Wednesday, April 04, 2018

നവരത്ന മോതിരം അതിന്റെ ഭംഗി കൊണ്ടും അസ്ട്രോല്ലജിക്കൽ ബെനെഫിറ്റ് കൊണ്ടും വളരെയധികം പ്രാധാന്യം അർഹിക്കുന്നു ഇന്ന് ഇന്ത്യയിൽ.
ജ്യോതിഷ സംബന്ധമായ പരിഹാരങ്ങൾക്ക് സാധാരണയായി രാശി ചക്രം അനുസരിച്ചോ ജന്മനക്ഷത്ര കല്ലുകളോ അല്ലെങ്കിൽ നവരത്ന മോതിരമോ ധരിക്കുന്നു. നവരത്ന എന്നത് ഒരു സംസ്കൃത വാക്കാണ്‌. നവ എന്നാൽ 9 എന്നും രത്ന എന്നാൽ കല്ല് എന്നുമാണ് അർത്ഥം.
ഇതിന്റെ 9 കല്ലുകളും 9 ഗ്രഹങ്ങളെ സൂചിപ്പിക്കുന്നു.
Ruby (മാണിക്യം): സൂര്യ ഗ്രഹം
Pearl ( മുത്ത്‌) : ചന്ദ്ര ഗ്രഹം
Red Coral (ചുവന്ന പവിഴം): ചൊവ്വാ ഗ്രഹം
Emerald (മരതകം) : ബുധഗ്രഹം
Yellow sapphire (പുഷ്യരാഗം) : വ്യാഴഗ്രഹം
Diamond (വൈരം): ശുക്രഗ്രഹം
Blue sapphire ( ഇന്ദ്രനീലം) : ശനിഗ്രഹം
Hessonite (ഗോമേധികം ) : രഹു
Cat's eye (വൈഡൂര്യം ) : കേതു

നവരത്ന മോതിരം ധരിക്കുന്ന ഒരു വ്യക്തിക്ക് ഐശ്വര്യങ്ങളും അഭിവൃദിയും ലഭിക്കുന്നു എന്ന് മാത്രമല്ല ആ വ്യക്തിക്ക് എതിരെ വരുന്ന എല്ലാ നെഗറ്റീവ് ശക്തികളെയും ഒഴിവാക്കാൻ അത് സഹായിക്കും എന്നതാണ് വിശ്വാസം . ഇന്ന് നവരത്നത്തിൽ തീർത്ത മോതിരം മാത്രമല്ല നെക്ക്ലസ് , കമ്മൽ , വളകൾ , ..... ഇവയെല്ലാം തന്നെ കടകളിൽ ലഭ്യമാണ്.
എല്ലാവർക്കും സുപ്രഭാതം നേരുന്നു....
K

No comments: