Tuesday, February 04, 2020

ബ്രഹ്മ ദർശനത്തിനു വഴികൾ ഏതെല്ലാം ആണ് ?
ബ്രഹ്മാവ് ഋഷികളോട് പറഞ്ഞു
ശ്രദ്ധ ,തപസ്സ് ,യോഗം ഇവയാണ് ബ്രഹ്മ ദർശനത്തിനു ഉളള മാർഗങ്ങൾ
അതിൽ തന്നെ യോഗം ഭക്തിയോഗം ,കർമ്മ യോഗം ,ജ്ഞാനയോഗം എന്ന് മൂന്നുവിധത്തിൽ .
യോഗികൾ പരമപുരുഷനെ സകളനായും നിഷ്‍കളനായും ദർശിക്കുന്നു
തപസ്‌വികളായവർ സകളനായി ദർശിക്കുന്നു
ഭക്തന്മാർ അവരവർക്കു ഇഷ്ടമുള്ള ദേവതാ രൂപത്തിൽ ദർശിക്കുന്നു .
യോഗവും ഭക്തിയും ഒന്ന് ചേർന്നാൽ ബ്രഹ്മദർശനം എളുപ്പം ആകുന്നു .
എന്നാൽ ഭക്തി ആയാലും ജ്ഞാനം ആയാലും ശ്രദ്ധ യില്ലെങ്കിൽ ഒരിക്കലും ബ്രഹ്മ ദർശനം സാധ്യമാവുകയില്ല
ദീക്ഷ കൊണ്ട് കിട്ടുന്നത് ശ്രദ്ധയാണ് .
പദ്മ പുരാണം.
ബ്രഹ്മലോക പ്രാപ്തി സാധ്യമാണോ ?
പുരുഷന്മാരും സ്ത്രീകളും വർണാശ്രമികളും മനസ്സാ വാചാ കർമ്മണാ അഹങ്കാരം ,മോഹങ്ങൾ ,അസൂയ ക്ഷുദ്ര കർമങ്ങളും വെടിഞ്ഞു ജിതേന്ദ്രിയരായി ബ്രഹ്മ ഭക്തരായി സ്വധർമ്മം അനുസരിച്ചു ജീവിച്ചാൽ ബ്രഹ്മലോകം പൂകാം
മഹർഷി പുലസ്ത്യൻ
142 ശാന്തിപർവ്വം
335 . നാരായണീയം - നാരദൻ ശ്വേതദ്വീപ് സന്ദർശിക്കുന്നു -
ഭീഷ്മൻ പറഞ്ഞു : “ രണ്ടു പാദങ്ങൾ ഉളളവ രിൽ ശ്രേഷ്ഠനായ മഹർഷിവര്യൻ ( നാരദൻ ) നരാഗൃയനായ നാരായണന്റെ വാക്കുകേട്ട് , ജഗത്തിന്റെ ഹിതത്തിനായി നാരായണനോട് ഇപ്രകാരം പറഞ്ഞു .
" നാരദൻ പറഞ്ഞു : “ ഭവാൻ ആത്മപ്രഭാവ ത്താൽ നാലു രൂപത്തിൽ ധർമ്മൻ ഗൃഹത്തി ൽ പിറന്നുവല്ലോ . അത് എന്തിനായിട്ടാണ് ? ഞാൻ ഇപ്പോൾ അതോർത്ത് അങ്ങ യുടെ മഹത്ത്വം കാണുന്നതിന്നുവേണ്ടി , ലോകരുടെ ഹിതത്തിന്നുവേണ്ടി , ഭവാൻ പ്രകൃതിയുടെ സാരം ഗ്രഹിക്കു വാൻ , ശരിയായ രൂപം ഗ്രഹി ക്കുവാൻ ഇതാ പോകുന്നു . ( ശ്വേതദ്വീപിലേക്ക് പോകുന്നു ) .
ഞാൻ എല്ലായ്പോഴും എന്നേക്കാൾ മൂത്തവ രെ വന്ദിക്കുന്നവനാണ് . ഞാൻ ഒരിക്കലും അന്യന്റെ രഹസ്യം വെളിച്ചത്താക്കുന്നവനല്ല . അല്ലയോ , പ്രപഞ്ചകർത്താവേ ! ഞാൻ വേദ ങ്ങൾ ശ്രദ്ധാപൂർവ്വം പഠിച്ചിട്ടുണ്ട് . ഞാൻ കഠിനമായി തപസ്സുചെയ്തിട്ടുണ്ട് . ഞാൻ ഒരിക്കലും വ്യാജം പറഞ്ഞിട്ടില്ല . വേദത്തിൽ പറഞ്ഞപ്രകാരം ഞാൻ നാലുകൂട്ടം വർജ്യ ങ്ങളെ വർജ്ജിച്ചിട്ടുളളവനാണ് . ( നാലുവർ ജ്ജ്യങ്ങൾ കൈയ് , കാല് , വയറ് , ഉൽപ്പാദ നേന്ദ്രിയം ഇവയാലുളള അന്യായ പ്രവൃത്തി കൾ) ചീത്തകർമ്മങ്ങളിൽനിന്ന് കൈയിനെ രക്ഷിക്കുക , ചീത്തസ്ഥലത്ത് ചവിട്ടാതെ , അനർഹമായേടത്ത് കയറാതെ കാലിനെ രക്ഷിക്കുക , അന്യന്റെ അനർഹമായ ആഹാ രം കഴിക്കുന്നതിൽനിന്നും ഭക്ഷണക്കൊതി മൂലം അപഹരിച്ചു ' ഭക്ഷിക്കുന്നതിൽനിന്നും വയറിനെ രക്ഷിക്കുക , അന്യായമായും പര സ്ത്രീസംഗത്തിൽനിന്നും ഉൽപ്പാദനേന്ദ്രിയ ത്തെ രക്ഷിക്കുക . ) ശത്രുക്കളോടും മിത്രങ്ങ ളോടും ഞാൻ സമഭാവനയുളളനാണ് .
ആദിദേവനെ ആശ്രയിച്ച് ഏകാന്ത ഭാവ ത്തോടെ എപ്പോഴും സ്വീകരിക്കുന്നവനാണ് . ഇപ്രകാരം ഹൃദയശുദ്ധിവന്ന എനിക്ക് പ്രത്യേ കമായ ഒരു മേന്മ ഇല്ലേ ? ഈയുളളവന്ന് ഈ പ്രപഞ്ചനാഥനെ ശരിയായ രൂപത്തിൽ ഒരു നോക്കു കാണുവാൻ കഴിയുകയില്ലെന്ന് വരുമോ ? എനിക്ക് അതിനുള്ള അർഹതയി ല്ലേ ?

No comments: