Saturday, February 08, 2020

സദ് മൃത്യു എന്നാൽ എന്ത് ?
സോമ ശർമ്മാവിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞു .സത്യം ശൗചം ,ക്ഷമ ,ശാന്തി ,തീർത്ഥ പുണ്ണ്യ കർമങ്ങൾ അനുഷ്ഠിക്കുന്നവർ ധർമ്മ നിഷ്ഠർ മരണ സമയത്ത്‌ രോഗമോ തളർച്ചയോ വേദനയോ അനുഭവിക്കുകയില്ല .ഗൃഹം ,ഗോശാല ,പൂന്തോട്ടം ,അരയാൽ സമീപം ഇതുപോലെ ഉളള ശാന്ത സ്ഥലത്ത് സർവ ബന്ധുക്കളുടെയും നടുവിൽ ദേഹം വിടും .ഹരിയെ ധ്യാനിച്ചവൻ  ശോക മോഹങ്ങൾ ഇല്ലാതെ ദേവദൂതന്മാരാൽ ആനയിച്ചു സ്വർഗ്ഗ ലോകം പൂകും
അവന്റെ പുണ്ണ്യ പാപങ്ങൾ അനുസരിച്ചു സ്വർഗ്ഗ വാസം കഴിഞ്ഞു ജനിക്കുകയോ മോക്ഷം നേടുകയോ ചെയ്യും .
സദ്‌മൃത്യു ഭവിച്ചവന്റെ ലക്ഷണം അവൻ ഉറങ്ങുകയാണ് എന്നെ മറ്റുള്ളവർക്ക് തോന്നുകയുള്ളൂ
ഉറക്കത്തിൽ ആരും അറിയാതെ ശാന്തമായി മരിച്ചു പോകുന്നതും സദ്‌മൃത്യു ലക്ഷണം തന്നെ
(പദ്മ പുരാണം )

  • Gowindan Namboodiri 

No comments: