കുറച്ചു ദിവസങ്ങളായി ആര്ത്തവം എന്നു കേള്ക്കാൻ തുടങ്ങിയിട്ട്.. ആര്ത്തവം എന്നത് മോശമായി ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല. കാരണം ഒരു പെൺകുട്ടിക്ക് പ്രായം തികഞ്ഞാൽ ആ ഗ്രാമത്തിലെല്ലാവരും ചേര്ന്ന് വലിയ ഒരു ഉത്സവം തന്നെ നടത്തിയിരുന്ന നാടാണ് നമ്മുടേത്.. എന്റെ ചേച്ചിയുടെ ഉൾപടെ ഞാൻ കണ്ടിട്ടുണ്ട്.... അതിൽ ഒരു മോശമായതാണെന്ന് ചിന്തിക്കുകയായിരുന്നു എങ്കിൽ എന്തിനാണ് ആ പ്രത്യേക ദിവസമായി കുടുബക്കാരെയെല്ലാം വിളിച്ച് ആഘോഷിച്ചിരുന്നത്....
ഏതൊരാചാരവും ചര്യകളും അതായത് നാം അനുഷ്ഠിക്കുന്ന ഏതൊന്നും ആചാര്യന്മാർ ഒരു കാര്യകാരണബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയതാണ്. ഇവിടേയും അതാകാതെ തരമില്ല. അല്ലാത്തതിനെ യുക്തി യുക്തമായി കാലാനുസൃതമായി മാറ്റുകയും വേണമെന്നതിൽ സംശയവുമില്ല. അതിന് ആദ്യം നോക്കേണ്ടത് ഈ വിഷയത്തിൽ യുക്തിയുണ്ടോ എന്നതാണ്..
ആര്ത്തവകാലമെന്നോ ഋതു കാലമെന്നോ പറയുന്ന ദിവസങ്ങളെ സംബന്ധിച്ച് ആയുർവേദത്തിൽ പ്രമാണമായി എന്തെങ്കിലും ഉണ്ടോയെന്ന് നോക്കാം.. അതിനെ കുറിച്ച് കൂടുതൽ പറയേണ്ടത് ഇന്നത്തെ ആയുർവേദാചാര്യന്മാരാണ്. ഇവിടെ പ്രമാണോദ്ധാരണം മാത്രം ചെയ്യുകയാണ്.
പ്രമാണ ഗ്രന്ഥങ്ങളായ ചരകസംഹിത, സുശ്രുത സംഹിത, ഭാവപ്രകാശം ഇവയിൽ നിന്ന് ഋതുമതിയായ സ്ത്രീയെങ്ങിനെയായിരിക്കുമെന്ന് പറയുന്നു..
ക്ഷാമപ്രസന്ന വദനാം സ്ഫുച്ഛോണിതപയോധരാം
സ്വസ്താക്ഷികുക്ഷി പുംസ്കാമാ വിദ്യാദൃതുമതീം സ്ത്രിയം
ഇതിന് അര്ഥം പറയുന്നത്,
ക്ഷീണിക്കത്തക്ക കാരണം കൂടാതെ അല്പമായ വാട്ടത്തോടു കൂടിയതാണെങ്കിലും പ്രസന്നമായി തന്നെ ഇരിക്കുന്ന മുഖത്തോടു കൂടിയവളും അരക്കെട്ടും മുലകളും സ്വതെയുള്ള നിലയിൽ നിന്ന് അല്പം ഇളകിയവളും കണ്ണുകളും വയറും അയഞ്ഞവളും പുരുഷസംസര്ഗത്തെ ആഗ്രഹിക്കുന്നവളുമായ സ്ത്രീ ഋതുമതിയാണ്. അതായത് അവള്ക്ക് ഋതുകാലമായി എന്നു മനസ്സിലാക്കണം.
ഇതു വായിച്ചാൽ ലോകത്തെ സകല സ്ത്രീകളും ഋതുകാലമായാൽ പുരുഷസംസര്ഗത്തിന് വേണ്ടി ഓടി നടക്കുന്നവരാണ് എന്ന് ആചാര്യൻ പറഞ്ഞിരിക്കുന്നു എന്നു പറയരുത്. കാരണം ഇത് ഋതുകാലത്തിലെ സ്ത്രീകളുടെ സ്വാഭാവികമായ മാനസിക ഭാവത്തെ ആചാര്യൻ പറയുന്നതാണ്. ഇതുപോലെ പുരുഷസ്വഭാവവും ആചാര്യൻ പറഞ്ഞിട്ടുണ്ട്.. പുരുഷപക്ഷപാതികളാണ് എന്ന് ഇവിടെ പറയരുത്. കാരണം ഇങ്ങിനെയുള്ള സ്ത്രീകളെ കണ്ടാൽ പുരുഷന്മാര്ക്കും ഇതുപോലെ ഭാവം വരുമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അത് അവരുടേയും സ്വാഭാവികതയാണ്.
ഇനി ആര്ത്തവരക്ത സ്രവണം വന്നാൽ എന്തു ചെയ്യണമെന്നു ആചാര്യൻ പറയുന്നു,
ക്രോധം ഈര്ഷ്യ തുടങ്ങിയ മനോ മാലിന്യങ്ങളെ തീരെ ത്യജിച്ചു നല്ല പദാര്ഥങ്ങളെ അഥവാ കാര്യങ്ങളെ ധ്യാനിക്കുന്നവളായിട്ട് മൂന്നു ദിവസം ദര്ഭയിൽ ശയിക്കണമെന്നാണ് ആചാര്യൻ പറയുന്നത്. അതായത് സ്വസ്ഥവൃത്തയായി ഇരിക്കണം. മറ്റൊരു വ്യാപാരവും ചെയ്യരുത്. ആ മൂന്നു ദിവസവും സ്നാനാനുലേപനങ്ങളെ ചെയ്യരുത്. പുരുഷസംസര്ഗം ചെയ്യരുത്. പാൽ ചേര്ത്ത് പാകം ചെയ്തതായ യവച്ചോറ് അല്പമാത്രയിൽ വേണ്ടതിന് മാത്രം ഭക്ഷിക്കണം. പര്ണ്ണാദികളെ പറഞ്ഞിരിക്കുന്നതുകൊണ്ട് ലോഹപാത്രങ്ങളിൽ കഴിക്കുന്നത് ഉത്തമമല്ലായെന്നു ചിന്തിക്കണം. പരിമിതമായ ഭക്ഷണം മാത്രമേ ആകാവൂ. ഇതുകൊണ്ട് കോഷ്ഠ ശോധനം വളരെ വേഗത്തിൽ ആകുമെന്നത് യുക്തി. കോഷ്ഠ ശോധനേന മാര്ഗ്ഗശുദ്ധി, കര്ശനം രക്തസ്യ ശുദ്ധിശ്ചാത്ര ഫലം എന്നു വാക്യ പ്രദീപികയും പറയുന്നു. പുഷ്പദര്ശനം എന്ന പറയുന്ന ഇതിനെ കണ്ടു മൂന്നു ദിവസം മുന്പറഞ്ഞ ചര്യകളെ ചെയ്ത് നാലാം ദിവസം സചേല സ്നാനം ചെയ്തു പരിശുദ്ധയാകണം എന്ന് പ്രമാണാസ്പദമായി ആചാര്യൻ പറയുന്നു.
ഇനി സുശ്രുതം സ്വീകരിക്കുകയാണെങ്കിൽ
ദര്ഭസംസ്തര ശായിനീം കരതലശരാവപര്ണന്യതമഭോജനീം ഹവിഷ്യം ത്ര്യഹം ഭര്ത്തുഃ സംരക്ഷേത്.
ഇവിടേയും ദര്ഭശയ്യയിൽ കിടക്കണമെന്നും അതുപോലെ തന്നെ മുൻപറഞ്ഞ അതേ കാര്യങ്ങളെ ചെയ്യണമെന്നും ആചാര്യൻ വിശദീകരിക്കുന്നു.
ഇനി ഋതുകാലകാര്യം പറയുന്നു,
ഏവമദുഷ്ട ശുക്രഃ ശുദ്ധാര്ത്തവാ ഋതൌ പ്രഥമദിവസാത്പ്രഭൃതി ബ്രഹ്മചാരിണീ
ദിവാ സ്വപ്നാം ജനാശ്രുപാത സ്നാനാനുലേപനാഭ്യംഗനഖച്ഛേദന പ്രധാവന ഹസന കഥനാതി ശബ്ദശ്രവണാവലേഖനാനിലായാസാൻ പരിഹരേത്.
അതായത് ദിവാസ്വപ്നം, അധികമാത്രയിലുള്ള ശബ്ദശ്രവണം, ഉച്ചത്തിലുള്ള ചിരിയും സംസാരവും എല്ലാം അതായത് ഇപ്രകാരമുള്ള ആയാസങ്ങളെയെല്ലാം തന്നെ ചെയ്യാതെ ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ ചെയ്യുന്നത് സ്ത്രീ ശരീരത്തെ ബാധിക്കുകയും അതു വരും കാലങ്ങളിൽ അതായത് ഗര്ഭസ്ഥ അവസ്ഥയിൽ ശിശുവിനെ ബാധിക്കുകയും ചെയ്യുന്നു.
ഇനി ഭാവപ്രകാശ കാരന്റെ വാക്കുകളെ സ്വീകരിച്ചു നോക്കാം. അദ്ദേഹത്തിന്റെ വാക്കുകൾ അങ്ങിനെ തന്നെയെഴുതാം.
ആര്ത്തവസ്രാവദിവസാദഹിംസാ ബ്രഹ്മചാരിണീ
ശയീത ദര്ഭശയ്യായാം പശ്യേദപി പതിം ന ച
കരേ ശരാവേ പര്ണേ വാ ഹവിഷ്യം ത്ര്യഹമാഹരേത്
അശ്നുപാതം നഖച്ഛേദമഭ്യംഗമനുലേപനം
നേത്രയരഞ്ജനം സ്നാനം ദിവാസ്വാപം പ്രധാവനം
അത്യുച്ചശബ്ദസ്രവണം ഹസം ബഹുഭാഷണം
ആയാസം ഭൂമിഖനനം പ്രവാതഞ്ച വിവര്ജയേത്
ദര്ഭശയ്യയിൽ തന്നെ കിടക്കണമെന്നും തുടങ്ങുന്ന ഭാഗം എന്തിന് എന്നത് അടുത്ത ശ്ലോകത്തിൽ ആചാര്യൻ പറയുന്നുണ്ട്. അഭിനവ വാചസ്പത്യം എന്ന ഭാവപ്രാശത്തിന്റെ മലയാള ഭാഷാ വ്യാഖ്യാനം വായിച്ചു നോക്കിയാൽ മതി.. അതിലെ വാക്കു കടമെടുത്താൽ ആചാര്യൻ പറയുന്നു,
ശാസ്ത്രത്തിൽ നിഷിദ്ധങ്ങളായ ഏതെങ്കിലും പ്രവൃത്തി ചെയ്താൽ അതുകൊണ്ടുവരുന്ന ദോഷം അധികവും അനുഭവിക്കേണ്ടി വരുന്നത് ഗര്ഭസ്ഥനായ ശിശുവാകുന്നു. ആര്ത്തവദിവസം കിടക്കണമെന്നു പറയുന്നത് ദര്ഭശയ്യയിലാണ്.. എന്തിന് അധിക സ്വരത്തിലുള്ള ശബ്ദശ്രവണം കൊണ്ടോ, അധികമായ രീതിയിലുള്ള കാറ്റേറ്റാലോ ആ ദിവസങ്ങളിൽ അതിയായ അദ്ധ്വാനം മൂലവും കുട്ടിയ്ക് ബധിരത, ഉന്മാദാദികൾ തുടങ്ങിയ രോഗമാണ് ഫലം എന്നാണ് ആചാര്യന്റെ വാക്കുകൾ. പ്രലാപീ ചാതികഥനാദതി ശബ്ദശ്രവണാദ്ബധിരോ അവലേഖനാ്ഖലതിര്മാരുതായാസസേവനാന്മത്തോ ഗര്ഭോ ഭവതീത്യേവമാതാൻ പരിഹരേത്.
ഇത് വ്യക്തിഗതമായി മാറിമറിയുമെങ്കിലും ഈ സമയത്ത് മാതാവു സ്വയം ചെയ്യുന്ന അപചാരങ്ങളാണ് മിക്കതും കുട്ടികളുടെ ദോഷത്തിന് കാരണമെന്ന് ആചാര്യൻ തന്നെ പറയുന്നു.
ചരകത്തിൽ ഉന്മാദത്തിന് അഭിഘാതകാലം എന്നു പറഞ്ഞു ചില കാര്യങ്ങളു പറയുന്നുണ്ട്. അതിൽ മിഥുനീഭാവേ രസസ്വലാഭിഗമനേ വാ പ്രജനന കാലേ ...എന്നൊക്കെ പറഞ്ഞിരിക്കുന്നത് എല്ലാം വെറുതായണെന്ന് ചിന്തിക്കാനാകുമോ..
ഇനി എനിക്ക് ചോദിക്കാനുള്ളത് അഥവാ സംശയം എന്തെന്നാൽ....
സ്ത്രീകളാണ് പരമ്പരയെ മുന്പോട്ടു നയിക്കുന്നത്.. അതുകൊണ്ട് തന്നെ ദേവീ സ്വരൂപിണിയായി കാളിയെ അകത്തു പൂജിച്ചിരുന്ന കേരളീയ പരമ്പരയിൽ സ്ത്രീകളെ അയോഗ്യരായി ചിന്തിച്ചിരുന്നവരാണ് നമ്മുടെ പൂർവികർ എന്നു പറയുന്നത് യുക്തിയല്ല.. വീരന്മാരായ പുത്ര സമ്പത്തിന് ഏറ്റവും പ്രധാനം തന്റെ കുടുംബത്തിലെ സ്ത്രീകളുടെ സുരക്ഷയും സ്ത്രീകളുടെ ശരീരവുമാണ് എന്നറിയാവുന്ന ആചാര്യന്മാർ അതിനനുകൂലമായ ചര്യകളെ ജീവിതത്തിലേക്ക് യോജിപ്പിച്ചു എന്നതു ചിന്തിക്കുന്നതല്ലെ യുക്തി. അതായത് ആര്ത്തവകാലത്ത് സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും വിശ്രമം ആവശ്യമാണ്. അതുകൊണ്ട് തന്നെ ക്ഷേത്രമെന്നു മാത്രമല്ല മുകളിൽ പറഞ്ഞതായ ദോഷസ്വരൂപത്തെ ഉണ്ടാക്കുന്ന യാതൊന്നിലും സ്ത്രീകൾ സ്വയമേ പങ്കെടുക്കാറില്ല. പ്രത്യേകിച്ച് ആര്ത്തവകാലത്തിനു വേണ്ടി മാത്രം പ്രത്യേകം ഒരു മുറി തന്നെയുണ്ടാക്കിയവരാണ് നമ്മുടെ പൂർവ്വികർ. അവർ അത് ചെയ്തത് സ്ത്രീ വിരോധത്തിനായിരുന്നു എന്ന് ചിന്തിക്ക കഷ്ടമാകും.. അതിലുപരി അവരുടെ സുരക്ഷിതത്വത്തിന് എന്ന് ചിന്തിക്കയാകും യുക്തി .... കൂട്ടുകുടുംബ വ്യവസ്ഥയായതുകൊണ്ട് ഒരു സ്ത്രീ മാറി നിന്നാൽ തന്നെ അത് കുടുംബത്തിൽ പ്രശ്നവുമാകില്ലായിരുന്നു. അതു മുകളിൽ പറയപ്പെട്ട കാരണത്തെ മുൻ നിര്ത്തിയാകാനെ തരമുള്ളു അല്ലാതെ ആര്ത്തവം മോശമായതുകൊണ്ടാണെന്ന് ചിന്തിക്കുക സാധ്യമല്ല.. പുരുഷ സ്ത്രീ മേധാവിത്വമാണ് ഇതിന് കാരണമെന്നു ആരെങ്കിലും ചിന്തിച്ചു പോയാൽ അത് പഴയ കൂട്ടുകുടുംബ വ്യവസ്ഥയിൽ ജീവിച്ച അമ്മുമ്മമാരോട് ചോദിച്ചാൽ ഉത്തരം കിട്ടും എന്ന് തോന്നുന്നു.. ഒന്നു കൂടി, തമ്പുരാട്ടിമാർ ഭരിച്ചിരുന്ന ഇല്ലങ്ങളുണ്ടായിരുന്ന സ്ഥലത്ത് അവർ അവരെ തന്നെ ഒഴിവാക്കിയെന്ന് ചിന്തിക്കാനാകുമോ...
ഇനി മുകളിൽ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് ആര്ക്കെങ്കിലും തോന്നി എങ്കിൽ അതിനുത്തരം ആയുർവേദാചാര്യന്മാരു തന്നെ പറയുന്നതാകും ഉചിതം. കാരണം ഈ ഗ്രന്ഥങ്ങളെ പ്രമാണമാക്കിയാണല്ലോ ഇന്ന് എനിക്കുള്പ്പടെ മരുന്നു തരുന്നതും കോളേജുകളിൽ പഠിപ്പിക്കുന്നതും.... ഇവിടെ വിദ്യാര്ഥിയെന്ന നിലയിൽ പ്രമാണോദ്ധാരണം ചെയ്തു എന്നു മാത്രം.
ബാക്കി യുക്തിപൂർവം സ്വീകരിക്കുക....
(വ്യക്തി പരമായ എന്റെ ഈ അഭിപ്രായത്തിന് കാരണം മുകളിലെഴുതിയതാണ്... ശരിയാകാം തെറ്റാകാം... പ്രമാണ സഹിതം ശരിയല്ലായെന്ന് പറഞ്ഞു തന്നാൽ സന്തോഷപൂർവ്വം സ്വീകരിക്കുകയും തിരുത്തുകയും ചെയ്യാം)--Krishnakumar.Vaykhari

No comments:
Post a Comment