മക്കളെ വേണ്ടവണ്ണം വിദ്യാഭ്യാസം ചെയ്യിക്കാത്തമാതാപിതാക്കന്മാര്‍ അവരുടെ പരമ ശത്രുക്കളാകുന്നു. അവരുടെമൂഢസന്തതികള്‍ വിദ്വാന്മാരുടെ സഭയില്‍ ചെന്നാല്‍, അരയന്നങ്ങളുടെ മധ്യത്തിലെ കൊറ്റിയെപ്പോലെ, ശോഭിക്കാതെതിരസ്കൃതരാകുന്നു. ശരീരം, മനസ്, ധനം എന്നിവയാല്‍സ്വസന്താനങ്ങളെ വിദ്വാന്മാരും ധര്‍മിഷ്ഠരും, സംസ്കൃതചിത്തരും, ശ്രേഷ്ഠശിക്ഷണം ലഭിച്ചവരും ആക്കുകയെന്നത് മാതാപിതാക്കന്മാരുടെ കര്‍ത്തവ്യവും പരമധര്‍മവും കേള്‍വികേട്ടകര്‍മവും ആകുന്നു. (ചാണക്യന്‍)മാതാശത്രുഃ പിതാ വൈരീ യേന ബാലോ ന പാഠിതഃ,ന ശോഭതേ സഭാമദ്ധ്യേ ഹംസമദ്ധ്യേ ബകോ യഥാഅമ്മയും അച്ഛനും അധ്യാപകനും അസൂയകൊണ്ടോ ദ്വേഷംകൊണ്ടോ കുട്ടികളെ അടിക്കരുത്.എന്നാല്‍ തെറ്റ് കണ്ടാല്‍ വേദനിക്കും വിധം തന്നെ സന്താനങ്ങളേയും ശിഷ്യന്മാരെയും താഡിക്കുന്ന മാതാപിതാക്കന്മാരും അധ്യാപകരും സ്വസന്താനങ്ങളേയും ശിഷ്യന്മാരെയും സ്വന്തം കൈകളാല്‍ അമൃതം കുടിപ്പിക്കുന്നു. തെറ്റ് കാണിക്കുമ്പോഴും സ്വസന്താനങ്ങളേയും ശിഷ്യന്മാരെയുംലാളിക്കുന്ന അച്ഛനമ്മമാരും ഗുരുനാഥന്മാരും അവരെ തങ്ങളുടെ കൈ കൊണ്ട് വിഷം കുടിപ്പിച്ചുനശിപ്പിക്കുന്നു. ലാളനം കൊണ്ട് സന്താനങ്ങളും ശിഷ്യന്മാരും ദുഷിച്ചുപോവുകയും താഡനംകൊണ്ട് നല്ലവരാകുകയും ചെയ്യുന്നു. സന്താനങ്ങളും ശിഷ്യന്മാരും തങ്ങളുടെ അച്ഛനമ്മമാരുംഅദ്ധ്യാപകരും തങ്ങളെ ശിക്ഷിച്ചു വളര്‍ത്തിയാല്‍ അതുകൊണ്ട് എല്ലായ്പോഴും സന്തോഷിക്കുകയും ഓമനിച്ച് വളര്‍ത്തുന്നതായാല്‍ അതുകൊണ്ട് ദുഃഖിക്കുകയും ചെയ്യേണ്ടതാണ്. എല്ലാവരുംഒന്നിച്ച് ശിക്ഷിക്കരുത്, അമ്മ ശിക്ഷ നല്‍കിയതിന് അച്ഛന്‍ വീണ്ടും ശിക്ഷിക്കരുത് ശിക്ഷനല്‍കുന്നതില്‍ പരിഭവവും ഇരുവരും പ്രകടിപ്പിക്കരുത്.
arshanadam
arshanadam
No comments:
Post a Comment