Saturday, February 08, 2020

പുണ്ഡലീകന്റെ കഥ

Saturday 8 February 2020 6:40 am IST

പണ്ഡരീപുരം എന്ന ചെറുഗ്രാമത്തില്‍ ജാനദേവന്‍ എന്നു പേരായി ധനികനായൊരു കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏക സന്തതി പുണ്ഡലീകന്‍ എന്ന ബാലനായിരുന്നു.  തന്നെ ജീവനെപ്പോലെ സ്‌നേഹിച്ചിരുന്നതിനാല്‍ ആ മകന്‍ എന്ത് ആഗ്രഹിച്ചാലും അത് തെറ്റാണെന്നറിഞ്ഞാല്‍കൂടി അച്ഛന്‍ ഉടന്‍ സാധിച്ചുകൊടുക്കുമായിരുന്നു. അത്യധിക ലാളനയാല്‍ വളര്‍ന്നു വരും തോറും കുട്ടിയുടെ സ്വഭാവം വഷളായിട്ടാണ് കലാശിച്ചത്. തനിക്കു തോന്നുംപോലെ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള ഒരു 'താന്തോന്നി'യായി വളര്‍ന്നതിനാല്‍ അവന്‍ അച്ഛന്റെ ധനം എല്ലാം എടുത്ത് ഇഷ്ടം പോലെ ദുര്‍വിനിയോഗം ചെയ്യാന്‍ തുടങ്ങി. ആരെങ്കിലും മകന്റെ പ്രവൃത്തികളെ വിമര്‍ശിച്ചാല്‍ 'അവന്‍ അതൊന്നും ചെയ്യുകയില്ല 'എന്നു പറഞ്ഞ് അച്ഛന്‍ ചെവിക്കൊണ്ടില്ല. പുണ്ഡലീകന്‍ കളവു പറയുകയും പാഠശാലയില്‍ പോകാതെ ദുര്‍മാര്‍ഗങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്തു കൊണ്ടിരുന്നു. 
 വളര്‍ന്നു യുവാവായപ്പോള്‍ മകനെ ദുര്‍മാര്‍ഗിയായത് കണ്ട അച്ഛനമ്മമാര്‍ ഇനി തങ്ങളുടെ മകനെ ഗുണദോഷിച്ചു നേരെയാക്കാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കി. ഗ്രാമത്തിലെ മറ്റു കാരണവന്മാരുമായി ആലോചിച്ച ശേഷം ഒരു പോംവഴിയായി പുണ്ഡലീകനെക്കൊണ്ടു കല്യാണം കഴിപ്പിച്ചു. അങ്ങനെയെങ്കിലും കര്‍ത്തവ്യബോധമുണ്ടായി സന്മാര്‍ഗിയായിത്തീരുമെന്നാണ് അവര്‍ ആശിച്ചത്. പക്ഷേ അവന്‍ കൂടുതല്‍ കൂടുതല്‍ ദുരാചാര തല്‍പ്പരനും ദുര്‍വൃത്തനുമായി കലാശിക്കുകയാണുണ്ടായത്. 
ജാനദേവന് വയസ്സായി. പുണ്ഡലീകനാകട്ടെ ഒരു പൈസപോലും സമ്പാദിക്കുന്നില്ല. ധനം എന്നും നിലനില്‍ക്കുന്നതല്ലല്ലോ. ജാനദേവന് ഒടുവില്‍ സകല സ്വത്തുക്കളും നശിച്ചു. അപ്പോള്‍ പുണ്ഡലീകന്‍ മോഷ്ടിക്കാന്‍ തുടങ്ങി. ഒരു നാള്‍ മോഷ്ടിക്കുമ്പോള്‍ ശബ്ദം കേട്ട വീട്ടുടമസ്ഥന്‍ ഉണര്‍ന്ന് അയാളെ പിടികൂടി. പുണ്ഡലീകന്‍ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് അയാളെ കുത്തി. പാവം കുത്തേറ്റ് പിടഞ്ഞു മരിച്ചു. ആദ്യമായിട്ടായിരുന്നു പുണ്ഡലീകന്‍ ഒരാളെ കൊല്ലുന്നത്. രക്തത്തില്‍ കുതിര്‍ന്ന് മരിച്ചു കിടന്ന മനുഷ്യനെ കണ്ടു ഭയന്ന് പുണ്ഡലീകന്‍ ഓടി. നില്‍ക്കാതെ ഓടി. ഗ്രാമം വിട്ട് തുടരെ മൂന്നു ദിവസം കുടിക്കാനും ഭക്ഷിക്കാനും കൂടി നില്‍ക്കാതെ ഓടി ഒടുവില്‍ എത്തിച്ചേര്‍ന്നത് കാശിയിലായിരുന്നു. അവിടെ ഒരു സത്രത്തില്‍ കയറി പതുങ്ങിയിരുന്നു. അതേ സത്രത്തിലായിരുന്നു കുക്കുട ഋഷിയും താമസിച്ചിരുന്നത്. പുണ്‌ലീകന് അതറിയാമായിരുന്നു. 
അന്നു രാത്രി, കാണാന്‍ ഏറ്റവും വിരൂപികളായ മൂന്നു സ്ത്രീകള്‍ അവിടെ വരുന്നത് അയാള്‍ കണ്ടു.  പക്ഷേ അവരെപ്പറ്റി കൂടുതല്‍ ആലോചിക്കാന്‍ സാധിക്കുന്നതിനു മുന്‍പ് അവര്‍ പോയിക്കഴിഞ്ഞിരുന്നു. രണ്ടാമത്തെ രാത്രിയിലും ഇതേ സംഭവം നടന്നു. എന്തായാലും ഇതിന്റെ രഹസ്യം അറിയാതെ ഇനി അവരെ വിട്ടയയ്ക്കില്ല എന്ന് മൂന്നാമത്തെ രാത്രി അയാള്‍ ഉറച്ചു.   

No comments: