Monday, February 10, 2020

ജ്ഞാനത്തിന്റെ രൂപം

യയാതി ചോദിച്ചു -ജ്ഞാനത്തിന്റെ രൂപം എന്താണ് ?
മഹർഷി പറഞ്ഞു -ജ്ഞാനത്തേ ആരും കണ്ടിട്ടില്ല .
ദുഃഖ രഹിതമായ കൈവല്യ മാണ് ജ്ഞാനം
കാറ്റ് ഇല്ലാത്ത സ്ഥലത്തു ദീപം ജ്വലിച്ചു അന്ധകാരം അകറ്റുന്ന പോലെ ദോഷങ്ങളെ ദൂരീകരിച്ചു ,നിരാശ്രയനും നിശ്ചലനും ആകണം .മിത്ര ശത്രുക്കളെ യും ശോക മോഹങ്ങൾ വിട്ട് ജിതേന്ദ്രിയനാകണം .അതാണ് കൈവല്യം .
ദേഹം എന്ന തിരി കൊണ്ട് കർമ്മ തെെലം വറ്റിച്ചു ,വിഷയം എന്ന പുക തള്ളി ,കാമ ക്രോധങ്ങൾ എന്ന വായുക്കൾ ഏൽക്കാതെ നിശ്ചലനായി സ്വയം തേജസ് കൊണ്ട് ജ്വലിക്കുന്ന നിലയാണ് ജ്ഞാന രുപം
ഈ ജ്ഞാനം കൊണ്ടു നേത്രങ്ങൾ ഇല്ലാതെ തന്നെ സർവ്വതും കാണുന്നു.
Gowindan Namboodiri

No comments: