ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 235
അർജ്ജുനന് വിഷാദം ഉണ്ടായി.വിഷാദം ഉണ്ടാവാൻ കാരണം എന്താ? താൻ അല്ലാത്തതിനെ ഒക്കെ താൻ എന്നു കരുതി തന്നിൽ മാത്രമല്ല മറ്റുള്ളവരിലും, അതാണ് ഭഗവാൻ ആദ്യമേ അർജ്ജുനനോടു ബോധിപ്പിച്ചു അർജ്ജു നാ, താനായാലും ശരി ഈ മുമ്പില് നിൽക്കുന്നവരായാലും ശരി ശരീരത്തിന്റെ മണ്ഡലത്തിൽ ഇവിടെ ആരും ശാശ്വതമായിട്ട് നിൽക്കാൻ പോണില്ല പെർഫെക്റ്റ് ആയിട്ട് ഇരിക്കാനും പോണില്ല. താനായാലും ശരി അവരായാലും ശരി ആത്മസ്വരൂപേണ നിത്യന്മാരാണ്, അമൃത സ്വരൂപികളാണ്. അപ്പൊ ഏത അർത്ഥത്തിലും ദുഃഖിക്കാനില്ല. ദുഃഖിക്കരുത് എന്നാണ്. ശരീരത്തിന്റെ അർത്ഥത്തിലാണെങ്കിൽ ശരീരം അപൂർണ്ണമാണ്. തന്റെതായാലും മറ്റുള്ളവരുടെ ആയാലും ഇന്നല്ലെങ്കിൽ വേറെ ഒരു ദിവസം മരിക്കും. എവിടെയെങ്കിലും ഒക്കെ മരിക്കും.ഏതെങ്കിലും വിധത്തില് മരിക്കും. മരിക്കാതിരിക്കാൻ ഒക്കുമോ? സാധ്യമല്ല അപ്പൊ ഇവരെ ഒക്കെ ആലോചിച്ച് ദു:ഖിച്ചിട്ട് എന്തു കാര്യം? എന്തിനു ദുഃഖിക്കുണൂ എന്താണ് ഈ വിഷമത്തിന് അർത്ഥം? അപ്പൊ ആദ്യമേ ഭഗവാൻ സൂചിപ്പിക്കാണ് തന്റെ ദു:ഖത്തിനു കാരണം ഒരു misunderstanding ആണ്. അതിനു വല്ല പരിഹാരവും ഉണ്ടോ എന്നു വച്ചാൽ ഒരിക്കിലും ഒരു പരിഹാരം ഇല്ല. എന്റെ അടുത്ത് ഒരാള് പറഞ്ഞു മരണം എന്നത് ഒരു വ്യാധിയാണ് ഇതുവരെ ഞങ്ങൾ ഒരു മരുന്ന് കണ്ടു പിടിച്ചിട്ടില്ല പക്ഷേ കണ്ടു പിടിക്കും എന്നാണ്. കണ്ടു പിടിച്ചാൽത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ. പറ്റില്ല എന്നുള്ള കാര്യം വേറെ. Suppose കുറച്ച് ദിവസത്തേക്ക് ഒക്കെ നീട്ടണ പോലെ ഒക്കെ എന്തെങ്കിലും ഏർപ്പാടു ഉണ്ടായാൽ പോലും ബഹുവിശേഷം ആവും പിന്നെ . അതു തന്നെ ഏറ്റവും വലിയ പ്രശ്നം ആയിട്ടുമാറും അവിടെ. രമണമഹർഷി ഒരിടത്തു പറയുന്ന body is another name for death and I is another name for liberation for immortality. ശരീരം എന്നുള്ളത് മൃത്യുവിന്റെ പര്യായ പദം ആണ്. മരണത്തിന്റെ പര്യായം ആണ്. ശരീരത്തിനെ വച്ച് കൊണ്ട് ഞാൻ അമൃതനായിട്ട് ഇരിക്കുണൂ എന്നു വച്ചാൽ നല്ല ചൂടുള്ള ഐസ് ക്രീം എന്നു പറയണ പോലെയാണ്. ഒരിക്കലും ഇത് രണ്ടും കൂടി യോജിക്കില്ല.
(നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment