Sunday, March 15, 2020

സാമാന്യമായി നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവ്വേദ വഴികൾ. (കൊറോണയുടെ സാഹചര്യത്തിൽ പ്രധാനം)
..............................................................
1. ഇഞ്ചി 1 കഷണം, തുളസിയില 5 എണ്ണം എന്നിവ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
2. നിത്യവും നിർബന്ധമായും വ്യായാമം ചെയ്യുക.
3. ദിവസവും 2 പച്ചനെല്ലിക്ക ചവച്ചരച്ച് തിന്നുക
4. കറികളിൽ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ധാരാളം ചേർക്കുക
5. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അളവ് വളരെയധികം കുറക്കുക
6. ദിവസവും മലശോധന ഉറപ്പു വരുത്തുക, 3 മണിക്കൂറിലൊരിക്കൽ മൂത്ര വിസർജ്ജനം നടത്തുക
7. ആര്യവേപ്പില, തുളസിയില, കടുക് എന്നിവ സാമ്പ്രാണിയോട് ചേർത്ത് ദിവസവും  2 നേരം വീടും പരിസരവും പുകക്കുക
8. മനസ്സ് ചഞ്ചലപ്പെടാതിരിക്കാനും, ശുഭാപ്തി വിശ്വാസം ബലപ്പെടുത്താനുമുള്ള അവനവന് ഏറ്റവും ഉചിതമായ മനോവ്യാപാരങ്ങൾ എന്നും നിർബന്ധമായും ചെയ്യുക (പ്രാർത്ഥന, യോഗ, etc)
9. ദിവസവും 2 നേരം മേൽ കഴുകുക, നാല്പാമരം വെന്താറിയ വെള്ളം ഏറ്റവും ഉചിതം.
10. ദഹനക്കേട് വരാൻ സാധ്യതയുണ്ടെന്ന് അവനവന് നിശ്ചയമുള്ള ഭക്ഷണ സാധനങ്ങൾ കുറക്കുക, വിശപ്പനുസരിച്ച് മാത്രം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.

No comments: