വിവേകചൂഡാമണി - 64
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
പഞ്ചപ്രാണന്മാർ
ശ്ലോകം 95
പ്രാണാപാനവ്യാനോദാനസമാനാ
ഭവത്യസൌ പ്രാണഃ
സ്വയമേവ വൃത്തി ഭേദാത് വികൃതി
ഭേദാത് സുവർണ്ണസലിലാദിവത്
പ്രാണനെ പ്രവർത്തനമനുസരിച്ച് പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. സ്വർണ്ണം, വെള്ളം മുതലായ വികാരഭേദത്താൽ പലതായിത്തീരുന്നതുപോലെയാണിത്.
പ്രാണൻ എന്നാൽ ജീവശക്തി എന്നർത്ഥം. ശ്വാസം, വായു എന്നൊക്കെപ്പറഞ്ഞാൽ അർത്ഥം പൂർണ്ണമാവില്ല. അഞ്ചുതരത്തിലുള്ള പ്രാണപ്രവർത്തനങ്ങളാണ് ശരീരത്തെ നിലനിർത്തുന്നതും പ്രവർത്തിപ്പിക്കുന്നതും. വിവിധ ശാരീരികപ്രവർത്തനങ്ങളുടെ രൂപത്തിൽ അവ എല്ലാവരിലും കാണാം.
പഞ്ചപ്രാണന്മാർ എന്നതാണ് പൊതുവായ പേര്.
വിഷയഗ്രഹണമാണ് പ്രാണന്റെ പ്രവർത്തനം അഥവാ പ്രാണവൃത്തി.
മൂക്ക്, വായ എന്നിവയിലൂടെ കയറിയിറങ്ങി സഞ്ചരിക്കുന്നതാണ് പ്രാണൻ.
വിസർജ്ജനമാണ് അപാനന്റെ വൃത്തി. മലമൂത്രങ്ങളെ താഴേക്കു നയിക്കുന്നത് അപാനനാണ്. കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കലാണ് വ്യാനന്റെ പണി. പോഷകങ്ങളെ ശരീരത്തിന്റെ എല്ലായിടത്തും എത്തിക്കലാണ് സാമാനൻ ചെയ്യുന്നത്. (ജഠരാഗ്നിയെ ജ്വലിപ്പിച്ച് അന്നരസത്തെ പാകപ്പെടുത്തുന്നത് സമാനനെന്നും പോഷകങ്ങൾ നാഡീവ്യൂഹങ്ങളിലേക്ക് വിതരണം ചെയ്യുന്നത് വ്യാനനാണെന്നും അഭിപ്രായമുണ്ട്). ചിന്തനത്തിനെ ചെയ്യുന്നതാണ് ഉദാനൻ; മുകളിലേക്ക് നയിക്കുകയാണ് ഉദാനവൃത്തി.
ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും അവയുടെ പ്രവർത്തിക്കനുസരിച്ച് പ്രത്യേകം പേരും, പഞ്ചപ്രാണന്മാർ എന്ന് ഒരുമിച്ചും പറയുന്നു.
സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളെയും സൂക്ഷ്മങ്ങളായ അന്തഃകരണത്തെയും കൂട്ടിയോജിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും അന്തഃകരണവുമായി ചേർത്ത് പ്രവർത്തിക്കാൻ സഹായിക്കുന്നത് പഞ്ചപ്രാണനാണ്.
സ്ഥൂല-സൂക്ഷ്മ ശരീരങ്ങളുടെ ഇടയിലുള്ളതിനാലും അവ രണ്ടുമായി ബന്ധപ്പെടുന്നതിനാലും പഞ്ചപ്രാണന്മാരെ ചിലർ സ്ഥൂല ശരീരത്തിൽ ഉൾപ്പെടുത്തുന്നു. എന്നാൽ മറ്റു ചിലർ സൂക്ഷ്മ ശരീരത്തിലാണ് പെടുത്തുന്നത്. ഒരു ഭാഗം സ്ഥൂലത്തിലും മറുഭാഗം സൂക്ഷ്മത്തിലുമായതിനാൽ രണ്ടും ശരിയാണെന്നു പറയാം.
പ്രാണനെ അഞ്ചു വിധത്തിലാണ് തിരിച്ചിരിക്കുന്നത്. വൃത്തിഭേദംകൊണ്ടും വികൃതി ഭേദം (ഓരോ കാര്യത്തിനും പ്രത്യേകം നിയോഗിക്കൽ) കൊണ്ടുമാണെന്ന് ഇവിടെ വ്യക്തമാക്കി. അത് സ്വർണ്ണം വിവിധ ആഭരണങ്ങളായ മാല, വള, കമ്മൽ, മൂക്കുത്തി, അരഞ്ഞാണം തുടങ്ങിയവയായി മാറുന്നതുപോലെയാണ്. അപ്പോൾ ആ സ്വർണ്ണാഭരണങ്ങൾക്കെല്ലാം ഓരോ ഭാവവും രൂപവുമാണ്. ഒന്ന് മറ്റൊന്നിനു പകരമാവില്ല. സ്വർണ്ണാഭരണമാണെങ്കിലും പേരും ആകൃതിയും അവയുടെ സ്ഥാനവും തീർത്തും വ്യത്യസ്തമാണ്.
അതുപോലെ, ഒരേ വെള്ളം തന്നെ അല, നുര, പാത എന്നിങ്ങനെ പലതായി കാണാറുണ്ട്. ഇവയെല്ലാം വെള്ളത്തിൽനിന്നാണുണ്ടായത്. അതിൽനിന്ന് ഇല്ലാതാകുമെങ്കിലും ഓരോന്നിനും അതിന്റെ പ്രത്യേകതയുണ്ട്.
പഞ്ചപ്രാണന്മാർ യഥാർത്ഥത്തിൽ പ്രാണൻ തന്നെയാണ്. ഒന്നുതന്നെയെങ്കിലും ഓരോ വൃത്തിയും, ഓരോന്നിനും നിയോഗിച്ചിരിക്കുന്ന ഭാവവും കണക്കിലെടുത്ത് അവ ഓരോ പേരുകളിൽ അറിയപ്പെടുന്നു.

- Sudha Bharath
No comments:
Post a Comment