“ആജ്ഞാഭയസംശയാത്മഗുണസങ്കല്‌പോ ബന്ധ:”
ആജ്ഞ, ഭയം, സംശയം തുടങ്ങിയ സങ്കല്‌പങ്ങളും ബന്ധങ്ങളായിത്തന്നെയാണ് വ്യവഹരിക്കുന്നത്. ദേഹാഭിമാനം കൊണ്ടുതോന്നുന്ന “ഞാന്‍ വലിയവന്‍” എന്ന ചിന്തയുടെ സന്തതിയാണ് ആജ്ഞ. ദേഹാഭിമാനം തന്നെ ബന്ധമായ സ്ഥിതിക്ക് ആജ്ഞയുടെ കാര്യം പറയേണ്ടതുമില്ലല്ലോ. ഭയമുണ്ടാകുന്നതും ശരീരബോധത്താലാണ്. നഷ്‌ടബോധമോ അതിന്റെ വിശാലാര്‍ത്ഥത്തിലുള്ള മറ്റ് വികാരസംയോഗങ്ങളോ ആണ് ഭയമായി രൂപാന്തപ്പെടുന്നത് ആത്മാവിനെ സംബന്ധിച്ചിടത്തോളം അതിന് നഷ്‌ടബോധത്തിന്റെ കാര്യമില്ല. ആത്മാവിന്റെ കാര്യത്തില്‍ നേടാനും നഷ്‌ടപ്പെടാനും ഒന്നുമില്ല. അതിനെ യാതൊരു വസ്‌തുവിനും യാതൊരുതരത്തിലും പീഡിപ്പിക്കുവാനും സാധ്യമല്ല. കാരണം അതിനുതന്നെയാണ് സര്‍വത്തിന്റെയും അധീശത്വം. ആത്മാവിനെ സംബന്ധിച്ചിടത്തോളം അതിന് ദൈ്വതഭാവമില്ലതന്നെ. അതിനാല്‍ ആരില്‍നിന്ന് ഭയമുണ്ടാകണം എന്നതും പ്രസക്തമായ ചോദ്യമായി അവശേഷിക്കും. സംശയത്തിന്റെ ഉറവിടം മിഥ്യാബോധമാണ് മിഥ്യാബോധത്തിന്റെ അന്തിമഫലമായി തികഞ്ഞ അജ്ഞാനത്തിന്റെ കെട്ടുപാടുകളിലേക്കാണ് ജീവന്‍ വലിച്ചെറിയപ്പെടുന്നത്. അജ്ഞാനത്തിന്റെ സാന്നിധ്യത്തില്‍ മുന്നോട്ടുവരുന്നതാണ് സംശയം. അപ്പോള്‍ ആത്യന്തികമായ ഉണ്മയേയും അതിന്റെ ലക്ഷണങ്ങളേയും സംശയിക്കുമെന്നത് സ്വാഭാവികം മാത്രമാണല്ലോ. “സംശയാത്മാവിനശ്യതി” എന്ന ഗീതാവചനം ഇതിന് ഉറപ്പ് നല്‍കുന്നു. സംശയിക്കുന്ന ജീവാത്മാവിന് നാശം സംഭവിക്കുന്നുവെന്നത് നിസ്‌തര്‍ക്കമാണ്...
punyabhumi

No comments:
Post a Comment