ശ്രീരുദ്ര ഉവാച നിത്യേനൈമിത്തികേചൈവസംഹാരേ പ്രാകൃതേതഥാ ശക്തയോമമവിദ്യന്തേ ദേവദേവമമ പ്രഭോ ആത്യന്തികേതുസംഹാരേമമശക്തിര്‍ന വിദ്യതേ മഹദ്ദുഃഖംമമൈതത്തുതേനത്വാംപ്രാര്‍ഥയാമ്യഹം രുദ്രന്‍ പറഞ്ഞു: നിത്യവും നൈമിത്തികവും പ്രാകൃതികവുമായ സംഹാരം നിര്‍വഹിക്കുവാന്‍ ഞാന്‍ ശക്തനാണ്. പക്ഷേ, ആത്യന്തികമായ സംഹാരം നിര്‍വഹിക്കുവാനുള്ളശക്തി എനിക്കില്ല. ഇതെനിക്കുള്ള വലിയ ദുഃഖമാണ്. ഈ ദുഃഖം നീങ്ങാനായി ഞാന്‍ അങ്ങയെ പ്രാര്‍ത്ഥിക്കുന്നു ശ്രീബൃഹസ്പതിരുവാച ശ്രീമദ്ഭാഗവതംതസ്മാ അപി നാരായണോദദൗ സതുസംസേവനാദസ്യജിഗ്യേചാപിതമോഗുണം കഥാ ഭഗവതീതേന സേവിതാവര്‍ഷമാത്രതഃ ലയേത്വാത്യന്തികേതേനാവാപശക്തിംസദാശിവഃ ബൃഹസ്പതി പറഞ്ഞു: ശ്രീനാരായണന്‍ രുദ്രന്റെ പ്രാര്‍ത്ഥന കേട്ട് അദ്ദേഹത്തിനും ശ്രീമദ്ഭാഗവതം നല്‍കി. അതു പാരായണം ചെയ്കയാല്‍ രുദ്രന്‍ തമോഗുണത്തെ വിജയിക്കുകയും ഒരുവര്‍ഷത്തെ ഭാഗവതസേവയാല്‍ ആത്യത്തികലയം നിര്‍വഹിക്കുവാനുള്ള ശക്തിയോടുകൂടിയവനാകുകയും ചെയ്തു.ഉദ്ധവ ഉവാച ശ്രീഭാഗവതമാഹാത്മ്യഇമാമാഖ്യായികാംഗുരോഃ ശ്രുത്വാഭാഗവതംലബ്ധ്വാമുമുദേഹംപ്രണമ്യതം തതസ്തുവൈഷ്ണവീംരീതിംഗൃഹീത്വാമാസമാത്രതഃ ശ്രീമദ്ഭാഗവതാസ്വാദോമയാസമ്യഗ് നിഷേവിതഃ താവതൈവ ബഭൂവാഹംകൃഷ്ണസ്യദയിതഃസഖാ കൃഷ്‌ണേനാഥ നിയുക്‌തോഹം വ്രജേസ്വപ്രേയസീഗണേ വിരഹാര്‍ത്താസുഗോപീഷുസ്വയം നിത്യവിഹാരിണാ ശ്രീഭാഗവതസന്ദേശോമന്‍മുഖേന പ്രയോജിതഃ തംയഥാമതിലബ്ധ്വാതാആസന്‍ വിരഹവര്‍ജ്ജിതാഃ നാജ്ഞാസിഷംരഹസ്യംതച്ചമത്കാരസ്തുലോകിതഃ സ്വര്‍വാസം പ്രാര്‍ത്ഥ്യകൃഷ്ണഞ്ചബ്രഹ്മാദ്യേഷുഗതേഷു മേ ശ്രീമദ്ഭാഗവതേകൃഷ്ണസ്തദ്രഹസ്യംസ്വയംദദൗ പുരതോശ്വത്ഥമൂലസ്യചകാരമയിതദ്ദൃഢം തേനാത്ര വ്രജവല്ലീഷുവസാമി ബദരീംഗതഃ തസ്മാന്നാരദകുണ്ഡേത്രതിഷ്ഠാമിസ്വേച്ഛയാസദാ കൃഷ്ണപ്രകാശോഭക്താനാം ശ്രീമദ്ഭാഗവതാദ്ഭവേത് തദേഷാമപികാര്യാര്‍ത്ഥം ശ്രീമദ്ഭാഗവതംത്വഹം പ്രവക്ഷ്യാമിസഹായോത്രത്വയൈവാനുഷ്ഠിതോ ഭവേത് ഉദ്ധവന്‍ പറഞ്ഞു: ഭാഗവതത്തിന്റെ ഈ മാഹാത്മ്യം ഗുരുവിന്റെ(ബൃഹസ്പതിയുടെ) മുഖത്തു നിന്ന് ശ്രവിച്ച ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഭാഗവതോപദേശം സ്വീകരിച്ച്അദ്ദേഹത്തെ പ്രണമിച്ചു. തുടര്‍ന്നു വൈഷ്ണവരീതിയില്‍ ഒരുമാസംകൊണ്ടു ഭാഗവതം മുഴുവനും പഠിച്ചു ഭാഗവതം ആസ്വദിച്ചു ഞാന്‍ ശ്രീകൃഷ്ണന്റെ പ്രിയകൂട്ടുകാരനായി മാറി. കൃഷ്ണ വിരഹത്താല്‍ ദുഃഖിതരായ തന്റെ പ്രണയിനികളായഗോപികമാരുടെ ദുഃഖം നീക്കുവാനായി ഭാഗവതതത്വം ഉപദേശിച്ചു നല്‍കാന്‍ ശ്രീകൃഷ്ണന്‍ എന്നെ വ്രജഭൂമിയിലേക്കുഅയച്ചു. ഭാഗവതസന്ദേശം മനസ്സിലാക്കിയ അവര്‍ വിരഹദുഃഖം അകന്നവരായി. അന്നു ഞാന്‍ ഈ രഹസ്യം ശരിക്കു മനസ്സിലാക്കിയിരുന്നില്ല. (ഭാഗവതതത്വം മനസ്സിലാക്കിയാല്‍ ശ്രീകൃഷ്ണവിരഹം ഉണ്ടാവുകയില്ല എന്ന തത്വം). ഭാഗവതത്തിന്റെ ചമത്കാരം (കാവ്യമനോഹാരിത)മാത്രമേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളൂ. പിന്നീട് ശ്രീകൃഷ്ണന്‍ തന്നെ അരയാല്‍ച്ചുവട്ടിലിരുന്നു എനിക്കു ഭാഗവതരഹസ്യം ഉപദേശിച്ചുതന്നു തത്വം ദൃഢമാക്കി. അന്നുമുതല്‍ ഞാന്‍ വ്രജത്തില്‍വല്ലികള്‍ക്കിടയില്‍ വസിക്കുന്നു. ബദരിയിലും പോയി നാരദകുണ്ഡത്തില്‍ സ്വേച്ഛയാല്‍ സദാവസിക്കുന്നു. ശ്രീമദ്ഭാഗവതത്താല്‍ ഭക്തര്‍ക്കു കൃഷ്ണന്‍ പ്രകാശിതനാകും. കൃഷ്ണഭക്തര്‍ക്കുവേണ്ടി ഞാന്‍ ഭാഗവത പ്രഭാഷണം നടത്താന്‍ പോകുന്നു. പരീക്ഷിത്ത് മഹാരാജാവേ, അങ്ങ് എനിക്കു െസഹായമായിട്ടുണ്ടാവണം. ...janmabhumi
No comments:
Post a Comment