രാസലീല 11*
ഭക്തിയില് ജീവന്റെ ഭാവത്തിനനുസരിച്ച് ഭഗവാനോട് അനേകവിധത്തിലുള്ള സംബന്ധം ഉണ്ട്. ജീവന് ഈശ്വരനോട് നിത്യ സംബന്ധം ഉണ്ട്. പ്രകൃതിയോട് നിത്യമായ വിയോഗം ഉണ്ട്. മമൈ വാംശോ ജിവലോകേ ജീവഭൂത സനാതന : ഈശ്വരനോടുള്ള സംബന്ധം ഉണ്ടാക്കിയെടുക്കേണ്ടതോ അഥവാ നേടിയെടുക്കേണ്ടതോ അല്ല നിത്യ സംബന്ധമാണ്. പ്രകൃതിമായിട്ടുള്ള സംബന്ധമോ നിത്യ വിയോഗമാണ്. ഒരിക്കലും സംബന്ധമില്ല്യ. എന്നാൽ പ്രകൃതിയുമായിട്ട് സംബന്ധമുള്ളതായിട്ടും ഈശ്വരനോടുള്ള സംബന്ധം ഉണ്ടാക്കിയെടുക്കേണ്ടതുമായിട്ടാണ് ലൗകികദൃഷ്ട്യാ നമുക്ക് അനുഭവപ്പെടുന്നത്. ഭഗവാൻ തന്നെ ഗീതയില് ഈ വിഷയം പറഞ്ഞതാണ്. എനിക്കും ജീവനും തമ്മിലുള്ള സംബന്ധം നിത്യസംബന്ധമാണ്. അത് അഭേദസംബന്ധമാണ്. എന്നാൽ പ്രകൃതിയുമായിട്ടുള്ള സംബന്ധമോ കേവലം കാല്പനികം മാത്രമാണ് വാസ്തവമല്ല. എന്നാൽ പ്രകൃതിയുമായിട്ടുള്ള സംബന്ധം നമുക്ക് വളരെയധികം നമ്മളെ സ്വാധീനിച്ചുകൊണ്ടിരിക്കണു. ശരീരത്തിനോടുള്ള സംബന്ധം. മനസ്സിനോടുള്ള സംബന്ധം. ബുദ്ധി യോടുള്ള സംബന്ധം. കർമ്മങ്ങളോടുള്ള സംബന്ധം ചിന്തയോടുള്ള സംബന്ധം നിദ്രയോടുള്ള സംബന്ധം ഇതൊക്കെ നമുക്ക് നിത്യമായിട്ട് തോന്നും. നമ്മള് സാധാരണ ചെയ്യുന്ന മൂന്ന് വിഷയമാണ് ക്രിയാ, ചിന്ത, ലയം. ഈ മൂന്നും നമുക്ക് പ്രകൃതിയിലാണുള്ളത്. എന്തെങ്കിലുമൊക്കെ പ്രവർത്തിക്കുക, ചിന്തിക്കുക ഉറങ്ങുക. ഈ മൂന്നെണ്ണമാണ് സാധാരണ ചെയ്യാറുള്ളത്. ഇത് പ്രകൃതിയുടേതാണു താനും ജീവന്റെ അല്ല. ജീവന് ചെയ്യാനൊന്നേയുള്ളൂ.സ്വസ്ഥമായി ഇരിക്കുക. എല്ലാത്തിലും സാക്ഷി ആയിട്ടിരിക്കുക. ഇതാണ് പറഞ്ഞത് സാക്ഷീ കൃഷ്ണസ്വരൂപ്. കൃഷ്ണൻ സാക്ഷി ആയിട്ടിരിക്കുന്നു. പ്രകൃതി ആണ് പ്രവർത്തിക്കുന്നത്.
പ്രകൃതേ: പ്രിയമാണാനി
ഗുണൈ: കർമ്മാണി സർവ്വശ :
അഹങ്കാരവിമൂഢാത്മാ
കർതാ അഹമിതി മന്യതേ
പ്രകൃതി ചെയ്യുന്ന കർമ്മങ്ങളിലൊക്കെ അജ്ഞാനം കൊണ്ട് ആത്മാവിൽ ആരോപിച്ച് ഞാൻ കർത്താവാണ് ഞാൻ ചെയ്യണു എന്നൊരു ഭ്രമം ഉള്ളിലുണ്ടാവുന്നു. എല്ലാ കർമ്മങ്ങളും പ്രകൃതിയിലാണ് നടക്കണത്. ഉണർന്നിരിക്കുന്നതും ഉറങ്ങലും സ്വപ്നംകാണലും ഒക്കെ പ്രകൃതിയിലാണ്. ആത്മാവിന് ഇതൊന്നുമില്ല്യ. ജീവന് ഇതൊന്നുമില്ല്യ. ജീവനാവട്ടെ നിത്യവും ഈശ്വരനുമായി സംബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ അറിഞ്ഞു കഴിഞ്ഞാൽ അതിന് നിത്യരാസം എന്നാണ് പേര്. അത് നിത്യ രാസമാണ്. എപ്പഴെങ്കിലും ഉണ്ടാവുന്ന രാസമല്ല. നിത്യരാസം. അപ്പോ രാസം എന്ന് പറഞ്ഞാൽ രസാനുഭവം. രസം എന്നുള്ള പദം നമുക്കെല്ലാവർക്കും അറിയാം. എന്തെങ്കിലുമൊക്കെ രസമായിട്ടുണ്ടെങ്കിൽ ഇരിക്കും. രസമില്ലെങ്കിൽ എഴുന്നേറ്റുപോവും. എന്തിലും രസത്തിനെ ആണ് അന്വേഷിക്കുന്നത്. രസം അനുഭവിക്കുമ്പോഴോ നമ്മൾ വേറെ ഒന്നിനെ ക്കുറിച്ചും ചിന്തിക്കില്ല്യ. സമയം പോലും അറിയില്ല്യ. രസമാവട്ടെ പ്രകൃതിയിലില്ല്യ. പരാ യിലാണുള്ളത്. രസം പരാ യിലാണ്. പരാ എന്ന്വാച്ചാൽ ബോധം എന്നർത്ഥം. ബോധത്തിലാണ് രസം. അപരാ യിൽ രസം ഇല്ല്യ. അപരാ എന്ന്വാച്ചാൽ കുറച്ചു വ്യക്തമായിട്ട് പറഞ്ഞാൽ ശരീരം മനസ്സ് ഇന്ദ്രിയങ്ങൾ ഒക്കെയാണ് അപരാ . ഇതുകൊണ്ടാണ് നമ്മൾ ലോകത്തിൽ രസം അനുഭവിക്കുന്നത് എന്നു നമ്മൾ ധരിച്ച് വെച്ചിട്ടുണ്ട്. വാസ്തവമാണ് ഇതുകൊണ്ടൊക്കെയാണ് സാധാരണ രസം അനുഭവിക്കണ പോലെ തോന്നുന്നത്. പക്ഷേ ഇതുകൊണ്ട് മാത്രം രസം സാധ്യമല്ല. ചിലപ്പോ ഇതൊക്കെ ഉണ്ടായിരിന്നിട്ടും ആകപ്പാടെ വിരസമാവണു ജീവിതം. ശരീരമുണ്ട് മനസ്സ് പ്രവർത്തിക്കണു ചിന്തിക്കുണു ഇന്ദ്രിയങ്ങളൊക്കെ പ്രവർത്തിക്കണ്ട്. ഒരു രസമില്ല്യ. ചിലരൊക്കെ കെട്ടിത്തൂങ്ങി മരിച്ചു പോവുന്നു. മരിച്ചാലെങ്കിലും രസം വരുമോന്ന് നോക്കട്ടെ എന്നാണ്. ജീവിതം തന്നെ വെറുത്തു പോവുന്നു. എല്ലാം ഉണ്ടായിരിന്നിട്ടും രസമില്ല്യ. അപ്പോ രസം എവിടുന്നോ വരികാണ്. രസം ശരീരത്തല്ല ഇന്ദ്രിയങ്ങളിലുമല്ല. ഇന്ദ്രിയങ്ങളിലാണെങ്കിൽ മരിച്ച ശരീരത്തിന് വായില് വല്ലതും ഇട്ട് കൊടുത്താൽ രുചിക്കുമോ. വേറെ എവിടുന്നോ രസം വരികാണ്. ആ രസം എവിടുന്നു വരുന്നു ശരീരം ഒക്കെ ഉണ്ട് മനസ്സും ഒക്കെ ഉണ്ട് . അത് അതിനകത്തുള്ള ചൈതന്യവുമായി സമ്പർക്കപ്പെടുമ്പോഴാണ് രസം വരുന്നത്. അപ്പോ രസത്തിന്റെ സോഴ്സ് അതിന്റെ മൂലം ചേതനയാണ്. ബോധമാണ്. ആ ബോധത്തിനാണ് പരാപ്രകൃതി എന്ന് പറഞ്ഞത്.
അപരേവിധസ്ത്വന്യാം പ്രകൃതിം വിദ്യതേ പരാം
ജീവഭൂതോ മഹാഭാഗം യയേതം ധാരയതേ ജഗത്
ആ പരയിൽ രസം കണ്ടെത്തിയാൽ , പരയുടെ പാലു നുകർന്ന ഭാഗ്യവാന്മാർക്ക്, പരയുടെ പാല് ന്നാച്ചാൽ ഇതാണ്. അതാണ് രാസം. ആ പരയുടെ പാല് അല്പം നുകർന്നാൽ പതിനായിരമുണ്ടൊരല്പനേരം പതിനായിരക്കണക്കിന് വർഷം പോണത് അറിയില്ലാന്നാണ്. പക്ഷേ നമുക്ക് ആ രസം കിട്ടാത്തത് എന്തുകൊണ്ടാണ് അറിവ് അപരപ്രകൃതിക്കധീനമായാൽ അരനൊടി ആയിരമാണ്ട് പോലെ തോന്നും. നമ്മളുടെ ബുദ്ധി അപരാ പ്രകൃതിയുടെ പിടിയില് പെട്ട് പുറമേക്ക് നിന്ന് നോക്കിക്കൊണ്ട് ഇന്ദ്രിയങ്ങളെ തന്നെ കണ്ടു കൊണ്ട് വിഷയങ്ങളെ കണ്ടുകൊണ്ട് ചിത്തവൃത്തികളെ തന്നെ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നടത്തോളം രാസാനുഭവം നമുക്ക് വിദൂരത്തിലാണ്. യഥാർത്ഥ രാസം നമുക്ക് വിദൂരത്തിലാണ്. എപ്പോ ഈ പഞ്ചേന്ദ്രിയാനുഭവങ്ങളിൽ നിന്നും പിൻതിരിയുന്ന ചിത്തം അപരാപ്രകൃതിയിൽനിന്നും പിൻതിരിയുന്ന ചിത്തം പരയെ അന്വേഷിച്ച് തുടങ്ങുന്നുവോ പരയെ കാണുന്നുവോ ആ പരയെ കണ്ടിട്ട് പിന്നീട് ലോകത്തിനെ കണ്ടാൽ കുഴപ്പല്ല്യ. ആ പരയെ കാണുന്നതിനുള്ള പ്രാമുഖ്യം ആണ് അദ്ധ്യാത്മലോകത്ത് ഏറ്റവും മുഖ്യമായിട്ടുള്ളത്. അതുകൊണ്ടാണ് എല്ലാ ആദ്ധ്യാത്മആചാര്യന്മാരും ഒരേ പോലെ ഉള്ളിലേക്ക് തിരിഞ്ഞു നോക്കൂ അന്തർമുഖമായി തിരിഞ്ഞു നോക്കൂ ഉള്ളിലന്വേഷിച്ച് നോക്കൂ എന്നൊക്കെ പറേണത്. കൃഷ്ണനെ കാണണമെങ്കിലും അവിടെ തന്നെ കാണണം. കൃഷ്ണൻ ആത്മാവാണ്.
ശ്രീനൊച്ചൂർജി
*തുടരും. ......*

No comments:
Post a Comment