Friday, January 31, 2020

സംഗമഗ്രാമമാധവന്റെ ഗണിതപൈതൃകം

Thursday 30 January 2020 4:11 am IST
ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ അറിയപ്പെട്ടിരുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയിംസ് ഗ്രിഗറിയുടെ പേരിലായിരുന്നു. വീണ്ടും മൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് സംഗമഗ്രാമമാധവന്റേതാണ് ഈ സിദ്ധാന്തങ്ങളെന്ന് പുറംലോകമറിഞ്ഞത്. അതോടെ ഗ്രിഗറി തിയറി, മാധവ - ഗ്രിഗറി തിയറി എന്നറിയപ്പെട്ടു.
തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയുടെ പഴയ പേരായിരുന്നു സംഗമഗ്രാമം. ഗണിതയുക്തിയാല്‍ ആകാശഗോളങ്ങളെ നിരീക്ഷിച്ച് വിശ്വോത്തര പ്രതിഭയായി ജ്വലിച്ചൊരു സംഗമഗ്രാമക്കാനുണ്ടായിരുന്നു. ഗണിത - ജ്യോതിശ്ശാസ്ത്ര പണ്ഡിതനായിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി മാധവന്‍ നമ്പൂതിരിയെന്ന സംഗമഗ്രാമമാധവന്‍ (1340 -1425). 
അനന്തശ്രേണി (കിളശിശലേ ലെൃശല)െ ഉപയോഗിച്ചുള്ള ഗണിതമാര്‍ഗങ്ങള്‍ പാശ്ചാത്യശാസ്ത്രജ്ഞര്‍ ആവിഷ്‌ക്കരിക്കുന്നതിനും എത്രയോമുമ്പ്  മാധവന്‍ കണ്ടുപിടിച്ചു. ബീജഗണിതം, ത്രികോണമിതി, 'പൈ' എന്ന ഗണിതചിഹ്നത്തിന്റെ കൃത്യമായ മൂല്യനിര്‍ണയം, കാല്‍ക്കുലസ് എന്നിവയില്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ കാലാന്തരത്തില്‍ ശാസ്ത്രപുരോഗതിക്ക് നിദാനമായി.  അനന്തശ്രേണിയിലൂടെ വൃത്തപരിധി സൂക്ഷ്മായി നിര്‍ണയിക്കാനുള്ള ഗണിതസൂത്രം ആദ്യമായി ആവിഷ്‌ക്കരിച്ചതിന്റെ  നേട്ടവും മാധവന് അര്‍ഹതപ്പെടുന്നു. 'പൈ'യുടെ മൂല്യം പത്തുദശാംശം വരെ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 
ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ അറിയപ്പെട്ടിരുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയിംസ് ഗ്രിഗറിയുടെ പേരിലായിരുന്നു. വീണ്ടും മൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് സംഗമഗ്രാമമാധവന്റേതാണ് ഈ സിദ്ധാന്തങ്ങളെന്ന് പുറംലോകമറിഞ്ഞത്. അതോടെ ഗ്രിഗറി തിയറി, മാധവ -ഗ്രിഗറി തിയറി എന്നറിയപ്പെട്ടു. 
ഗോളഗണിതത്തില്‍ അഗ്രഗണ്യനായിരുന്നു മാധവന്‍. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ കാലാനുസൃതമായി കണക്കാക്കാനുള്ള മാര്‍ഗം കണ്ടെത്തി. ചാന്ദ്രഗണനത്തിനായി 248 ചാന്ദ്രവാക്യങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി. ചന്ദ്രന്റെ സ്ഥാനം കൃത്യമായി ഗണിക്കുന്നതിന് 74 സംസ്‌കൃതശ്ലോകങ്ങളിലായി രചിച്ച 'വേണ്വാരോഹം' മാധവന്റെ കൃതികളില്‍ ഒന്നാമതാണ്. ഗോളവാദം, മധ്യമതയന, മധ്യമപ്രകരണ, അഗണിതം, അഗണിതഗ്രഹാചാരം തുടങ്ങിയവയാണ് മറ്റു കൃതികള്‍. 
സംഗമഗ്രാമമാധവന്റെ ജന്മഗൃഹവും ശിലാലിഖിതങ്ങളും വാനിരീക്ഷണത്തിന് ഉപയോഗിച്ച പീഠവും ഇന്നും തദ്ദേശീയര്‍ സംരക്ഷിച്ചു പോരുന്നു.

No comments: