Tuesday, February 04, 2020

വേദാനുക്രമമനുസരിച്ച് അഞ്ച് ശാന്തി മന്ത്രങ്ങളാണുള്ളത്. പത്ത് ശാന്തി പാഠങ്ങള്‍ ഉള്ളതായും പറയുന്നു. അഞ്ച് ശാന്തിപാഠങ്ങള്‍ഉള്‍ക്കൊള്ളുന്നവാക്യം ''വാക് പൂര്‍ണ്ണ-സഹനാപ്യായന്‍, ഭദ്രം.കര്‍ണ്ണേഭിരേവച'' ഉപനിഷത് പഠനാരംഭത്തിലും അവസാനത്തിലും ഗുരുവും ശിഷ്യനും ചേര്‍ന്ന് ചൊല്ലുന്നത്. സ്മൃതികള്‍ സാമൂഹിക, ധാര്‍മ്മിക, ഗാര്‍ഹികാചാരങ്ങളുടെ നിയമാവലികളാണ് സ്മൃതികള്‍. പെരുമാറ്റച്ചട്ടങ്ങളെ പ്രതിപാദിക്കുന്നു. ഒരു പ്രത്യേക കാലഘട്ടത്തിലെ സാമൂഹികാചാരങ്ങളെ സംബന്ധിച്ചവയാണ് സ്മൃതികള്‍. അവമാറ്റത്തിന് വിധേയങ്ങളാണ്. വേദങ്ങള്‍ സനാതന നിത്യസ്ത്യങ്ങളാണ്. അവമാറ്റത്തിനു വിധേയമല്ല.സ്മൃതികളില്‍ പ്രഥമസ്ഥാനം മനുസ്മൃതിയ്ക്കാണ്. യാജ്ഞവല്‍ക്യസ്മൃതി, പരാശരസ്മൃതി, ആപഡ്തബ സ്മൃതി, വസിഷ്ഠസ്മൃതി തുടങ്ങിയ മറ്റ് സ്മൃതികളുമുണ്ട്

No comments: