എല്ലാവർക്കുംനമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തൃപ്പുകവരെ🙏 കണ്ണന്റെ ഉച്ചപ്പൂജ (48).
ഭഗവാന് നിവേദിക്കുവാനുള്ള ഷഡ് രസ സമ്പൂർണ്ണമായ നാനാതരം. മഹാനിവേദ്യഭോജ്യങ്ങൾ കണ്ണന് മുമ്പിൽ ശുചിയായ സ്ഥലത്ത് ഗന്ധ പുഷ്പാ ക്ഷതങ്ങൾക്ക് ഉപരി ഭക്തിയോടെ ശാന്തിയേററ കീഴ്ശാന്തി നമ്പൂതിരിമാർ കൊണ്ടു വെക്കുന്നു.
വേദസൂക്തങ്ങൾ മുറജപിച്ച നെയ്യ് ഗായത്രീമന്ത്രം ജപിച്ച നിവേദ്യം ഉപസ്ഥരിക്കുന്നു.
എല്ലാ ഒരുക്കങ്ങളും യാഥാവിധി പൂർത്തിയായാൽ ആചാര്യൻ നിവേദ്യത്തെ മന്ത്ര സംസ്കാരം ചെയ്ത് പരിശുദ്ധമാക്കുന്നു.
മന്ത്ര പൂർവ്വം അമൃത മുദ്ര കാട്ടി അമൃത ഫ്ലാവത്താൽ നിവേദ്യത്തെ അമൃതവൽക്കരിക്കുന്നു.
നിവേദ്യമെല്ലാം പൂവിട്ടു പൂജിക്കുന്നു.
കണ്ണന്റെ നേത്ര ശക്തിയെ നിവേദ്യത്തിലേക്ക് ആവാഹിക്കുന്നു.
കണ്ണൻ എല്ലാം നോക്കി കാണുന്നു.
ഭക്തന്മാർ എന്തെല്ലാമാണ് തനിക്ക് സമർപ്പിച്ചിരിക്കുന്നത്.കണ്ണൻ അത്ഭുതത്തോടെ നോക്കി കാണുന്നു .തന്റെ ഭക്തന്മാരെ അപ്പോൾ തന്നെ അനുഗ്രഹിക്കുന്നു.
ചെറുതും ,വലുതുമായ മഹാ സമർപ്പണം.
വെള്ള നിവേദ്യം
കാളൻ, ഏരിശ്ശേരി വർ ത്തുപ്പേരി. പഴ പ്രഥമൻ ,പാലട, വെണ്ണ.പാൽ.പഴം, തൈര്, തുടങ്ങിയ അമൃതമയ നിവേദ്യം സ്വർണ്ണപാത്രത്തിൽ, സ്വർണ്ണ കുടത്തിൽ പാൽപായസം.
കൂടാതെ
അരവണപ്പായസം
തൃമധുരം
പാൽപായസം,
കദളിപ്പഴം
നേത്രപ്പഴം,
അപ്പം
അട
അവിൽ
വെണ്ണ .
എല്ലാം ഭക്തജനങ്ങൾ ഭക്തിപൂർവ്വം, കണ്ണന്റെ തിരു മുന്നിൽ സമർപ്പിക്കുന്നത്.
മണ്ണും വെണ്ണയുമഗ്നിയും, വിഷമതും, മുപ്പാരുമെല്ലാം കളിച്ച് ഉണ്ണന്ന നന്ദകുമാരന് എല്ലാം ഒരു ലീലയാണ്. തപ്തമായ കണ്ണുനീർ തുള്ളി വീണു കുതിർന്ന് കുചേലൻ ഭക്തി പൂർവ്വം സമർപ്പിച്ച അവിൽ കണ്ണന് അധികം പ്രിയമാണ്.
ഭക്തിപൂർവ്വമുള്ള നിവേദ്യ സമർപ്പണം നടത്തുന്നവർക്ക് ,ധർമ്മാർത്ഥ കാമ മോക്ഷ പുരുഷാർത്ഥം കണ്ണൻ വാരിക്കോരി നൽകിയനുഗ്രഹിക്കും.
കണ്ണൻ ഒന്നും ഉണ്ണുന്നില്ല എല്ലാം ഭക്തജന സന്തോഷത്തിന് വേണ്ടി, അമൃതീകരിച്ച് മഹാ പ്രസാദമാക്കി ഭക്കമാർക്ക് അനുഗ്രഹിച്ചു നൽകുന്നു.
കണ്ണന്റെ അനുഗ്രഹം ലോകാനുഗ്രഹമാണ്. ഉച്ചപൂജ നിവേദ്യ സമർപ്പണം ദേവമുഖം, അഗ്നി മുഖം, ബ്രാഹ്മണ മുഖം, എന്നിങ്ങനെ അതിസങ്കീർണമായ തന്ത്ര, മന്ത്ര, ക്രിയാ യോഗത്തീലൂടെ കണ്ണന് സമർപ്പിക്കപ്പെടുന്നു. മഹാപ്രസാദമാക്കി ഭക്ത മുഖങ്ങളിൽ സമർപ്പിക്കുന്നു.
എല്ലാം കണ്ണന്റെ നിശ്ചയപ്രകാരം .ആചാര്യ നിർദ്ദേശത്തോടെ.
ഉച്ചപ്പൂജയുടെ നിവേദ്യത്തിന് ശേഷമുള്ള പ്രസന്ന പൂജ. അടുത്ത ദിവസം.
ചെറുതയുർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785

No comments:
Post a Comment