അസ്ഥൂലം, അനണു, അഹ്രസ്വം തുടങ്ങിയ നിഷേധാത്മകങ്ങളായ വിശേഷണങ്ങള്‍ കൊണ്ടു മാത്രമേ ബ്രഹ്മത്തിന്റെ ലക്ഷണം പറയാന്‍ കഴിയൂ. അനുമാനം, ബൗദ്ധികമായ ബോധ്യം ഉണ്ടാകല്‍, സാക്ഷാത്തായിട്ടുള്ള അനുഭവം എന്നിവയിലൂടെ ഇതിനെ അറിറയാന്‍ കഴിയും. ദ്രഷ്ടാവും ശ്രോതാവും, യന്താവും വിജ്ഞാതാവും എല്ലാമായി നിലക്കൊള്ളുന്ന ആ അക്ഷരബ്രഹ്മത്തെ അറിഞ്ഞ ശേഷം മരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണന്‍, ഈ അറിവില്ലാതെ മരിക്കുന്നവന്‍ കൃപണനാണ്- യാജ്ഞവല്‍ക്യന്‍ വ്യക്തമാക്കുന്നു. അദ്വൈതചിന്തയ്ക്ക് ആധാരമായ പരമസത്യത്തെപ്പറ്റി പൂര്‍ണ്ണമായ വിവരണം ഇതിലുണ്ടെന്നും ബഹുദേവതാരാധനയെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരത്തില്‍ ഏകം സദ് വിപ്രാ ബഹുധാ വദന്തി (സത്യം ഒന്നു മാത്രം. വിദ്വാന്മാര്‍ പലതരത്തില്‍ പറയുന്നു) എന്ന തത്ത്വത്തെ വ്യക്തമാക്കുന്ന തരത്തില്‍ നിര്‍ഗുണവും നിരാകാരവും ഏകവും അദ്വയവും ആയ ബ്രഹ്മത്തെ സഗുണസാകാരതലത്തില്‍ പലതായി പറയുന്നു എന്നു സമര്‍ത്ഥിക്കുന്നു എന്നും മൃഡാനന്ദസ്വാമി അഭിപ്രായപ്പെടുന്നു.
No comments:
Post a Comment