Friday, January 31, 2020

ശാങ്കരവേദാന്തസാരം

Friday 31 January 2020 4:15 am IST
ദാസ്ഗുപ്ത ശാങ്കരവേദാന്തത്തിന്റെ വിവിധവശങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.  മനസ്സിന്റെ എല്ലാതരം കല്‍പനകള്‍ക്കുമതീതമായ ഒരു വ്യവസ്ഥയുടെ ഫലവും പ്രാണികളുടെ ദേശ, കാല, കാര്യകാരണബദ്ധവും ആയ കര്‍മ്മഫലങ്ങളെ ഉള്‍ക്കൊള്ളുന്നതും പലതരം വിഷയങ്ങളും അവയെ ആസ്വദിക്കുന്ന വിഷയികളും അടങ്ങുന്നതും നാമരൂപാത്മകവും ആയ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണമാണ് ബ്രഹ്മം. ഈ ബ്രഹ്മത്തിന്റെ ഉണ്മക്കു കാരണങ്ങള്‍ മൂന്നാണ്. (1) ഈ പ്രപഞ്ചം ഏതോ കാരണത്തില്‍ നിന്നും
പരിണമിച്ചുണ്ടണ്ടായതാകണം. പക്ഷേ ഉപനിഷത്തുകള്‍ മറ്റെല്ലാ വസ്തുക്കളും ഏതോ ഒരു കാരണത്തില്‍ നിന്നും ഉണ്ടണ്ടായവയാണെന്നു പറയുന്നു. അതുകൊണ്ട് ആ കാരണം ഈബ്രഹ്മമാകണം. ഈ ബ്രഹ്മമാകട്ടെ അകാരണമാണെന്നു കരുതിയേ തീരൂ. അല്ലെങ്കില്‍ കാരണത്തിന്റെ കാരണം തേടിയുള്ള പിറകോട്ടു പോകലിന് അന്ത്യമുണ്ടണ്ടാകുകയില്ല.
(അനവസ്ഥ,regressus ad infinitum) യുക്തിദോഷം സംഭവിക്കും. (2) ഈ പ്രപഞ്ചം ജഡവസ്തുവില്‍ നിന്നും ഉണ്ടണ്ടാകാന്‍ തരമില്ല. കാരണം അത് അത്രക്ക് ക്രമബദ്ധ (orderly) മാണ്. അപ്പോള്‍ അതിനു കാരണം ഒരു ബോധസത്തയാകണം. അതാകണം ഉപനിഷത്തുകളില്‍ പറയുന്ന ഈ ബ്രഹ്മം. (3) ഈ ബ്രഹ്മം എന്നത് ആത്മാവും ജ്ഞാനേന്ദ്രിയങ്ങളിലൂടെ ആത്മാവ് അറിയുന്ന വസ്തുക്കളുമായി പ്രകാശിക്കുന്ന കേവലസാക്ഷിബോധമാണ്. തന്മൂലം ഈ ബ്രഹ്മം നമ്മുടെ എല്ലാം അന്തസ്സത്തയായ ആത്മാവാണ്. അതിനെ നിഷേധിക്കാന്‍ ശ്രമിച്ചാലും സാധ്യമല്ല. നിഷേധിക്കുന്നവന്‍ ആത്മാവു തന്നെയാണല്ലോ. തന്നെ തനിക്കെങ്ങിനെ നിഷേധിക്കാന്‍ കഴിയും? നമ്മുടെ എല്ലാതരം അറിവിലും ഇതു സന്നിഹിതമായിരിക്കുന്നു. ബ്രഹ്മം എന്നാല്‍ ആചാര്യര്‍ക്ക് സച്ചിദാനന്ദമാണ്. അത് നമ്മുടെ എല്ലാം ആത്മാവാണ്. നമ്മുടെ ജാഗ്രദവസ്ഥയില്‍ ഞാനെന്നും എന്റേതെന്നും കരുതുന്ന അസംഖ്യം മായാവസ്തുക്കളുമായി നാം നമ്മുടെ ആത്മാവിനെ താദാത്മ്യപ്പെടുത്തുന്നു. സുഷുപ്ത്യവസ്ഥയിലാകട്ടെ ഈ പ്രാതിഭാസികസത്തകളുമായി യാതൊരു ബന്ധവും ഇല്ലാതെ നമ്മുടെ സ്വരൂപമായ ആനന്ദത്തെ ഭാഗികമായി സാക്ഷാല്‍ക്കരിക്കുന്നു. വ്യക്തിഗതമായ ഞാന്‍ എന്നത് കേവലം പ്രതീതി മാത്രമാണ്. അതിന്റെ യഥാര്‍ത്ഥസ്വരൂപം സച്ചിദാനന്ദമാണ്. സൃഷ്ടിക്കപ്പെട്ട എല്ലാം മായയാണ്. ഈ പ്രപഞ്ചം മായയാണെന്ന് അംഗീകരിച്ചുകൊണ്ടണ്ട്തന്നെ ഇതിനെ ലീലയായി, ക്രീഡാര്‍ത്ഥം ഈശ്വരന്‍
സൃഷ്ടിച്ചതാണെന്നും കരുതാം. പാരമാര്‍ത്ഥികദൃഷ്ടിയില്‍ പ്രപഞ്ചസ്രഷ്ടാവായ ഒരു ഈശ്വരന്‍ ഇല്ല. പ്രപഞ്ചം  പ്രത്യേകവ്യക്തികളായി നാമെല്ലാം കഴിയുന്നു എന്ന ബോധാവസ്ഥയില്‍ പ്രപഞ്ചസൃഷ്ടിസ്ഥിതികര്‍ത്താവായ ഒരു ഈശ്വരനെ സമര്‍ത്ഥിക്കാന്‍ കഴിയും.

No comments: