*അമ്മയുടെസന്ദേശം*
--------------------------------------------------
*ശിവന്‍ നമ്മുടെ ഉള്ളിലാണ്*
*ആ ശിവനെ മായാവിഷം ബാധിക്കാതിരിക്കാനാണ് ശിവരാത്രിവ്രതം.*
മക്കളേ,
ശിവം എന്ന വാക്കിന് മംഗളം എന്നാണ് അര്‍ഥം. എല്ലാ മംഗളങ്ങളുടെയും ഇരിപ്പിടം ഈശ്വരനാണ്. എവിടെ ഈശ്വരചിന്തയുണ്ടോ അവിടെയാണ് ഐശ്വര്യം. ശിവരാത്രിദിനത്തില്‍ നിരാഹാരവ്രതാനുഷ്ഠാനം പ്രാധാന്യമര്‍ഹിക്കുന്നു. മറ്റുള്ളവരെല്ലാം സുഭിക്ഷമായി ഭക്ഷണം കഴിച്ചിട്ട്
കിടന്നുറങ്ങുമ്പോള്‍ ആര്‍ക്കാണോ ഈശ്വരചിന്തയില്‍ ഊണും ഉറക്കവും മറന്നിരിക്കാന്‍ കഴിയുന്നത് അവര്‍ക്ക് ഏതുരാത്രിയും സത്യത്തില്‍ ശിവരാത്രിതന്നെയാണ്.
എന്നാല്‍, എല്ലാവരിലും അത്രകണ്ട് വിവേകവൈരാഗ്യങ്ങള്‍ വളര്‍ന്നിട്ടില്ലാത്തതുകൊണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അതിനൊരവസരം ഒരുക്കാനാണ് നമ്മള്‍ ശിവരാത്രി അനുഷ്ഠിക്കുന്നത്.
ആഹാരവും മനസ്സും തമ്മില്‍ ബന്ധമുണ്ട്. നിരാഹാരമനുഷ്ഠിച്ച് ഈശ്വരചിന്ത ചെയ്താല്‍ മനസ്സിന് എളുപ്പം ഏകാഗ്രത വരും. കാളകൂടം ഭക്ഷിച്ച ശിവന് വിഷബാധയേല്ക്കാതിരിക്കാന്‍ ദേവന്മാര്‍ ഒരു രാത്രി ഉറക്കമിളച്ച് വ്രതം അനുഷ്ഠിച്ചുവത്രെ. ശിവന്‍ നമ്മുടെ ഉള്ളിലാണ്. ആ ശിവനെ മായാവിഷം ബാധിക്കാതിരിക്കാനാണ് ശിവരാത്രിവ്രതം.
ശിവന്റെ ജടയില്‍ ഗംഗ ഇരിപ്പുണ്ടെന്നാണ് സങ്കല്പം. പുറമേയുള്ള ഗംഗാനദിക്ക് പാപങ്ങളെ നശിപ്പിക്കാന്‍
ശക്തിയുണ്ടെന്ന് പുരാണങ്ങളില്‍ പറയുന്നു. നമ്മുടെ
ഉള്ളിലുമുണ്ട് പരമപാവനിയായ ഗംഗ. യോഗികള്‍ ധ്യാനിച്ച് പൂര്‍ണതയിലെത്തുമ്പോള്‍ അവരുടെ ഉള്ളില്‍നിന്ന് ശുദ്ധമായ ഗംഗ ഉയരുന്നു. ഗംഗാദേവി എന്നാല്‍, കുണ്ഡലിനീശക്തിയാണ്. കുണ്ഡലിനീശക്തി മൂലാധാരത്തില്‍നിന്ന് സഞ്ചാരം തുടങ്ങി സഹസ്രാരത്തിലെത്തുമ്പോള്‍ അമൃതവര്‍ഷമുണ്ടാകുന്നു. അതിന്റെ പ്രവാഹമാണ് ഗംഗാപ്രവാഹം. ശിവന്‍ ഗംഗയെ ജടയില്‍ ഒളിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുന്നതിന് പിന്നിലുള്ള തത്ത്വം ഇതാണ്.
ശ്മശാനവാസിയായ ശിവന്‍ വെറും പ്രാകൃതനല്ലേ എന്ന് ചിലര്‍ സംശയിക്കാം. ശിവന്‍ ശ്മശാനവാസിയെണെന്ന് പറയുന്നതിന് പിന്നിലും ഒരു തത്ത്വമുണ്ട്. മനുഷ്യന്റെ എല്ലാ ഭൗതികമോഹങ്ങളും അതിനുപാധിയായ ശരീരവും എരിഞ്ഞടങ്ങുന്ന സ്ഥലമാണ് ശ്മശാനം. അവിടെ ആനന്ദനൃത്തം ചവിട്ടുന്നവനാണ് ശിവന്‍. ദേഹത്തോടുള്ള അഭിനിവേശം ജ്ഞാനാഗ്‌നിയില്‍ എരിഞ്ഞു ചാമ്പലാകുമ്പോള്‍ നമ്മളില്‍ സ്വാഭാവികമായി നിറയുന്നതാണ് ആനന്ദം.
ശിവന്‍ വൈരാഗിയാണ്. വൈരാഗ്യമെന്ന് കേള്‍ക്കുമ്പോള്‍ ലോകത്തോടുള്ള വെറുപ്പെന്ന് ധരിച്ചേക്കാം. അതല്ല അതിനര്‍ഥം. ആസക്തി ഇല്ലാതിരിക്കുന്നതാണ് വൈരാഗ്യം. ശരിയായ വൈരാഗ്യം വളര്‍ത്തിയെടുത്തില്ലെങ്കില്‍
നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കിന്‍തുമ്പത്തായിരിക്കും. ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായിമാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കില്‍ നമ്മളില്‍ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാന്‍ ഒരു ലോകവസ്തുവിനും കഴിയില്ല.
ഭസ്മഭൂഷിതനും ശ്മശാനവാസിയുമായ ശിവന്‍ ആ തത്ത്വമാണ് പഠിപ്പിക്കുന്നത്. പരമശിവനില്‍ നിറഞ്ഞുവിളങ്ങുന്ന ജ്ഞാനവും വൈരാഗ്യവും നമ്മിലും ഉണരട്ടെ.
*അമ്മ*
(സദ്ഗുരു -
ശ്രീ മാതാ അമൃതാനന്ദമയി ദേവി )

No comments:
Post a Comment