Sunday, February 09, 2020

sanskrit lesson 3

സംസ്‌കൃതി പൂരകം പുത്രീ-: അംബ! അദ്യ വിദ്യാലയേ വാര്‍ഷികോത്സവഃ അഹം ശീഘ്രം ഗച്ഛാമി. (അമ്മേ! ഇന്ന് സ്‌കൂളില്‍ വാര്‍ഷികോത്സവമാണ്. ഞാന്‍ പെട്ടെന്ന് പോകുന്നു) അംബാ - ഭവതീ വാര്‍ഷികോത്സവേ കിം കരോതി? (നീയെന്താണ് വാര്‍ഷികോത്സവത്തിലവതരിപ്പിക്കുന്നത്) പുത്രീ:- പദ്യപാരായണേ അഹം അസ്മി. മമ സഖീ അശ്വതീ നൃത്യേ അസ്തി. ബാലകാഃ നാടകം കുര്‍വ്വന്തി. സഭാകാര്യക്രമസ്യ അവതരണേ മമ ദായിത്വം വര്‍ത്തതേ. (പദ്യപാരായണത്തില്‍ ഞാനുണ്ട്. എന്റെ കൂട്ടുകാരി അശ്വതി നൃത്തം ചെയ്യുന്നുണ്ട്. സഭാ പരിപാടികളുടെ അവതരണത്തിലും എനിക്ക് ഉത്തരവാദിത്വമുണ്ട്) അംബാ:- ഭവതീ കദാ ഗമിഷ്യതി? (നീയെപ്പോഴാണ് പോകുന്നത്) പുത്രീ:- അഷ്ടവാദനേ ഗമിഷ്യാമി (എട്ടു മണിക്കു പോവും) മാതാ:- ദശവാദനേ ഏവ ആഹമാഗമിഷ്യാമി. പിതാ സായംകാലേ കാര്യാലയാത് തത്ര പ്രാപ്‌സ്യതി. (ഞാന്‍ പത്തുമണിക്കേ വരൂ. അച്ഛന്‍ ഓഫീസ് കഴിഞ്ഞ് വൈകിട്ട് എത്തും) പുത്രീ:- അംബേ! മമ മധ്യാഹ്ന ഭോജനം നാവശ്യകം. (അമ്മേ എനിക്കിന്ന് ഉച്ചയൂണ് വേണ്ടാട്ടോ.) അംബാ:- ഭവതു. തര്‍ഹി സിദ്ധാ ഭവതു (ശരി. നീ തയ്യാറായിക്കോളൂ) സപ്തമീ വിഭക്തിയാണ് ഈ സംഭാഷണത്തില്‍ കൂടുതലായി നാം ശ്രദ്ധിക്കേണ്ടത്. താഴെ കൊടുക്കുന്ന പട്ടിക പരിശോധിക്കൂ. സപ്തമീ പുല്ലിംഗത്തില്‍ ഏകവചനം ബഹുവചനം ബാലകേ ബാലകേഷു വൃക്ഷേ വൃക്ഷേഷു കാര്യാലയേ കാര്യാലയേഷു സ്ത്രീ ലിംഗത്തില്‍ ഏക വചനം ബഹുവചനം ബാലികായാം ബാലികാസു ലതായാം ലതാസു നദ്യാം നദീഷു ഏകവചനം നപുംസകത്തില്‍ ബഹുവചനം പുസ്തകേ പുസ്തകേഷു ഗൃഹേ ഗൃഹേഷു ചിത്രേ ചിത്രേഷു മുകുന്ദാഷ്ടകത്തിലെ അടിവരയിട്ട ഭാഗം ശ്രദ്ധിച്ചാല്‍ ഈ വിഭക്ത്യാര്‍ത്ഥം മനസ്സിലാക്കാം. കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി. തുടര്‍ന്നുള്ള വരികളിലെ 'വടപത്രമധ്യേ' 'ഫണാഗ്രരംഗേ' 'ഉലൂഖലേ' എന്നിവിടങ്ങളിലെ പ്രയോഗങ്ങളും പരിശോധിക്കുക. താഴെ കൊടുക്കുന്ന ശ്ലോകം വായിച്ച് ശ്രീകൃഷ്ണന്‍ ഓരോ അംഗത്തിലും എന്തൊക്കെ ധരിക്കുന്നു എന്ന് പറഞ്ഞ് നോക്കുക. എഴുതി നോക്കുക. കസ്തൂരീതിലകം ലലാടഫലകേ, വക്ഷഃ സ്ഥലേ കൗസ്തുഭം, നാസാഗ്രേ നവമൗക്തികം, കരതലേ വേണും, കരേ കങ്കണം സര്‍വ്വാംഗേ ഹരിചന്ദനം ച കലയന്‍, കണ്‌ഠേ ച മുക്താവലിം, ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ, ഗോപാല ചൂഡാമണി!! ഉദാഹരണ വാചകം ശ്രീകൃഷ്ണഃ ലലാടഫലകേ കസ്തൂരിതിലകം ധരതി .
'നവഗ്രഹസ്‌തോത്രം' അര്‍ത്ഥസഹിതം വിവരിക്കുന്നു. നവഗ്രഹസ്‌തോത്രജപം സര്‍വവിഘ്‌നശാന്തിക്കും ഐശ്വര്യം, ആരോഗ്യം, ധനധാന്യ സമ്പല്‍സമൃദ്ധി എന്നിവയ്ക്കും അത്യുത്തമമാണ്. ഈ സ്‌തോത്രം ദ്വിതീയാ വിഭക്തി പഠിക്കുന്നതിന് ഉപകരിക്കും. സൂര്യന്‍ ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം തമോരിം സര്‍വപാപഘ്‌നം പ്രണതോസ്മി ദിവാകരം!! (ചെമ്പരത്തിപൂവിന് സമാനവും കശ്യപമഹര്‍ഷിയുടെ പുത്രനും വിശിഷ്ട ശോഭയോടുകൂടിയതും ഇരുട്ടിന്റെ ശത്രുവും എല്ലാ പാപങ്ങളും ഇല്ലാതാക്കുന്നതുമായ സൂര്യനെ ഞാന്‍ പ്രണമിക്കുന്നു) ചന്ദ്രന്‍ ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവസംഭവം നമാമി ശശിനം സോമം ശഭോര്‍മകുടഭൂഷണം!! (തൈരിന്റെയും ശംഖിന്റെയും മഞ്ഞിന്റേയും ശോഭയുള്ളതും ക്ഷീരസാഗരത്തില്‍നിന്നുദ്ഭവിച്ചതും ശിവന്റെ മകുടത്തിന് അലങ്കാരവുമായ സോമനെ (ഞാന്‍) നമസ്‌കരിക്കുന്നു) അധിക വായനയ്ക്കായി സര്‍വപീഡാഹര നവഗ്രഹസ്‌തോത്രവും വിവരിക്കുന്നു. ഇവിടെ വിശേഷണങ്ങള്‍ പ്രഥമ വിഭക്തിയിലാണ് കൂടുതലും വരുന്നത്. സൂര്യന്‍ ഗ്രഹണാമാദിരാദിത്യോ ലോകരക്ഷണ കാരകഃ വിഷമസ്ഥാനസംഭൂതാം പിഡാം ഹരതു മേ രവിഃ !! ചന്ദ്രന്‍ രോഹിണീശഃ സുധാമൂര്‍ത്തിഃ സുധാഗാത്രഃ സുധാശനഃ വിഷമസ്ഥാന സംഭൂതാം പീഡാം ഹരതു മേ വിധുഃ !! ചൊവ്വ ഭൂമിപുത്രോ മഹാതേജാ ജഗതാം ഭയകൃത് സദാ വൃഷ്ടികൃത് വൃഷ്ടിഹര്‍ത്താ ച പീഡാം ഹരതു മേ കുജഃ!! ബുധന്‍ ഉത്പാതരൂപോ ജഗതാം ചന്ദ്രപുത്രോ മഹാദ്യുതിഃ സൂര്യപ്രിയകരോ വിദ്വാന്‍ പീഡാം ഹരതു മേ ബുധഃ !! ചൊവ്വ ധരണീഗര്‍ഭ സംഭൂതം വിദ്യുത് കാന്തി സമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം!! (ഭൂമിയില്‍നിന്നുണ്ടായതും (ഭൂമി പുത്രന്‍) ഇടിമിന്നലിന്റെ ശോഭയുള്ളതും, ശക്തമായ കയ്യോടുകൂടിയവനും കുമാരനുമായ മംഗളദേവനെ (ഞാന്‍) പ്രണമിക്കുന്നു) ബുധന്‍ പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം!! (കുങ്കുമപ്പൂവിന്റെ മൊട്ടുപോലെ മനോഹരവും രൂപംകൊണ്ട് പ്രതിമപോലെയുള്ളതും, സൗമ്യഗുണങ്ങളോടുകൂടിയവനും ബുദ്ധിയുള്ളവനും ആയ ബുധനെ നമിക്കുന്നു). സൂചനകള്‍ 1. സൂര്യന്റെ ഉദ്ഭവത്തെപ്പറ്റി പല കഥകള്‍ ഉണ്ട്. പുരാണപ്രകാരം കശ്യപന്റെയും അദിതിയുടെയും പുത്രന്‍. രാമായണത്തില്‍ ബ്രഹ്മാവിന്റെ പുത്രനാണെന്ന് കാണുന്നു. 2. ചന്ദ്രന്റെ ഉദ്ഭവത്തെപ്പറ്റിയും അനേകം കഥകളുണ്ട്. ചന്ദ്രന്‍ അനസൂയയില്‍ അത്രിമഹര്‍ഷിയുടെ പുത്രനാണെന്ന് സാധാരണയായി പറഞ്ഞുവരുന്നു. ധര്‍മന്റെയും സൂര്യന്റെയും പുത്രനെന്നും പാലാഴിമഥനത്തില്‍ ഉണ്ടായതാണെന്നും പരാമര്‍ശങ്ങളുണ്ട്. ഇവിടെ അടിവരയിട്ടത് ശ്രദ്ധിച്ച് വായിച്ചാല്‍ വിഭക്തിഭേദവും മനസ്സിലാക്കാം. (ഫോണ്‍: 9447592796)  
   

No comments: