Sunday, September 09, 2018

രാവണന്‍.
വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്.രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്.ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല.വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ. സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ ശുക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,രാമൻറെ മനുഷ്യജന്മമാണ് രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു

No comments: