എന്താണ് ഭഗവദ് ഗീത ?
ഭൗതിക അസ്തിത്വമെന്ന അവിദ്യയിൽ നിന്ന് മാനവസമുദായത്തെ മോചിപ്പിക്കുകയാണ് ഭഗവദ് ഗീതയുടെ ലക്ഷ്യം.

ക്ലേശിക്കുന്ന നിരവധി മനുഷ്യരിൽ കുറച്ചു പേരെങ്കിലും തങ്ങളുടെ സ്ഥിതിയെക്കുറിച്ച് അതായത് തങ്ങളാരാണ്, എന്തുകൊണ്ട് ഈ മോശമായ നിലയിലെത്തി എന്നു തുടങ്ങിയവയെക്കുറിച്ച് ശരിക്കും അന്വേക്ഷിക്കുന്നു. ഇപ്രകാരമുള്ള അന്വേഷണം മനസ്സിലുണരുമ്പോഴാണ് മനുഷ്യത്വം തുടങ്ങുന്നതു തന്നെ.ഈ അന്വേഷണത്തെ ബ്രഹ്മ ജിജ്ഞാസ എന്നാണ് ബ്രഹ്മസൂത്രത്തിൽ വിളിക്കുന്നത്.
തങ്ങളെന്തു കൊണ്ട് യാതനകളനുഭവിക്കുന്നുവെന്നും എവിടെ നിന്ന് വന്നുവെന്നും എവിടേയ്ക്കാണ് മരണത്തിനു ശേഷം പോവുകയെന്നും അന്വേഷിക്കാൻ തുടങ്ങുന്നവരാണ് ഭഗവദ് ഗീതാപoനത്തിനുള്ള ശരിയായ വിദ്യാർത്ഥികൾ. ആത്മാർത്ഥതയുള്ള ഒരു വിദ്യാർത്ഥിക്ക് പരമ ദിവ്യോത്തമപുരുഷനോട് അചഞ്ചലമായ ആദരവ് ഉണ്ടായിരിക്കണം.അർജുനൻ അങ്ങനെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു.
പഠിതാവ് താൻ കൃഷ്ണന് തുല്യനാണെന് ഒരിക്കലും ചിന്തിച്ചു കൂടാ; മാത്രമല്ല കൃഷ്ണനെ വ്യക്തിയയോ ഒരു മഹാനായ വ്യക്തിയായോപോലും കണക്കാക്കരുത്. ഭഗവാൻ കൃഷ്ണൻ പരമദിവ്യോത്തമപുരുഷനാണ്. അതു കൊണ്ട് ഭഗവദ് ഗീതയിലെ പ്രസ്താവനകളെയോ അർജുനന്റെ ' പ്രസ്താവനകളെയോ അനുസരിച്ച് ഒരു ഭഗവദ്ഗീതാപഠിതാവ് കൃഷ്ണനെ താത്ത്വികമായെങ്കിലും പരമദിവ്യോത്തമപുരുഷനായി അംഗീകരിച്ചേ മതിയാവൂ. ആ വിധേയമനോഭാവത്തോടു കൂടി നമുക്ക് ഭഗവദ്ഗീത പഠിക്കാം. വിധേയമനോഭാവത്തോടെയല്ലാതെ ഭഗവദ്ഗീത വായിച്ചാൽ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാകും. കാരണം അത് പരമരഹസ്യമത്രേ.
ഇവിടെ ഭഗവാൻ ഭഗവദ്ഗീതയെന്ന ഈ യോഗ പദ്ധതി ആദ്യം സൂര്യദേവന് ഉപദേശിച്ചതായും, സൂര്യദേവൻ അത് മനുവിന് വിവരിച്ചു കൊടുത്തതായും, മനു ഇക്ഷ്വാ കുവിന് പറഞ്ഞു കൊടുത്തതായും അങ്ങനെ ശിഷ്യ പരമ്പരയിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് എന്ന ക്രമത്തിൽ കൈമാറ്റം ചെയ്തതായും അർജുനനെ അറിയിക്കുന്നു. എന്നാൽ കാലക്രമത്തിൽ അത് നഷ്ടമായി.തന്മൂലം ഭഗവാന് അത് വീണ്ടുമുപദേശിക്കേണ്ടി വന്നു. ഇപ്പോഴത് അർജുനന് ഉപദേശിക്കുന്നു, അതും കുരുക്ഷേത്രയുദ്ധക്കളത്തിൽ വെച്ച്.അർജുനൻ തന്റെ സുഹൃത്തും ഭക്തനുമായ തുകൊണ്ടാണ് ഈ പരമരഹസ്യം താൻ ഉപദേശിക്കുന്നത്എന്ന് ഭഗവാൻ പറയുന്നു. അർജുനനെ പുതിയ പരമ്പരയിലെ ആദ്യത്തെ ഉപദിഷ്ടനാക്കുന്നത്. പഴയ പരമ്പര അറ്റുപോയതുകൊണ്ടാണെന്ന് ഭഗവാൻവ്യക്തമാക്കുന്നു. സൂര്യദേവനിൽ നിന്ന് മറ്റുള്ളവരിലേക്ക് മുമ്പു പ്രസരിച്ചതു പോലെ അതേ ചിന്താപദ്ധതിയിൽ ഒരു പുതു പരമ്പര ഉണ്ടാക്കുക എന്നത് ഭഗവാന്റെ അഗ്രഹമായിരുന്നു. അർജുനന് സമാനമായ ഗുണങ്ങളുള്ള ഒരാൾക്കാണ് ഭഗവദ് ഗീത നന്നായി ഗ്രഹിക്കാൻ കഴിയുക. അയാൾ ഭഗവാനുമായി നേരിട്ടു ബന്ധമുള്ള ഒരു ഭക്തനായിരിക്കണമെന്ന് സാരം.

!ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !

No comments:
Post a Comment