന്നതു കുടുംബാംഗങ്ങള്‍ക്ക് ഐശ്വര്യവും, ശ്രേയസും, സല്‍സന്താനങ്ങളെയും നല്‍കുമെന്നു ശാസ്്ത്രം പറയുന്നു. വീടിന്റെ ദര്‍ശനം ഏതു ദിക്കിലേക്കാണെങ്കിലും കടുക്ക, നെല്ലി, ദേവതാരം, പ്ലാവ്, കരിങ്ങാലി, അശോകം, ചന്ദനം, പുന്ന, ചെമ്പകം, വാഴ, മുല്ല, വെറ്റിലക്കൊടി എന്നിവ വീട്ടില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുന്‍വശം ഒഴിച്ചുളള വശങ്ങളില്‍ നടാവുന്നതാണ്. തെങ്ങ്, കമുക്, പ്ലാവ് എന്നിവ ഏതു ഭാഗത്തും നട്ട് വളര്‍ത്താവുന്ന വൃക്ഷങ്ങളാണ്. പക്ഷേ വീട്ടില്‍നിന്നു നിര്‍ദിഷ്ട അകലം പാലിക്കണമെന്നു മാത്രം. വീടിന്റെ കിഴക്ക് ദിക്കില്‍ പ്ലാവ്, തെക്ക് ഭാഗത്ത് തെങ്ങ്, പടിഞ്ഞാറ് ഭാഗത്ത് കവുങ്ങ് എന്നിവ വളര്‍ത്തുന്നത് അത്യുത്തമമാണ്. ശാസ്ത്രവിധിയ്ക്കു വിപരീതമായി വീടിനു കിഴക്ക് അരയാല്‍ നിന്നാല്‍ ഗൃഹത്തില്‍ അഗ്‌നി ഭയം ഉണ്ടാകും. തെക്ക് ഇത്തിമരം നിന്നാല്‍ താമസക്കാര്‍ക്കു ചിത്തഭ്രമം ഉണ്ടാകാമെന്നു ശാസ്ത്രം. ഗൃഹത്തിന്റെ പടിഞ്ഞാറ് പേരാല്‍ നിന്നാല്‍ അതു ശത്രു ഭയം ഉണ്ടാക്കും. വടക്ക് അത്തിമരം നിന്നാല്‍ വീട്ടിലുളളവര്‍ക്ക് ഉദരവ്യാധി ഉണ്ടാകും
വൃക്ഷങ്ങള്‍ക്ക് വീടിന്റെ ഉയരത്തിനപ്പുറം ഉയര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃക്ഷം വളരുമ്പോള്‍ ഉണ്ടാകാവുന്ന ഉയരത്തിന്റെ ഇരട്ടി ദൂരമെങ്കിലും ഗൃഹത്തില്‍നിന്ന് അകലം പാലിച്ച് വേണം അതു നടേണ്ടതെന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ട് മരങ്ങള്‍ കടപുഴകാന്‍ ഇടയായാല്‍ അപകടം ഒഴിവാക്കുന്നതിനു ദൂരപരിധി സഹായകമാകുമെന്നു പ്രത്യേകം ഓര്‍ക്കുക.
വീടിന്റെ വടക്ക് ഭാഗത്ത് നെല്ലി വയ്ക്കുക, വീടിനു ചുറ്റും കവുങ്ങ് വയ്ക്കുക, വാഴ വീടിന്റെ എല്ലാവശങ്ങളിലും വയ്ക്കുക, തുളസി നട്ട് വളർത്തുക, തുളസിയുടെ കൂടെ മഞ്ഞൾ നടുക, വീടിന്റെ വടക്കുകിഴക്കു മൂലയിൽ കണിക്കൊന്ന വയ്ക്കുക വഴി സമ്പൽസമൃദ്ധി കൈവരിക്കാമെന്ന് അനുഭവത്തിൽനിന്ന് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചെറിയ പന വീടിന്റെ രണ്ട് ഭാഗത്തായി സ്ഥാപിക്കണം. പ്രധാന വാതിലിന് നേരെ ഒരു മരവും വരാൻ പാടില്ല. അങ്ങനെ വന്നാൽ മരം മുറിച്ചു മാറ്റുകയോ പക്വാ കണ്ണാടി സ്ഥാപിച്ച് നെഗറ്റീവ് എനർജിയെ പ്രതിഫലിപ്പിച്ച് കളയുകയോ ചെയ്യണം.
ഒരു ചെറുനാരങ്ങയെടുത്ത് വീടിന്റെ നാലു മൂലയിലും 7 തവണ വീതം പ്രദക്ഷിണം ചെയ്യുക. പിന്നീട് ഇതു നാലായി മുറിച്ച് ആരും കാണാത്ത ഏതെങ്കിലും ദിക്കില്‍ നാലു മൂലകളിലായി എറിയുക. പിന്നീട് തിരിഞ്ഞു നോക്കാതെ പോരുക. വീടിനു പുറത്തുള്ള ഏതെങ്കിലും ദിക്കിലാണ് ഇതു ചെയ്യേണ്ടത്. ഇതും നെഗറ്റീവ് എനര്‍ജി നീക്കാന്‍ ഉത്തമമാണ്.
വീടിന്റെ പരിസരത്ത് ഇതു നട്ടു വളര്‍ത്തുന്നത് വായു ശുദ്ധമാക്കാനും ദോഷമുള്ള എനര്‍ജി നീക്കാനും സഹായിക്കുന്നു. കരിങ്കണ്ണ് അഥവാ കണ്ണു ദോഷം തീര്‍ക്കാന്‍ ഏറെ ഉത്തമമായ ഒന്നാണിത്. വീടുകളുടെ മുന്നില്‍ നാരങ്ങയും പച്ചമുളകും കൂടി കെട്ടിത്തൂക്കിയിടുന്നത് ഈ ദോഷം തീര്‍ക്കും. വീടുകളില്‍ മാത്രമല്ല, ഓഫീസികളിലും കടകളിലുമെല്ലാം ഇത് ഉപയോഗിയ്ക്കാറുണ്ട്.ബിസിനസില്‍ വളര്‍ച്ചയുണ്ടാകാന്‍ ഒരു നാരങ്ങ എടുത്ത് ബിസിനസ് സ്ഥാപനത്തിന്റെ നാലു ചുവരുകളിലും മുട്ടിയ്ക്കുക. ഇത് നാലാക്കി മുറിച്ച് നാലു ദിശകളിലേയ്ക്കായി പുറത്തെറിയുക. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. ഇനി ശനിയാഴ്ചകളിലായി 7 തവണ ചെയ്യുന്നത് ഏറെ നല്ലതാണ്.
ഒരു നാരങ്ങ എടുത്ത് തലയ്ക്കു മുകളില്‍ നിന്നും തുടങ്ങി പാദം വരെ 7 തവണ ഉഴിയുക. ഇത് രണ്ടു കഷ്ണങ്ങളാക്കി മുറിച്ച് ഒന്നു പിന്നിലേയ്ക്കും മറ്റൊന്ന് മുന്നിലേയ്ക്കും എറിയുക. നാലും ചേര്‍ന്ന വഴിയില്‍ നിന്ന് ഇത് എറിയുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ രണ്ടു വഴികള്‍ ചേരുന്നിടത്തെങ്കിലും. ഇത് ധന വൈഷമ്യത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും.സന്താന ഭാഗ്യത്തിനും നാരങ്ങ കൊണ്ടുള്ള കര്‍മങ്ങള്‍ പറയുന്നുണ്ട്. ഇവിടെ നാരകത്തിന്റെ വേരാണ് ഉപയോഗിയ്ക്കുക. ഉത്രം നക്ഷത്രത്തിന്റെ അന്ന് ഇത് പശുവിന്റെ പാലില്‍ അരച്ചു ചേര്‍ത്തു കുടിയ്ക്കുക. സന്താന ഭാഗ്യം ഫലം പറയുന്നു.
പ്രധാനപ്പെട്ട നാല് ദിക്കുകളെയും അവയ്ക്കിടയിലുള്ള നാല് ദിക്കുകളെയും ചേർത്ത് അഷ്ടദിക്കുകൾ എന്ന് വിളിക്കുന്നു. അവ താഴെപറയുന്നു. വാസ്തുവിദ്യയിലും പഞ്ചാംഗഗണിതത്തിലും സ്ഥാനനിർണ്ണയത്തിൽ ഈ ദിശകൾ സുപ്രധാനമായ പങ്കു വഹിക്കുന്നു.
കിഴക്ക്
തെക്ക്
പടിഞ്ഞാറ്
വടക്ക്
വടക്കുകിഴക്ക് (ഈശ്വാനകോൺ)
തെക്കുകിഴക്ക് (അഗ്നികോൺ)
തെക്കുപടിഞ്ഞാറ് (നിരൃതികോൺ)
വടക്കുപടിഞ്ഞാറ് (വായുകോൺ)
*കാരിക്കോട്ടമ്മ -26-01-20*

No comments:
Post a Comment