🙏. എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം💥
നിർമാല്യം മുതൽ തൃപ്പുക വരെ.
ഉച്ചപ്പൂജക്ക് കണ്ണന്റെ കളഭാലങ്കാരം.( 54).
കണ്ണൻ കാളിയമർദ്ദനം കളഭചാർത്തണിഞ്ഞ് നമ്മുക്ക് തന്നുകൊണ്ടിരിക്കുന്ന ജീവതാവബോധം എന്താണ്.?
കാളിയ ശിരസ്സിൽ പാദം വെച്ച് കാളിയനെ അനുഗ്രഹിച്ചതിന് കാരണം കാളിയൻ ഒരു ശ്രീകൃഷ്ണ ഭക്തനായ മഹർഷിയായിരുന്നതിനാലാണ്.
നാഗപത്നിമാർ അവരുടെ കൃഷ്ണ സ്തുതിയിൽ പറഞ്ഞു.
അതെ കാളിയൻ വൈവസ്വതമന്വ ന്തരത്തിൽ വിന്ധ്യാ ചലത്തിൽ തപസ്സ് ചെയ്തിരുന്ന അശ്വശിര സ്സെന്ന മഹർഷിയായിരുന്നു. അതേ ആശ്രമത്തിൽ വേദശിരസ്സെന്ന മഹർഷിയും തപസ്സ് ചെയ്യാൻ വേണ്ടി വന്നു ചേർന്നു. തന്നെ ശല്യം ചെയ്യാൻ വന്ന വേദശിരസ്സിനെ കണ്ട് അശ്വശിരസ്സിന് കോപം വന്നു. വേദശിരസ്സ് ആശ്രമം വിട്ടു പോകണമെന്ന് അശ്വശിരസ്സ് ധാർഷ്ടിത്തോടെ ലഹള കുട്ടി പറഞ്ഞു.ഇത് കേട്ട് വേദശിരസ്സും കോപിച്ച് " വിന്ധ്യാചലം ആരുടെയും തറവാട്ട് സ്വത്തല്ല, വേണമെങ്കിൽ അങ്ങ് ഇവിടെ നിന്ന് സ്ഥലം വിട്ട് പൊയ്ക്കൊള്ളുക "
രണ്ടു പേരും അന്യോന്യം ശപിച്ചു.സർപ്പത്തെ പോലെ ചീററി കൊണ്ട് കോപം പൂണ്ട് ലഹള കൂട്ടിയ മഹർഷി ശാപത്താൽ കാളിയനായി ദ്വാപരയുഗത്തിൽ പുനർജനിച്ചു.
കാക്കയെ പോലെ കലശൽ കൂട്ടിയ മഹർഷി കാക്കായായി ത്രേതായുഗത്തിൽ വിഷ്ണുഭഗവാന്റെ അനുഗ്രഹത്താൽ ത്രികാലജ്ഞാനിയായി ജനിച്ചു. ഗരുഡ ഭഗവാന് രാമയണം ഉപദേശിച്ചത് രാമഭക്തനായ മഹർഷിയായിരുന്ന ഈ കാക്കയാണ്.
കണ്ണന്റെ കാളിയമർദ്ദന സന്ദേശങ്ങൾ ഇതാണ്.
കോപിക്കരുത്, ലഹള കൂട്ടി സംസാരിക്കരുത്. നദീജലം മലിനമാക്കരുത്. വിഷം ചീറ്റുന്ന സർപ്പം കൊത്തിയാലും, മറ്റെന്ത് പ്രശ്നം വന്നാലും പുഞ്ചിരിയോടുകൂടി നേരിട്ട് പരിഹരിക്കണം.
ആ കാളിയമദ്ദന കണ്ണന്റെ പുഞ്ചിരി നമ്മേ അനുഗ്രഹിക്കട്ടെ. രക്ഷിക്കട്ടെ.
കൃഷ്ണാർപ്പണം.
ചെറുതയൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ.9048205785.

No comments:
Post a Comment