Tuesday, April 17, 2018

ശ്രീമദ് ഭാഗവതം 11-ാം സ്‌കന്ധത്തില്‍ 25-ാം അധ്യായത്തില്‍ ഭഗവാന്‍ തന്നെ ഉദ്ധവരോട് വിവരിക്കുന്നു. (ശ്ലോ: 24)
1) ജ്ഞാനം ''മന്നിഷ്ഠം നിര്‍ഗുണം സ്മൃതം''
ഭഗവത്തത്ത്വത്തെപ്പറ്റിയുള്ള ജ്ഞാനമാണ് നിര്‍ഗുണമായ ജ്ഞാനം. നാം ഭഗവാനെപ്പറ്റി അറിയാന്‍ ആരംഭിക്കുമ്പോള്‍ നിര്‍ഗുണമായ ജ്ഞാനത്തിന്റെ തുടക്കമായി.
(2) നിവാസം-താമസിക്കുന്ന സ്ഥലം- (ശ്ലോ.25) 
മന്നികേതംതു നിര്‍ഗുണം-
ഭഗവാന്‍ അവതാരങ്ങളെടുത്ത് ലീലകള്‍ ആടിയ മഥുര, അയോധ്യ, വൃന്ദാവനം, ദ്വാരക മുതലായ സ്ഥലങ്ങളില്‍ ഭഗവാന്‍ അവതാരങ്ങള്‍ക്കു മുന്‍പും അവതാരകാലത്തിനുശേഷവും അധിവസിക്കുന്നുണ്ട്. നമ്മുടെ മാംസ ചക്ഷുസ്സിന് കാണാന്‍ കഴിയില്ല. അവിടങ്ങളിലെല്ലാം ഭഗവാന്റെ ക്ഷേത്രങ്ങളുമുണ്ട്. അത്തരം ക്ഷേത്രപരിസരങ്ങളാണ് നാം താമസിപ്പിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ നമ്മുടെ വാസസ്ഥാനം നിര്‍ഗുണാവസ്ഥയില്‍ ആയിത്തീരുന്നു
(3) കാരകഃ-പ്രവര്‍ത്തിക്കുന്നവന്‍
''മദപാത്രയഃ നിര്‍ഗുണഃ'' (ശ്ലോ-26)
എന്തു പ്രവര്‍ത്തിക്കുമ്പോഴും ഭഗവാനെ ആശ്രയിച്ചുകൊണ്ട് -ഭഗവാനെ മാത്രം ശരണം പ്രാപിച്ചുകൊണ്ട്- ഞാന്‍ ചെയ്തു എന്ന് അഹങ്കരിക്കാതെ ചെയ്യുക. അതാണ് നിര്‍ഗുണമായ പ്രവര്‍ത്തനം.
(4) ശ്രദ്ധാ- മനസ്സിന്റെ ഏകാഗ്രതയും, വിശ്വാസവും (ശ്ലോ.27)
''മത്സേവായാംതു നിര്‍ഗുണ''
നമ്മുടെ ശ്രദ്ധ- ഭഗവാനെ സേവിക്കുക എന്ന ഭഗവത് കാര്യത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഭഗവാന്റെ കഥാനാമങ്ങള്‍ കേള്‍ക്കുക, കീര്‍ത്തിക്കുക, രൂപം ധ്യാനിക്കുക, ഭഗവദ് ഭക്തന്മാരെ ശുശ്രൂഷിക്കുക, ഭഗവാനെ പൂജിക്കുക, ക്ഷേത്രം ശുചീകരിക്കുക, ഭക്തന്മാരോടു കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ഭാഗവതം, ഗീത മുതലായ ഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കുക മുതലായവയില്‍ ശ്രദ്ധ നിലനിര്‍ത്തുക.
(5) ആഹാര്യം- നാം ഭക്ഷിക്കുന്ന വസ്തുക്കള്‍-(ശ്ലോ.28)
''ച''ശബ്ദാന്‍= മന്നിവേദിതം നിര്‍ഗുണം (വ്യാഖ്യാനം)
ഭഗവാന് നിവേദിച്ച വസ്തുക്കള്‍ മാത്രം ഭക്ഷിക്കുക.
രജോഗുണം വര്‍ധിപ്പിക്കുന്നതും തമോഗുണം വര്‍ധിപ്പിക്കുന്നതുമായ വസ്തുക്കള്‍ ഭഗവാന് നിവേദിക്കാന്‍ പാടില്ല എന്ന് ശാസ്ത്രങ്ങള്‍ വിധിക്കുന്നു. സാത്ത്വികമായ വസ്തുക്കള്‍-പഴം പാല്‍ മുതലായവയും അവയുടെ ഉത്പന്നങ്ങളും മാത്രം ഭഗവാന് നിവേദിച്ച്, നിര്‍ഗുണ നിഷ്ഠമായി മാറ്റിയതിനുശേഷം ഭക്ഷിക്കുക- അതാണ് നിര്‍ഗുണമായ ആഹാരം.
(6) സുഖം (ഗീ.14-26)
നിര്‍ഗുണം മദപാശ്രയം (ശ്ലോ.29) ഭഗവാനെ-ഭഗവദ് വിഗ്രഹത്തെ, കാണുക, പൂജിക്കുക, നമസ്‌കരിക്കുക, കീര്‍ത്തിക്കുക, അവതാര-ലീലകള്‍ കേള്‍ക്കുക മുതലായവ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ആനന്ദമാണ് നിര്‍ഗുണമായ ആനന്ദം-സുഖം, ആ സുഖം ജീവാത്മാവിനാണ് കിട്ടുന്നത്. സാത്ത്വിക-രാജസ താമസ-സാത്ത്വിക സുഖങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്കു മാത്രം ലഭിക്കുന്നു.
ഭഗവാന്‍ (ഗീ-14-26) പറയുന്നത്- ഈ രീതിയില്‍- നിര്‍ഗുണ ഭാവത്തിന്റെ പരിപൂര്‍ണാവസ്ഥയില്‍ എത്തിയ മനുഷ്യന്‍- ഉത്തമഭക്തന്‍.
ഏതാന്‍ ഗുണാന്‍ സമതീത്യ (14-26)
ത്രിഗുണഭാവങ്ങളെ നിഷ്പ്രയാസം അതിക്രമിക്കും, ഈ ഭൗതിക പ്രപഞ്ചത്തിന് അപ്പുറത്ത് എത്തിച്ചേരും. പ്രപഞ്ചം ആകെ ഭഗവാന്‍ ചൈതന്യത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നു മനസ്സിലാക്കും. മാത്രമല്ല-
ബ്രഹ്ഭൂയായ കല്‍പതേ (14-26)
ജീവിച്ചിരിക്കെ തന്നെ ഭഗവാന്റെ ബ്രഹ്മഭാവത്തില്‍ ഉള്‍ക്കൊള്ളുന്ന ജീവാത്മാവായി, ഗുണത്തില്‍ ഭഗവാനോടു തുല്യനായിത്തീരുന്നു- ''ജീവന്‍ ഏവ'' ജീവിച്ചിരിക്കെത്തന്നെ ഈ അവസ്ഥയില്‍ എത്തും എന്ന് ശ്രീശങ്കരാചാര്യരും പറയുന്നു.
ഏതാന്‍ ഗുണാന്‍ സമതീത്യ (14-26)
ത്രിഗുണഭാവങ്ങളെ നിഷ്പ്രയാസം അതിക്രമിക്കും, ഈ ഭൗതിക പ്രപഞ്ചത്തിന് അപ്പുറത്ത് എത്തിച്ചേരും. പ്രപഞ്ചം ആകെ ഭഗവാന്റെ ചൈതന്യത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നു മനസ്സിലാക്കും. മാത്രമല്ല-
ബ്രഹ്ഭൂയായ കല്‍പതേ (14-26)
ജീവിച്ചിരിക്കെ തന്നെ ഭഗവാന്റെ ബ്രഹ്മഭാവത്തില്‍ ഉള്‍ക്കൊള്ളുന്ന ജീവാത്മാവായി, ഗുണത്തില്‍ ഭഗവാനോടു തുല്യനായിത്തീരുന്നു- ''ജീവന്‍ ഏവ'' ജീവിച്ചിരിക്കെത്തന്നെ ഈ അവസ്ഥയില്‍ എത്തും എന്ന് ശ്രീശങ്കരാചാര്യരും പറയുന്നു...janmabhumi

No comments: