Friday, April 20, 2018

സദാ പരമാത്മാവിനെത്തന്നെ ധ്യാനിക്കുന്നതുകൊണ്ട് സ്വാനന്ദംകൊണ്ട്( ആത്മാനന്ദംകൊണ്ട്) സന്തുഷ്ടനും, മറ്റെല്ലാം മറന്നക്കുവനുമായ പുരുഷന്‍ നിത്യാനന്ദം അനുഭവിച്ചുകൊണ്ട് ആത്മസുഖപ്രകാശത്തോടെ ജീവന്മുക്തനായി കഴിയുന്നു. ആ നിലയിലിരിക്കുന്നവന്‍ ജലമില്ലാത്ത സമുദ്രം പോലെയായിത്തീരുന്നു.
ഏവം സദാ ജാതപരാത്മ ഭാവനഃ  
സ്വാനന്ദതുഷ്ടഃ പരിവിഷ്ടതാഖിലഃ
ആസ്‌തേ സ നിത്യാത്മസുഖപ്രകാശകഃ 
സാക്ഷാദ്വിമുക്തോചലവാരി സിന്ധുവല്‍.50
ഇപ്രകാരം സദാ പരമാത്മാവിനെത്തന്നെ ധ്യാനിക്കുന്നതുകൊണ്ട് സ്വാനന്ദംകൊണ്ട്( ആത്മാനന്ദംകൊണ്ട്) സന്തുഷ്ടനും, മറ്റെല്ലാം മറന്നക്കുവനുമായ പുരുഷന്‍ നിത്യാനന്ദം അനുഭവിച്ചുകൊണ്ട് ആത്മസുഖപ്രകാശത്തോടെ ജീവന്മുക്തനായി കഴിയുന്നു. ആ നിലയിലിരിക്കുന്നവന്‍ ജലമില്ലാത്ത സമുദ്രം പോലെയായിത്തീരുന്നു. 
ഏവം സദാഭ്യസ്തസമാധിയോഗിനോ 
നിവൃത്തസര്‍വ്വേന്ദ്രിയഗോചരസ്യ ഹി
വിനിര്‍ജ്ജിതാശേഷരിപോരഹം സദാ 
ദൃശ്യോ ഭവേയം ജിതഷഡ്ഗുണാത്മനഃ. 51
ഇപ്രകാരം സദാ സമാധിയോഗത്തെ ശീലിച്ചിരിക്കുന്നവനും, സര്‍വ്വ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നും നിവര്‍ത്തിച്ചവനും, കാമക്രോധാദി ആറുശത്രുക്കളെ ജയിച്ചവനും, ജനനമരണാദി ആറ് ഭാവങ്ങളില്ലാത്തവനുമായ മനുഷ്യന് എപ്പോഴും എന്നെ കാണാന്‍ സാധിക്കുന്നു. 
ധ്യാതൈ്വവമാത്മനമഹര്‍ന്നിശം മുനിസ്തിഷ്‌ഠേല്‍ 
സദാ മുക്തസമസ്തബന്ധനഃ
പ്രാരബ്ധമശ്‌നന്നഭിമാനവര്‍ജ്ജിതോ മയ്യേവ 
സാക്ഷാല്‍ പ്രവിലീയതേ തതഃ. 52
ഈവിധത്തില്‍ രാത്രിയും പകലും ആത്മാവിനെത്തന്നെ ധ്യാനിച്ചുകൊണ്ട് മുനിയായിരുന്ന്, പ്രപഞ്ചകാര്യങ്ങളിലുള്ള ബന്ധമെല്ലാം വിട്ട് അഭിമാനം വര്‍ജ്ജിച്ച് പ്രാരബ്ധം അനുഭവിച്ചുകൊണ്ടിരുന്നാല്‍ അവസാനം എന്നില്‍ തന്നെ ലയിച്ചുചേരും.
കുറിപ്പ്- ജീവന്മുക്തനായാലും പ്രാരബ്ധവശാലുണ്ടായ ശരീരത്തില്‍ തന്നെ ഇരിക്കണം. മുജ്ജന്മങ്ങളില്‍ നിന്നുംകൊണ്ടുവന്ന കര്‍മ്മഫലങ്ങളാകുന്ന പ്രാരബ്ധം അനുഭവിച്ചുകൊണ്ടിരിക്കണം. ഈ പ്രാരബ്ധം അനുഭവിച്ചുതീരുമ്പോള്‍ ശരീരം ഉപേക്ഷിച്ചിട്ട് പരമാത്മാവില്‍ വിലയം പ്രാപിക്കും. പിന്നെ ജനനമില്ല. 
(ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് ലേഖകന്‍

No comments: