Saturday, January 25, 2020

🙏 എല്ലാവർക്കും നമസ്ക്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം..💥 നിർമാല്യം മുതൽ തൃപ്പുക വരെ.കണ്ണന്റെ ഉച്ച പൂജ.

ഉണ്ണിക്കണ്ണന്റെ തിരു അമൃതേത്ത്.( നിവേദ്യം).

സർവ്വേശ്വരന്റെ സഗുണാകാരങ്ങളിൽ ഏറ്റവും മനോ മോഹനം ഉണ്ണികൃഷ്ണന്റേത് തന്നെയാണ്.യശോദമ്മയുടെ ഹൃദയവുമായി ഉണ്ണിക്കണ്ണനെ സമീപിക്കുമ്പോൾ, ഈ അടുപ്പം പ്രേമഭക്തിയുടെ സർവ്വോൽകൃഷ്ടമായ രൂപം കൈക്കൊള്ളുന്നു.

യശോദമ്മ മാമ്മുണ്ണാൻ ഉണ്ണി കണ്ണനുണ്ണിയെ വിളിക്കുന്നു.( ഓട്ടൂർ ഉണ്ണി നമ്പൂതിരിയുടെ കവിത )

വെയിലു കൊണ്ട് നിൻ പൂവടല്ലയ്യോ!
താളു പോലെ തളർന്നു പോയ്.
മണ്ണിലോടിക്കളിച്ചത് മതി
കണ്ണനുണ്ണി മാമുണ്ണണേ!

യശോദ ഉണ്ണിക്കണ്ണനോട് പറയുന്നു:
വിശപ്പ് കൊണ്ട് നിൻ മുഖം വാടുന്നു കണ്ണാ, അരയിൽ നിന്ന് കിങ്ങിണി കിഴിഞ്ഞീടുന്നു. വന്ന് ഊണ്ണ് കഴിക്കു കണ്ണാ. :

കണ്ണനുണ്ണീ നീ പാൽപായസവും, വെണ്ണയും ,കട്ട തൈരും കഴിക്കു ,നീ ബലരാമേട്ട നേ പോലെ വെളുക്കും.

കണ്ണാ നിന്റെ പൊന്നിൻ കിണ്ണത്തിന്റെ ചുറ്റും ധന്യരായ ഗോപ ബാലന്മാർ  കിണ്ണവും വെച്ച് ഉണ്ണാനായി കാത്തിരിക്കുന്നു. കണ്ണാ വേഗം വന്ന് ഊണ് കഴിക്കൂ.
കണ്ണന്റെനിർമാല്യമുണ്ണാൻ ദേവന്മാർകാകവേഷത്തിൽ വന്നിരിക്കുന്നത് നോക്കൂ കണ്ണാ. യശോദ പിന്നേയും പിന്നേയും കണ്ണനെ മാമുണ്ണാൻ വിളിക്കുന്ന ഓട്ടുരിന്റെ ഭാവന കേമം തന്നെയാണ്.

ഉപ്പുമാമ്പഴം, രാമയ്യൻ കറി,
ഉപ്പിലിട്ടത്, എല്ലാം ഉണ്ട് കണ്ണാ ഉണ്ണാൻ വരൂ.യശോദമയുടെ മാതൃവാത്സല്യം കരകവിഞ്ഞൊഴുകുന്നു, യമുനാ നദിയെ പോലെ.

അതെ യശോദമ്മയുടെ മാതൃവാത്സല്യത്തോടെ പൂജകന്മാർ കണ്ണന് ഉച്ച ജക്ക് നിവേദ്യ സമർപ്പണം നടത്തുന്നു.

ഗുരുവായൂർ അമ്പാടി കണ്ണന്റെ ഉച്ചപൂജക്ക്, വെള്ളി ഉരുളി നല്ല പശുവിൻ നെയ്യ് കൊണ്ട് ഉപസ്ഥരിച്ച്, അതിൽ നിവേദ്യം നിറക്കുന്നു. നാളികേര പൂള്ള്, കദളി പഴം, ശർക്കര, ഇവ ഉപരി നിവേദ്യമായി വെച്ച് വീണ്ടും ഉപസ്ഥരിക്കുന്നു.

അതിന് ചുറ്റും പതിനൊന്ന് സ്വർണ്ണ കിണ്ണങ്ങളിൽ,

കാളൻ, എരിശ്ശേരി, വർത്തുപ്പേരി, പഴപ്രഥമൻ, പാലട,പാൽപായസം,തൃമധുരം, പഴം, വെണ്ണ, പാൽ, കട്ടതൈര് എന്നിവയെല്ലാം പരികർമ്മികളായ കീഴ്ശാന്തി നമ്പൂതിരി മാർ പതിനൊന്നര മണിയോടെ തയ്യാറാക്കി വെക്കും.

പന്ത്രണ്ട് മണിക്ക് കണ്ണന് ഉച്ച പൂജ നിവേദ്യ ക്രിയകൾ ആരംഭിക്കും
                  തുടരും....

ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ9048205785.

No comments: