രാജ്യം നഷ്ടപ്പെട്ട രാജാവിനും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിക്കും ദു:ഖം ഒരു പോലെയാണ്. ചിന്തിച്ച് നോക്കൂ. മദ്ധ്യസ്ഥനായ ഒരു വ്യക്തിപറയും കുട്ടിയോട് സാരമില്ല വേറേ കളിപ്പാട്ടം മേടിച്ച് തരാം. അതു കൊണ്ട് ദുഃഖിക്കരുത്. പക്ഷേ രാജാവിന്റെ നഷ്ടപ്പെട്ട രാജ്യം നേടിക്കൊടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. അപ്പോ കുട്ടിയോട് പറഞ്ഞതു പ്പോലെ പറഞ്ഞ് സമാധാനിപ്പിക്കാൻ വിഷമമാണ്. ഇതു പോലാണ് നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങളും. ചിലതിന് പരിഹാരം പെട്ടെന്ന് ഉണ്ടാക്കാം. ചിലതിന് കുറച്ച് വിഷമമാണ്. അപ്പോ നമ്മുടെ ഉള്ളിലെ ചൈതന്യം ( അന്തർയ്യാമി) പറയുന്നു ,നീ എന്തിനു വിഷമിക്കുന്നു. ഞാനില്ലേ നിന്റെ ഒപ്പം (മാ ശുചാ.) ഈ ഭാവം ഉള്ളിൽ നിന്ന് വരാനാണ് പ്രാർത്ഥനകളും മറ്റും.
ravi sankar
ravi sankar
No comments:
Post a Comment