ഒരിടത്ത് രണ്ടു സ്ത്രീകള്‍ ഇരിക്കുന്നു. രണ്ടുപേരുടെയും കൈകളില്‍ അവരുടെ കുട്ടികള്‍ നിര്‍ബന്ധംപിടിച്ച് നിര്‍ത്താതെ കരയുകയാണ്. അതില്‍ ഒരമ്മയാട്ടെ ശാന്തമായി സ്നേഹത്തോടെ ക്ഷമയോടെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ രണ്ടാമത്തെ അമ്മയാകട്ടെ കുട്ടിയുടെ നിര്‍ബന്ധവും കരച്ചിലും കൊണ്ട് ക്ഷമ നശിച്ച് കുഞ്ഞിനോടും ഒപ്പമുള്ളവരോടും കോപിക്കുന്നുണ്ട്. കുഞ്ഞിനെ അടിക്കുന്നുമുണ്ട്.
ഒരേ സാഹചര്യം. പക്ഷേ പ്രതികരണം രണ്ടു രീതിയില്‍! പലപ്പോഴും നമ്മുടെ മാനസ്സിക സംസ്കാരമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അല്ലാതെ പുറംലോകത്തിന് നമ്മുടെ മനസ്സിനെ ഇളക്കാനുള്ള ശക്തിയൊന്നുമില്ല! ബാഹ്യപ്രേരണകൊണ്ട് നമ്മുടെ മനസ്സിലെ വികാരങ്ങള്‍ ഇളകുന്നതു കാണുമ്പോഴാണ് സ്വന്തം സുഖാവസ്ഥയുടെ കാര്യത്തില്‍ നാം എത്രമാത്രം അസ്വതന്ത്രരാണെന്ന് മനസ്സിലാക്കേണ്ടത്! സുഖമായിരിക്കാന്‍ കഴിയുന്നു എന്നതും മനസ്സ് അസ്വസ്ഥപ്പെടുന്നു എന്നതും രണ്ടു മാനസ്സികസംസ്ക്കാരമാണ്. അതാകട്ടെ പൂര്‍വ്വജന്മാര്‍ജ്ജിതവുമാണല്ലോ! ചുറ്റുപാടുകളിലെ പ്രശ്നങ്ങളെ പരിഹരിക്കുക എന്നത് രണ്ടാമത്തെ കാര്യം. ആദ്യം ആവശ്യം സ്വന്തം മനസ്സിനെ ശാന്തമാക്കുക എന്നതാണ്. ഭക്തിയും ജ്ഞാനവും ആണ് അതിനുള്ള മാര്‍ഗ്ഗം. ശാന്തസ്വരൂപിണിയായ അമ്മയുടെ കൈകളിലാണെന്നു വരുമ്പോള്‍ മനസ്സ് അങ്ങനെതന്നെ ആയിത്തീരുമല്ലോ. പൂര്‍വ്വ വാസനകളാല്‍ പ്രേരിതരായി നാം പലപ്പോഴും പഠിച്ച വിദ്യകളെയും ശാസ്ത്രങ്ങളെയും തെറ്റായദിശയില്‍ പ്രയോഗിച്ചുപോകും. അതിനാല്‍ സ്വന്തം മനസ്സിനെ സ്വസ്ഥമാക്കുകയാണ് ഒരാളുടെ ആദ്യത്തെ ആവശ്യം.
ഓം..........KRISHNAKUMAR KP
ഓം..........KRISHNAKUMAR KP
No comments:
Post a Comment