വിവേകചൂഡാമണി - 55
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
വിരക്തിയുണ്ടാവേണ്ടത് വിവേകത്തിൽനിന്ന്
ശ്ലോകം 80
വിഷയാഖ്യഗ്രഹോ യേന സുവിരക്ത്യസിനാ ഹതഃ
സ ഗച്ഛതി ഭവാംഭോധേഃ പാരം പ്രത്യൂഹവര്‍ജ്ജിതഃ
തീവ്ര വൈരാഗ്യമാകുന്ന വാളുകൊണ്ട് വിഷയാസക്തിയാകുന്ന മുതലയെ കൊല്ലുന്നയാള്‍ തടസ്സം കൂടാതെ സംസാര സമുദ്രത്തിന്റെ മറുകരയിലെത്തുന്നു.
വിവേകംകൊണ്ട് മൂര്‍ച്ചകൂട്ടിയ വൈരാഗ്യമാകുന്ന വാളുകൊണ്ടുവേണം വിഷായാശയാകുന്ന മുതലയെ ഇല്ലാതാക്കാന്‍. എങ്കില്‍ മാത്രമേ സംസാരസാഗരത്തെ മറികടക്കാനാവൂ.
വിവേകംകൊണ്ടു മാത്രമേ ആഗ്രഹങ്ങളെ ഇല്ലാതാക്കാനാവൂ. വിരക്തിയുണ്ടാകേണ്ടത് വിവേകത്തില്‍ നിന്നാണ്. അല്ലെങ്കില്‍ അത് താല്ക്കാലികവും ഉപയോഗശൂന്യവുമായിരിക്കും.
വിവേകത്തിന് മങ്ങലേറ്റാലോ മയക്കത്തിലായാലോ ആഗ്രഹങ്ങള്‍ തലപൊക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. വിവേക ബുദ്ധി പ്രകാശിക്കാത്തിടത്ത് വിഷയ കാമനകളാകുന്ന കള്ളന്‍മാര്‍ നമ്മുടെ ശാന്തി സമ്പത്തിനെ അപഹരിച്ചുകൊണ്ടുപോകും.
ജനനമരണങ്ങളും സുഖദുഃഖങ്ങളുമാകുന്ന തിരമാലകളാല്‍ ഇരമ്പിയാര്‍ക്കുന്ന സംസാര സമുദ്രത്തില്‍ വിഷയാശകളാകുന്ന മുതലകളോ സ്രാവുകളോ ഉണ്ടായാല്‍പിന്നെ പറയേണ്ടതില്ല. വിവേക വൈരാഗ്യമാകുന്ന വാളുകൊണ്ട് ഈ വിഷയ ഭീകരന്മാരെ കൊന്നു തള്ളുക തന്നെ വേണം. എങ്കിലേ മറുകരയിലണയാനാകൂ..
സംസാരസാഗരത്തിന്റെ മറുകരയെന്നാല്‍ പരമപദം എന്നു തന്നെയെന്നര്‍ത്ഥം.
ശ്ലോകം 81
വിഷമവിഷയമാര്‍ഗ്ഗേ ഗച്ഛതോളനച്ഛ ബുദ്ധേഃ
പ്രതിപദമഭിഘാതോ മൃത്യുരപ്യേഷ സിദ്ധഃ
ഹിത സുജനഗുരൂക്ത്യാ ഗച്ഛത: സ്വസ്യ യുക്ത്യാ
പ്രഭവതി ഫലസിദ്ധിഃ സത്യമിത്യേവ വിദ്ധി
വിഷമമേറിയ വിഷയമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന മൂഢ ബുദ്ധിയായ ആളുടെ ഓരോ കാല്‍വെപ്പിലും മരണം കൂടെയുണ്ടെന്ന് അറിയണം. നല്ലത് മാത്രം കാംക്ഷിക്കുന്ന സജ്ജനങ്ങളുടേയും ഗുരുവിന്റേയും ഉപദേശമനുസരിച്ചും സ്വന്തം യുക്തികൊണ്ടും നല്ല ജീവിതം നയിക്കുന്നയാള്‍ക്ക് ഫലസിദ്ധിയുണ്ടാകും. ഇത് സത്യം തന്നെയെന്ന് അറിയൂ.
വിഷയ വഴിയിലൂടെയും സദാചാര വഴിയിലൂടെയും യാത്ര ചെയ്യുന്നവര്‍ തമ്മിലുള്ള അന്തരത്തെ ഇവിടെ വ്യക്തമാക്കുന്നു. വിഡ്ഢികളായ ആളുകളാണ് വളരെ വിഷമം നിറഞ്ഞ വിഷയങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കുക. ഈ വഴിയില്‍ ഓരോ അടി മുന്നോട്ടു വെയ്ക്കുമ്പോഴും മരണം പതുങ്ങിയിരിപ്പുണ്ട്.
എന്നാല്‍ മറ്റുള്ളവരുടെ നന്മയെ മാത്രം കരുതുന്ന സജ്ജനങ്ങളേയും ഗുരുക്കന്‍മാരേയും ആശ്രയിക്കുകയാണ് വാസ്തവത്തില്‍ വേണ്ടത്. ഇവരുടെ അനുഗ്രഹവും ഉപദേശവും കൊണ്ട് നല്ല മാര്‍ഗ്ഗം തെളിഞ്ഞ് കിട്ടും. ഗുരു ഉപദേശത്തെ വേണ്ടപോലെ മനസ്സിലാക്കി സ്വയം യുക്തി കൊണ്ട് വിചാരം ചെയ്ത് ആദ്ധ്യാത്മിക ജീവിതം നയിക്കണം. എങ്കില്‍ പരമ പദത്തെ പ്രാപിക്കാനാവും. ഇത് സത്യമാണെന്ന് അനഭവ സമ്പന്നന്മാരായ എല്ലാ ഗുരുപരമ്പരയേയും സാക്ഷിയാക്കി ഉറപ്പ് നല്‍കുന്നു.
Sudha Bharath

No comments:
Post a Comment