Wednesday, February 19, 2020

ഛത്രപതി ശിവാജി ജയന്തി..⛳️
മുഗള് സാമ്രാജ്യത്തിന്റെ ഇരുണ്ട യുഗത്തില് നിന്നും ഹിന്ദു സ്വാഭിമാനമുണര്ത്തി നവയുഗത്തിന് നാന്ദി കുറിച്ച മഹാനായ ചക്രവര്ത്തിയാണ് ഛത്രപതി ശിവാജി⛳️...1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയില് ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്... മാതാവില് നിന്ന് ഇതിഹാസ-പുരാണകഥകള് കേട്ടുവളര്ന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്ര ജ്ഞനുമായാണ് വളര്ന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു...
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴില് നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീര്ന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂര്ത്ത രൂപമായി മാറി... സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം⛳️ അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയര്ത്തിയത്... 1674 ജൂണ് 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു...
ശിവാജിയുടെ വീക്ഷണങ്ങളില് രാഷ്ട്രത്തിന്റെ ഉയര്ച്ച മാത്രമായിരുന്നു ലക്ഷ്യം... അധിനി വേശ ശക്തികള്ക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം⛳️... ഭരണകാര്യത്തില് ഉത്തമമാതൃക ഏതെന്ന് ചരിത്രത്തില് നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല് ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം...
സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളില് അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു... അറംഗസീബിന്റെ കോട്ടകളില് സ്വന്തം ബന്ധുക്കള് തന്നെ ഉദ്യോഗസ്ഥരായപ്പോള് അധികാര കേന്ദ്രങ്ങളില് ശിവാജി ബന്ധുക്കളെ മാറ്റി നിര്ത്തി. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്ര മീമാംസകനായിരുന്നു ശിവാജി⛳️...
അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു.... ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം⛳️, ഗുപ്തസാമ്രാജ്യം⛳️ തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്... സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില് ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു⛳️ ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില് നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്. ഹിന്ദു ധര്മത്തെ പുന : പ്രതിഷ്ഠിച്ചവന്⛳️‍...
ഭരണാധികാരി എന്ന നിലയില് വിപ്ലവകരമായ മാറ്റങ്ങള് കൊണ്ടു വരാന് ശിവാജിക്ക് കഴിഞ്ഞു... അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല അടിമ ത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്‌കരിച്ചു... ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് ആത്മവിശ്വാസം നല്കിയതില് ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരര്ത്ഥത്തില് ഹിന്ദു സ്ഥാനത്തിലെ ഹിന്ദു⛳️ നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില് നിന്നായിരുന്നുവെന്ന് പറയാം...
പകർപ്പ്:

No comments: