Wednesday, October 17, 2018

*രാസലീല 40*
സൂർദാസ് ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ കണ്ണുകാണില്ല്യ അന്ധനാണ്. കൈയില് തംബുരു മീട്ടിക്കൊണ്ട് സങ്കീർത്തനം ചെയ്തു കൊണ്ട് ഒരു ദിവസം വീട്ടീന്ന് ഇറങ്ങി പ്പോയി. ഒരു സ്ഥലത്ത് ചെന്നു ഇദ്ദേഹം താമസിച്ചു. കുറേ ഭക്തന്മാര് കൂടി. അദ്ദേഹത്തിന് ഭഗവാൻ ഒരു ചെറിയ സിദ്ധിയും കൊടുത്തു. ആരെങ്കിലുമൊക്ക എന്തെങ്കിലുമൊക്കെ സാധനം കാണാനില്ലാന്ന് പറഞ്ഞാൽ അദ്ദേഹം പറഞ്ഞ സ്ഥലത്തുണ്ടാവും. പശു കാണാനില്ല പശു ഉണ്ടാവും ഇന്ന സ്ഥലത്ത് പശുവിനെ അന്വേഷിക്കൂ പറഞ്ഞാൽ കിട്ടും. അങ്ങനെ ഒക്കെ പറഞ്ഞു അദ്ദേഹത്തിന് കുറച്ചു ഭക്തന്മാര് കൂടുകയും ചെറിയ ഒരു ആശ്രമം കെട്ടി ക്കൊടുക്കുകയും ശുശ്രൂഷിക്കാൻ ആളുകൾ ഉണ്ടാവുകയും ഒക്കെ ചെയ്തു. അങ്ങനെ കുറച്ചു കാലം ജീവിച്ചു . ഒരു ദിവസം രാത്രി ഭഗവാന്റെ വേണുഗാനശ്രവണം ചെയ്തതോടുകൂടെ ഇരിക്കപ്പൊറുതി ഇല്ലാതായി. എവിടെയോ വേണുഗാനശ്രവണം ചെയ്തു ഒരു ദിവസം അർദ്ധരാത്രി കണ്ണുകാണാത്ത ആള് അവിടുന്ന് ഇറങ്ങി നടന്നു. ഭഗവാന്റെ വേണുഗാനത്തിനെ പിൻതുടർന്നുകൊണ്ട് ആ വേണുഗാനം വരുന്ന ദിശയെ നോക്കി കൊണ്ട് കണ്ണുകാണില്ലെങ്കിൽ പോലും ഭഗവാൻ വിളിച്ചു കൂട്ടി ക്കൊണ്ട് പോയി. അകമേക്കുള്ള നേത്രം അദ്ദേഹത്തിന് തുറന്നു .അപ്പോ ആ വേണുഗാനശ്രവണം എപ്പോ ജീവന് ഉണ്ടായോ, അരബിന്ദോ ഒരിടത്ത് പറയണുണ്ട്.
Always he is playing his flute but we have put off the receiver. അവന്റെ വേണുഗാനം എപ്പോഴുമുണ്ട്. He calls He calls He calls. എല്ലാക്കാലത്തും അവൻ വിളിക്കണുണ്ട്. പക്ഷേ നമ്മളുടെ റിസീവർ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാ. കേൾക്കാൻ നമുക്ക് വയ്യാന്നാണ്.
കളഗീതജ. കളം എന്ന വാക്കിന് ഒരർത്ഥവുമില്ല്യ. മധുര അസ്ഫുട നാദം ന്നാണ്. മധുരമാണ്. സ്ഫുടമല്ല. ഭാഷയൊന്നുമില്ല. അനാഹത ശബ്ദം ന്ന് യോഗികൾ പറയും. അജപാ ജപം ന്ന് പറയും. ഏതോ ഒരു സ്ഥിതിയിൽ മഹാത്മാക്കാൾ അതിനെ ശ്രവണം ചെയ്യുന്നു. ജ്ഞാനേശ്വര മഹാരാജ് ഒരിടത്ത് പറയണു. ജപിച്ച് ജപിച്ച് ഞാനിപ്പോ മൗനിയായി. ഉള്ളിൽ പാണ്ഡുരംഗൻ ഇരുന്നു ജപിക്കണത് ഞാൻ കേട്ടു കൊണ്ടിരിക്കണു. ജ്ഞാനദേവൻ മൗന്, ജപമാല അന്തരീ. പുറമേക്ക് ജ്ഞാനദേവൻ മൗനമായി ജപം ഒന്നൂല്ല്യ ഉള്ളില് വിഠൽ നാമസങ്കീർത്തനം ചെയ്യാ. ഞാനല്ല. ആ നാമം ഞാൻ ഉള്ളില് കേട്ടു കൊണ്ട് ഇരിക്കാ. അത് കേട്ട് കഴിഞ്ഞാൽ ബുദ്ധിക്ക് തിമിർപ്പ് പിടിക്കും. ബുദ്ധിക്ക് ലഹരി ഉണ്ടാവും. ബാഹ്യവിഷയങ്ങളിലുള്ള ലഹരി പൊയ്പോവുന്നു. അങ്ങനെ ശബ്ദശ്രവണം കൊണ്ട് നാമ ശ്രവണം കൊണ്ട് എല്ലാം മറന്നു പോവുന്നു. ഇവിടെ ഗോപികകൾ പറയുന്നു ഭഗവാനേ കളഗീതജം കൊണ്ട് തന്നെ ഹൃദയത്തില് ആ അഗ്നി ഉത്ഭവിച്ചു. അതും പോരാതെ ഞങ്ങള്
ഹാസാവലോക കളഗീതജ ഹൃച്ഛയാഗ്നി.
ഈ കൃഷ്ണനെ മറന്നു കളയാ. ഈ കൃഷ്ണനോട് കൂട്ടു കൂടാനേ പാടില്ല്യ എന്ന് വിചാരിക്കുംത്രേ. അപ്പോ ഈ കൃഷ്ണൻ നോക്കി ഒന്ന് ചിരിക്കും. ചിരിച്ചു കഴിഞ്ഞാൽ പിന്നെ വിടാൻ പറ്റ്വോ. ഇപ്പൊ തന്നെ അവിടുന്ന് പൂർണാനുഭവം തന്ന് ഞങ്ങളെ അവിടുത്തോട് ചേർക്കണം. ചേർത്തിട്ടില്ലെങ്കിലോ
നോ ചേദ്വയം
അങ്ങനെ ചേർത്തിട്ടില്ലെങ്കിൽ
വിരഹാഗ്നി ഉപയുക്ത ദേഹാ.
വിരഹം എന്നുള്ള അഗ്നി ആ തീവ്രമായ വിരഹതാപമാകുന്ന അഗ്നി കൊണ്ട് ഇത്രയധികം വീരം വേണം ന്നാലേ ഭക്തി സാധിക്കൂ ന്നാണ്. ഭഗവാനോട് പറയണം അവിടുന്ന് എനിക്ക് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിൽ അവിടുത്തെ അനുഭൂതി എനിക്ക് കിട്ടിയിട്ടില്ലെങ്കിൽ ഞാനിനി ജീവിച്ചിരിക്കയില്ല. ധ്യാനേന യാമ അവിടുത്തെ ധ്യാനിച്ചു കൊണ്ട് വിരഹാഗ്നിയില് എരിഞ്ഞുപോവും. അങ്ങനെ ഒരാള് എരിഞ്ഞുപോയി. (തുടർന്ന് നാളെ കാണാം)
*ശ്രീനൊച്ചൂർജി*

No comments: