ചാക്രിക പുനരാവർത്തനത്തെ കുറിച്ച് യോഗവാസിഷ്ഠത്തിൽ പരാമർശിക്കുന്ന ഭാഗം താഴെ വിവരിക്കുന്നു..... ..
കാക ഭൂസുണ്ട ഉപാഖ്യാനം
വസിഷ്ഠനോട് കാക ഭൂസുണ്ട മഹർഷി പറയുന്നു ,
ഹേ വസിഷ്ഠാ അങ്ങയുടെ എട്ടാമത്തെ ജന്മമാണിത് . അങ്ങ് എന്നെ കാണാൻ വരും എന്നുള്ളത് ഈയുള്ളവന് നേരത്തെ തന്നെ അറിയാം ..
വസിഷ്ഠൻ ശ്രീ രാമ ചന്ദ്രനോട് പറഞ്ഞു ..
ഹേ ശ്രീ രാമചന്ദ്രാ അദേഹഹത്തിന്റെ അനുഭവങ്ങൾ ആശ്ചര്യങ്ങളിൽ വെച്ച് ആശ്ചര്യം എന്ന് മാത്രമേ പറയാൻ സാധിക്കൂ .. ജീവൻ മുക്തനായ ആ പക്ഷി ശ്രേഷ്ഠൻ . കൂർമ്മാവതാരം അഞ്ചു പ്രാവശ്യം നടന്നതായി കണ്ടിട്ടുണ്ട് . പന്ത്രണ്ടു പ്രാവശ്യം പാൽ സമുദ്രം കടയുന്നതു കണ്ടിട്ടുണ്ട് .. ഹിരണ്യാക്ഷൻ ഭൂമിയെ പാതാളത്തിലേക്കു കൊണ്ട് പോയത് മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ട് . ഭാർഗ്ഗവ രാമാവതാരം ആറു പ്രാവശ്യവും ബുദ്ധാവതാരം നൂറു പ്രാവശ്യവും കണ്ടിട്ടുണ്ട് . അത് പോലെ ശ്രീ പരമേശ്വരന്റെ ത്രിപുര ദഹനം മുപ്പതു പ്രാവശ്യം കണ്ടിട്ടുണ്ട് . എന്നാൽ വീര ഭദ്രന്റെ ദക്ഷാദ്വര ദംസനം രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ . . പരമേശ്വരൻ കോപിച്ചു ഇന്ദ്രനെ കൊന്നതും അര്ജുനനോട് യുദ്ധം ചെയ്തതും പല പ്രാവശ്യം കണ്ടിട്ടുണ്ട് . . യുഗം തോറും മനുഷ്യരുടെ ബുദ്ധിക്ക് വീര്യം ഏറിയും ചുരുങ്ങിയും വരുന്നത് കൊണ്ട് വേദങ്ങളുടെ അംഗങ്ങളുടെ പാഠങ്ങളും ക്രിയകളും പലപ്പോഴും പല രൂപത്തിൽ മാറി മാറി സംഭവിക്കുന്നത് കണ്ടിട്ടുണ്ട് .. എന്ന് വേണ്ട ഹേ രാമചന്ദ്രാ ആ കാക ശ്രേഷ്ഠൻ പറഞ്ഞ കാര്യങ്ങളെ കേട്ട് ഞാൻ അത്ഭുതം കൊണ്ട് സ്തബ്ധനായി .. ...

വൃക്ഷ ലതാദികൾ തീരെയില്ലാത്ത കല്ലും മണ്ണും മാത്രമായുള്ള ഭൂമിയെയും പർവ്വതങ്ങൾ കേവലമില്ലാത്ത സമതലം മാത്രമായ ഭൂമിയെയും വളരെ കാലം ഭസ്മം മാത്രമായ ഭൂമിയെയും അദ്ദേഹം കണ്ടിട്ടുണ്ട് .. അഗസ്ത്യ മഹർഷി ഇല്ലാതിരുന്ന കാലം ഓർമ്മയുണ്ട് .. അക്കാരണത്താൽ തന്നെ വിന്ധ്യാ പർവ്വതം വളർന്നു ലോകം മുഴുവൻ നിറഞ്ഞതായും ഓർമ്മയുണ്ട് ... മദ്യപാനം ചെയ്യുന്ന ബ്രാഹ്മണരും മദ്യപാനം ചെയ്യാത്ത ശൂദ്രരും ഉണ്ടായിരുന്ന കാലം ഓർമ്മയുണ്ട് അദ്ദേഹം ചോദിക്കുകയാണ് കുറച്ചു മുൻപ് കഴിഞ്ഞു പോയ സംഗതികൾ ആർക്കാണ് ഓർമയുണ്ടാവാത്തതെന്നു .....
സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ ലഘു യോഗവാസിഷ്ഠത്തിൽ നിന്ന് ....
No comments:
Post a Comment