വിവേകചൂഡാമണി - 59
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
സഥൂലശരീര നിന്ദ
അടുത്ത അഞ്ച് ശ്ലോകങ്ങളിലായി സ്ഥൂല ശരീരത്തിന്റെ നിസ്സാരതയെ നിന്ദാരീതിയില് അവതരിപ്പിക്കുന്നു.
ശ്ലോകം 87
ത്വങ്മാംസരുധിരസ്നായുമേദോമജ്ജാസ്ഥിസങ്കുലം
പൂര്‍ണം മൂത്രപുരീഷാഭ്യാം സ്ഥൂലം നിന്ദ്യമിദം വപുഃ
തൊലി, മാംസം, ചോര, ഞരമ്പ്, കൊഴുപ്പ്, മജ്ജ, എല്ല് എന്നിവ കൂടിച്ചേര്‍ന്നതും മലമൂത്രങ്ങളെക്കൊണ്ട് നിറഞ്ഞതുമായ ഈ സ്ഥൂല ശരീരം അറപ്പുണ്ടാക്കുന്നതാണ്.
സ്ഥൂല ശരീരത്തെ ശാസ്ത്രീയമായി വിശകലനം ചെയ്താല്‍, അല്ലെങ്കില്‍ കീറി മുറിച്ച് പരിശോധിച്ചാല്‍ സാധകരില്‍ വിരക്തിയുണ്ടാക്കാന്‍ ഇതില്പരം വേറൊന്ന് വേണ്ട. സൂക്ഷ്മമായ നിരീക്ഷണംകൊണ്ട് ഇവയുടെ നശ്വരത നല്ലപോലെ ബോധ്യപ്പെടും. അപ്പോള്‍ അവയിലുള്ള ആസക്തി ഇല്ലാതാവുകയും ചെയ്യും.
അത്യന്തം മലിനവും അശുദ്ധവുമായ വസ്തുക്കളെക്കൊണ്ടാണ് ഈ ശരീരം നിര്‍മ്മിച്ചിരിക്കുന്നത്. അറപ്പും വെറുപ്പുമുളവാക്കുന്ന ഇവയില്‍, വിവേകമുള്ളവര്‍ക്ക് ആസക്തിയോ അഭിമാനമോ ഉണ്ടാകില്ല. ശരീരത്തിനകത്തെ സകലതും കൈകൊണ്ട് തൊടാന്‍ പോലും അറപ്പുളവാക്കുന്നവയാണ്. തൊട്ടാല്‍ കൈ കഴുകേണ്ട അവസ്ഥയാണ്.
അശുചിയായ തോല്സഞ്ചിയില് മലിന വസ്തുക്കളൊക്കെ ചേര്‍ത്ത് വച്ചിരിക്കയാണ്. ശാന്തിയും സുഖവും ലഭിക്കുമെന്ന പ്രതീക്ഷയോടെ വിഴുപ്പ് ഭാണ്ഡത്തെ ഓമനിച്ചുകൊണ്ട് നടക്കുകയാണ്. ഒരു മലഭാണ്ഡം മറ്റൊന്നില്‍ ആസക്തിവെച്ച് വാരിപ്പുണരുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുന്നു. ഓരോ വസ്തുവും ശരീരത്തിന് പുറത്ത് വന്നാല്‍ അയ്യേ.. എന്തൊരു വൃത്തികേടായിരിക്കും.
നവ ദ്വാരങ്ങളില്‍ നിന്നും പുറത്തുവരുന്ന ഒന്നുപോലും കേമമായവയില്ല. തൊട്ടാല്‍ അശുദ്ധമായി. അത് കണ്പീളയായാലും, ചെവിക്കായമായാലും, മൂക്കളയായാലും ഉമിനീരൊലിച്ചതായാലും മലമൂത്രങ്ങളായാലും. എല്ലാം ദുര്‍ഗന്ധപൂരിതവും അറയ്ക്കുന്നവയുമാണ്. ദേഹത്ത് എവിടെ നിന്നും വരുന്ന വിയര്‍പ്പിന്റെ കാര്യവും പറയേണ്ടതില്ല. നമ്മള് താലോലിക്കുന്ന വസ്തുക്കള്‍ വളരെ വളരെ മലിനവും നിന്ദ്യവുമെന്നറിഞ്ഞാല് നമുക്ക് അതിനോടുള്ള ആസക്തി താനേ നീങ്ങും.
പുറത്ത് തോലുകൊണ്ട് നന്നായി പൊതിഞ്ഞിരിക്കുന്നതിനാല്‍ അവയൊന്നും കാക്ക കൊത്തി വലിയ്ക്കാത്തത് എന്ന് ആചാര്യസ്വാമികള്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് എന്നറിഞ്ഞിട്ട് ഈ മലീമസമായ ശരീരത്തില്‍ ഒട്ടും താല്പര്യം വയ്ക്കാതെ ജീവിതം നയിക്കുക എന്നത് വിവേകത്തിന്റെ ലക്ഷണമാണ്.
എന്നാല്‍ ഈ ശരീരത്തിന്റെ പുറംമോടിയില്‍ ആകൃഷ്ടരായിപ്പോകുന്നവരാണ് എല്ലാവരും. സുന്ദരമായ കണ്ണുകള്‍, മനോഹരമായ മൂക്ക്, കണ്ണാടി പോലത്തെ കവിളുകള്‍, പനങ്കുല പോലെയുള്ള കേശഭാരം, വടിവൊത്ത ദേഹം തുടങ്ങിവയിലൊക്കെ മയങ്ങി വീഴുന്നു, പരസ്പരം ആകര്‍ഷിക്കപ്പെടുന്നു.
ഇത് പൊതി അഥവാ പാക്കറ്റ് മാത്രം കണ്ട് സാധനം വാങ്ങും പോലെയാണ്. പാക്കറ്റിന്റെ വശ്യതയില്‍ നാം വീണുപോകുന്നു. ഉള്ളിലുള്ള സാധനത്തിന്റെ കൊള്ളരുതായ്മയോ ഗുണനിലവാരമോ അറിയാതെ സ്വയം വഞ്ചിതരാകുന്നു.
അതിനാല്‍ ആദ്ധ്യാത്മിക പാതയില്‍ സഞ്ചരിക്കുന്ന സാധകര്‍ തീര്‍ച്ചയായും ഈ ശരീരത്തിന്റെ നശ്വരതയും അതിനുള്ളിലെ ജഡ വസ്തുക്കളുടെ നിസ്സാരതയും നല്ലപോലെ അറിയുക തന്നെ വേണം.
Sudha Bharath

No comments:
Post a Comment