Tuesday, January 28, 2020

സംന്യാസം

കാമ്യാനാം കർമണാം ന്യാസം
സംന്യാസം കവയോ വിദു: (ഭഗവത് ഗീത)
   
ഗൃഹസ്ഥാശ്രമം മാത്രമല്ല ഗൃഹ സ്ഥോചിതമായ കർമങ്ങളും കാമനകളും പരിത്യജിച്ച ആളാണ് ശരിയായ സംന്യാസി .സംന്യാസി തികഞ്ഞ വേദാന്തിയുമായിരിക്കണം. ഒരു വേദാന്തിയുടെ ലക്ഷണം എന്തെന്ന് വിശദമായി സദാനന്ദ സരസ്വതി തന്റെ വേദാന്തസാരം എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. കാമ്യവും നിഷിദ്ധവുമായ എല്ലാ കർമങ്ങളും പരിത്യജിച്ച് നിത്യ നൈമിത്തിക പ്രായശ്ചിത്ത ഉപാസനാ അനുഷ്ഠാനങ്ങളിലൂടെ ചിത്തശുദ്ധി കൈവരിച്ച വ്യക്തിക്കേ വേദാന്തിയാകാൻ പറ്റുകയുള്ളൂ. സംന്യാസ ധർമത്തെ കുറിക്കുന്ന ഉപനിഷത്തുകൾ ധാരാളമുണ്ട്. എന്നാൽ ഒരു സംന്യാസിയും ഇതുവരെയായിട്ടും അവയെ വ്യാഖ്യാനിച്ചിട്ടില്ല.
         
ഗൃഹസ്ഥാശ്രമം പരിത്യജിച്ച് അഷ്ട ശ്രാദ്ധം നിർവ്വഹിച്ച് വിരജാ ഹോമം നടത്തിയിട്ടു വേണം സംന്യാസ ധർമം സ്വീകരിക്കാൻ ഇങ്ങനെയുള്ള സംന്യാസി ഒരിക്കലും ബാഹ്യ കാമനകൾക്ക് അടിമപ്പെടുകയില്ല. അംഗീകാരത്തിനോ സ്ഥാനമാനാദികൾക്കോ വേണ്ടി കൊതിക്കുകയില്ല. ശീതോഷ്ണങ്ങളും സുഖദു:ഖങ്ങളും സ്തുതി നിന്ദകളും മാനാ പമാനങ്ങളും സമമായി ദർശിക്കുന്ന ആളാണ് സംന്യാസി ഇത്തരത്തിലുള്ള സംന്യാസിക്ക് മൺകട്ടയും കല്ലും സ്വർണ്ണവും ഒരു പോലെ ആയിരിക്കും. അങ്ങനെയുള്ള സംന്യാസി പാരിതോഷികങ്ങൾ കൈപ്പറ്റാനോ സാമൂഹ്യ മായ അംഗീകാരം നേടിയെടുക്കാനോ ശ്രമിക്കുമോ? കഠോപനിഷത്തിൽ പറയപ്പെടുന്ന പ്രേയസ്സും ശ്രേയസ്സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടിയിരിക്കുന്നു

                   കഠോപനിഷത്ത്

വാജശ്രവസ്സിന്റെ പുത്രൻ കുശൻ വിശ്വജിത്ത് എന്നു പേരായ യാഗം നടത്തി.ആയാഗത്തിലെ തെറ്റായ രീതികളെ പുത്രനായ നചികേതസ്സ് ചോദ്യം ചെയ്തു. ക്രുദ്ധനായ അച്ഛൻ നചികേതസ്സിനോട് നിന്നെ ഞാൻ അന്തകന് കൊടുക്കുമെന്ന് പറഞ്ഞു.
             
നചികേതസ്സ് അന്തകന്റെ കൊട്ടാരത്തിലെത്തി മൂന്ന് ദിവസം ഉപവസിച്ചു.കാര്യമറിഞ്ഞ യമധർമരാജാവ് കൊട്ടാരത്തിലെത്തി മൂന്ന് ദിവസം ഉപവസിച്ചു. കാര്യമറിഞ്ഞ യമധർമൻ മൂന്ന് വരങ്ങൾ ചോദിക്കാൻ നചികേതസ്സിനോട് ആവശ്യപ്പെട്ടു.ഒന്നാമത്തെ വരം ഇതായിരുന്നു' അച്ഛന് എന്നോടുള്ള ക്രോധം ഇല്ലാതാക്കണം. രണ്ടാമത്തെ വരം സ്വർഗ്ഗപ്രാപ്തിക്കുള്ള അഗ്നിയെക്കുറിച്ച് ഉപദേശിക്കണം എന്നതായിരുന്നു. ആ രണ്ടു കാര്യങ്ങളും യമധർമൻ സാധിപ്പിച്ചു കൊടുത്തു.മൂന്നാമത്തെ വരം ബ്രഹ്മ വിദ്യയെക്കുറിച്ചായിരുന്നു'

എന്നാൽ അതൊഴിച്ച് മറ്റേതെങ്കിലും വരം വാങ്ങിച്ചു കൊള്ളുവാൻ പറഞ്ഞു.ധാരാളം ധനവും സുന്ദരികളായ ഭാര്യമാരും മഹാ സാമ്രാജ്യവും എല്ലാം നൽകാം ബ്രഹ്മവിദ്യക്ക് മാത്രം ചോദിക്കരുത്.
   
നചികേതസ്സ് പറഞ്ഞു. ഇപ്പറഞ്ഞവയെല്ലാം ക്ഷണികമാണ്.ശാശ്വതമായ ബ്രഹ്മ വിദ്യയെ ഉപദേശിക്കണം.ധനവും സാമ്രാജ്യവും എല്ലാം പ്രേയസ്സാണ്.അത് ക്ഷണികവുമാണ്. ശാശ്വതമായത് ശ്രേയസ്സാണ്. ബ്രഹ്മവിദ്യ നേടുന്നതിനെക്കാൾ വലിയ ശ്രേയസ്സ് ഇല്ല തന്നെ.
   
നചികേതസ്സ് ധനം തുടങ്ങിയ എല്ലാ പ്രലോഭനങ്ങളും വിട്ടെറിഞ് പരമമായ ശ്രേയസ്സ് _ ബ്രഹ്മവിദ്യ യമധർമ നിൽനിന്ന് നേടുക തന്നെ ചെയ്തു.
     
പാരിതോഷികങ്ങളും സാമൂഹ്യമായ അംഗീകാരവും നേടിയെടുക്കാൻ ശ്രമിക്കുന്ന വേദാന്തികൾ ഈ കഥ മനസ്സിലാക്കേണ്ടതാണ്.




Sanyasa

Kamyaanam karmanaam nyasam
Sanyasam kavayo vidhuh (Bhagavad Gita)

A sanyasi should not only Sacrifice Gruhastha Dharma, but also he must sacrifice everything related to it. A sanyasi should be a vedanthi. And to become a perfect Vedanthi, he should sacrifice every pleasures and should have an discipline. Many are the books which states about true Sanyasa, but they are not described or narrated by a Sannyasi.

One should forbid Gruhastha Dharma, have to do Ashta-Shraadha and Virajaa homam to become a Sannyasi. Such a sanyasi will never go behind worldly pleasures. He never want any recognition from the society. Never he go for social works and receive awards. For him cold-hot, praises-criticisms, gold-soil everything are equal. One should understand what Shreyas and Preyas stated in 'Katopanishad'.

Story of Nachiketas

Kushan, son of Vachashravas conducted a Yaga' named Viswajith. His son Nachiketas questioned the faults in conduction of yagas. Kushan cursed his son and told angrily, 'I am giving you to Yama'

Hearing this words Nachiketas went to Yama' dharma. Yama saw this boy, Nachiketas after 3 days. He never ate during this 3 days. Yama dharma heard his story and asked him to ask for 3 boons for each day of starvation. Nachiketas asked him
1. To reduce the anger of his Father, so that he can return home.
2. To advise him about the Agni for Swarga prapti, or journey to heaven
3. To advice 'Brahma'Vidya'.

Yama dharma gave him first two boons and told him that, 'I cannot tell you 'Brahma'Vidya'. I can give you Golds, Beautiful Girls aa your wife, any thing other than 'Brahma'Vidya'.

Nachiketas replied, 'What ever you offered are worldly pleasures which will be lost with time. I don't want such pleasures'
Hearing this Yama'dharma felt he was mature enough and adviced him .

No comments: