Sunday, February 09, 2020

sanskrit lesson 4

സരസ്വതി : അതുല്യേ! കിം കരോതി ഭവതീ (അതുല്യേ നീ എന്തു ചെയ്യുന്നു) അതുല്യാ: ആഗച്ഛതു, ആഗച്ഛതു. ക: വിശേഷഃ? നൂതനം വസ്ത്രം ധൃതവതീ ഖലു? (വരൂ വരൂ എന്താണ് വിശേഷം? പുതിയ വസ്ത്രം ധരിച്ചിട്ടുണ്ടല്ലൊ) സരസ്വതി: സത്യം. അദ്യ സനാതനസംസ്‌കൃത ഗുരു കുലസ്യ സര്‍ഗ്ഗോത്സവഃ അസ്തി. ആഗമിഷ്യതി കില? (ശരി. ഇന്ന് സനാതന സംസ്‌കൃതഗുരുകുലത്തിന്റെ സര്‍ഗ്ഗോത്സവമാണ്. വരില്ലെ?) ആയില്ല്യാ : ശങ്കര മണ്ഡപേ ഖലു പ്രചലതി. അഹം ഭവിഷ്യാമി. പൂജാ അപി അസ്തി മന്ദിരേ. കിം കിം ആനയാമി? (ശങ്കരമണ്ഡപത്തിലല്ലേ. ഞാന്‍ വരും. പൂജയുമുണ്ടല്ലൊ. എന്തൊക്കെ കൊണ്ടുവരണം) സരസ്വതി : സര്‍വ്വാണി വസ്തു സമീപേഭ്യഃ ഗൃഹേഭ്യഃ ആനയന്തി. (എല്ലാം അടുത്തുള്ള വീടുകളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.) അച്ച്യുതഃ : പുഷ്പാണി ഫലാനി ച ആപണതഃ ആനയതി. (പൂവുകളും പഴങ്ങളും കടയില്‍നിന്നും കൊണ്ടുവരും) സരസ്വതി : പൂജാവസ്തു നീ അര്‍ച്ചകഃ ഗൃഹാദേവ ആനയതി (പൂജക്കുള്ള വസ്തുക്കള്‍ പൂജാരി വീട്ടില്‍നിന്നും കൊണ്ടുവരും) ആയില്യാ : ശങ്കരമണ്ഡപാത് ബഹിഃ മാലിന്യാനി ന ക്ഷിപേത്. (ശങ്കരമണ്ഡപത്തിന് പുറത്ത് മാലിന്യങ്ങള്‍ വലിച്ചെറിയരുത്.) അച്യുതഃ : സത്യം. അഹം വിസ്മൃതവാന്‍. തത്ര ബഹൂനി വാഹനാനി ആഗമിഷ്യന്തി അദ്യ മാര്‍ഗാത് ബഹിഃ സ്ഥാതും മമ ദായിത്വമസ്തി. നമസ്‌തെ. മിലാമഃ (ശരി. ഞാന്‍ മറന്നു. ഇന്നവിടെ ധാരാളം വണ്ടികള്‍ വരും. എനിക്ക് റോഡിന് പുറത്ത് ഉത്തരവാദിത്തമുണ്ട്. ശരി വരട്ടെ) സരസ്വതി: ആം. പുനര്‍മിലാമഃ (ശരി, വീണ്ടും കാണാം.) ഇവിടെ അടിവരയിട്ട ഭാഗം പഞ്ചമി വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. 'അതിങ്കല്‍നിന്ന്' എന്നര്‍ത്ഥം. വിദ്യാലയഃ - വിദ്യാലയാല്‍ ഗ്രാമഃ - ഗ്രാമാല്‍. ശാലാ - ശാലായാഃ ഭവനം - ഭവനാത്. ('തഃ' എന്ന തസില്‍ പ്രയോഗമുപയോഗിച്ചും പഞ്ചമീ വിഭക്ത്യര്‍ത്ഥം മനസ്സിലാക്കാവുന്നതാണ്. വിദ്യാലയ+ തഃ = വിദ്യാലയതഃ വിദ്യാലയ + തഃ = വിദ്യാലയതഃ ലേഖനീ + തഃ = നേഖനീതഃ ഭയാര്‍ത്ഥത്തില്‍ പ്രയോഗിക്കുമ്പോഴും പഞ്ചമീ വിഭക്തിയാണുപയോഗിക്കുക. ഉദാ:- അഹം സിംഹാത് ബിഭേമി. (ഞാന്‍ സിംഹത്തില്‍നിന്ന് (ത്തെ) ഭയം അനുഭവിക്കുന്നു) സഃ തസ്മാത് അധ്യാപകാത് ബിഭേതി (അവന്‍ ആ അധ്യാപകനെ ഭയക്കുന്നു) ഭഗവദ്ഗീതയിലെ ഈ ശ്ലോകങ്ങള്‍ പരിശോധിക്കുക സംഗാത്സഞ്ജായതേ കാമഃ കാമാത് ക്രോധോഭിജായതേ ക്രോധാത് ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതി വിഭ്രമഃ !! സ്മൃതിഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി !! (2 ല്‍ 62, 63) അന്നാത് ഭവന്തി ഭൂതാനി പര്‍ജ്ജന്ന്യാദന്നസംഭവഃ യജ്ഞാത് ഭവതി പര്‍ജ്ജന്യോ- യജ്ഞഃ കര്‍മ്മസമുദ്ഭവഃ !! (3 ല്‍ 14)  

No comments: