എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ആഹാരം അകത്തേക്ക് ചെന്നുകൊണ്ടേയിരിക്കുമ്പോൾ ചിലപ്പോഴെങ്കിലും വേണ്ടവിധം പ്രവർത്തിക്കുവാൻ കഴിഞ്ഞെന്ന് വരില്ല. കണ്ണിന് മുൻപിലുള്ളതിനെ കാണാതിരിക്കുവാൻ കഴിയില്ല, ചെവിക്കും കേൾക്കാതിരിക്കുവാൻ ആവില്ല, മൂക്കിന് മണക്കാതിരിക്കാനും ത്വക്കിന് സ്പർശിക്കാതിരിക്കാനും കഴിയാതിരിക്കില്ല. പക്ഷെ നമ്മൾ വിചാരിച്ചാൽ കുറച്ചുദിവസത്തേക്ക് വായിലൂടെ കടക്കുന്ന ആഹാരത്തെ നിയന്ത്രിക്കുവാനും വായിൽ തോന്നിയത് പറയാതിരിക്കുവാനും തീർച്ചയായും കഴിയും. ഭക്ഷണം അകത്തേക്ക് ഇടക്കിടക്ക് പോകാതിരിക്കുമ്പോൾ അതിനെ സമയാസമയങ്ങളിൽ ദഹിപ്പിക്കുവാൻ വേണ്ടിവരുന്ന പ്രാണശക്തി മറ്റുകാര്യങ്ങൾ വേണ്ടവിധത്തിൽ നടക്കുവാനായി ഉപയോഗിക്കുവാൻ സാധിക്കും. കൂടാതെ അനേക വർഷങ്ങൾ കൊണ്ട് കുമിഞ്ഞു കൂടിയ ടോക്സിനുകളും കൊഴുപ്പും കാരണം അകത്തുള്ള പല അവയവങ്ങൾക്കും നേരാംവണ്ണം പ്രവർത്തിക്കുവാൻ കഴിയുന്നില്ല. താൽക്കാലികമായ മരുന്നിൽ, വേദനാ സംഹാരികളിൽ നാം തൃപ്തരായതിനാൽ, ഇതിൻറെ വരുംവരായ്കകളെ കുറിച്ച് തീരെ ചിന്തിച്ചിട്ടില്ല. പണ്ടുള്ളവർ തിങ്കളാഴ്ച ഒരിക്കൽ, ഷഷ്ടി വ്രതം, ഏകാദശി, തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നു എന്ന് നമുക്ക് അറിയാൻ പാടില്ലാതെയല്ല. ഒരിക്കലുകളും ഉപവാസങ്ങളും വീട്ടിലുള്ള പ്രായമായവർക്ക് മാത്രം പറഞ്ഞുവച്ചിട്ടുള്ളതാണ് എന്നാണ് പൊതുവേയുള്ളൊരു ധാരണ. ഉപവാസത്തെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല. ഇവിടെയാണ് പ്രകൃതി ജീവനം കൊണ്ട് പ്രയോജനപ്പെടുന്നത്. രണ്ടാഴ്ച വെറും വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവാസം ചെയ്‌താൽ ഭക്ഷണത്തെ ദഹിപ്പിക്കേണ്ടതില്ലാത്തതിനാൽ നമ്മുടെ രക്ത ചംക്രമണത്തിനും മലിനവസ്തുക്കൾ പുറംതള്ളുന്നതിനും (detoxification ) ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഉപയോഗിക്കുവാനും സാധിക്കും. ഏതെങ്കിലും പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ നീണ്ട ഉപവാസങ്ങൾ അനുഷ്ഠിക്കുവാൻ പാടുള്ളൂ.
vanaja ravi nair
No comments:
Post a Comment