സുശ്രുതന്‍
Monday 3 February 2020 4:12 am IST
വൈജ്ഞാനികാശ്ച കപിലഃ കണാദഃ സുശ്രുതസ്തഥാ
ചരകോ ഭാസ്‌കരാചാര്യോ വരാഹമിഹിരഃ സുധീഃ
ആയുര്‍വേദ ആചാര്യനായ സുശ്രുതന്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് 'സുശ്രുതസംഹിത.' ഇദ്ദേഹം കാശിപതിയായ ദിവോദാസില്‍ നിന്നാണ് ശസ്ത്രക്രിയ വിദ്യയുടെ ഉപദേശം നേടിയത് എന്നു പറയപ്പെടുന്നു. സുശ്രുതസംഹിതയില്‍ പറഞ്ഞിട്ടുള്ള ശസ്ത്രക്രിയ ഉപകരണങ്ങളെല്ലാം അത്ഭുതകരമാം വണ്ണം ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ആധുനിക ഉപകരണങ്ങളോടും യന്ത്രങ്ങളോടും വളരെയധികം സാദൃശ്യം പുലര്‍ത്തുന്നവയാണ്.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
No comments:
Post a Comment